Viral Video: അപകടകാരിയായ പാമ്പിനൊപ്പം കൂളായി കളിക്കുന്ന പെൺകുട്ടി!

Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും തറയിൽ ഇഴഞ്ഞു നീങ്ങുന്ന ഒരു കറുത്ത പാമ്പിനേയും അതിനൊപ്പം കൂളായി കളിക്കുന്ന പെൺകുട്ടിയേയും. വീഡിയോ കണ്ടാൽ ശരിക്കും നിങ്ങൾ ഞെട്ടും എന്ന കാര്യത്തിൽ സംശയമില്ല.   

Written by - Ajitha Kumari | Last Updated : Mar 8, 2022, 01:46 PM IST
  • അപകടകാരിയായ പാമ്പിനൊപ്പം കൂളായി കളിക്കുന്ന പെൺകുട്ടി
  • വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും തറയിൽ ഇഴഞ്ഞു നീങ്ങുന്ന ഒരു കറുത്ത പാമ്പിനെ
  • പലതരത്തിലുള്ള വീഡിയോകൾ കൊണ്ട് നിറഞ്ഞ ഒരു ലോകമാണ് സോഷ്യൽ മീഡിയ
Viral Video: അപകടകാരിയായ പാമ്പിനൊപ്പം കൂളായി കളിക്കുന്ന പെൺകുട്ടി!

Viral Video: പലപ്പോഴും പലതരത്തിലുള്ള വീഡിയോകൾ കൊണ്ട് നിറഞ്ഞ ഒരു ലോകമാണ് സോഷ്യൽ മീഡിയ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. അതിൽ പല തരത്തിലുള്ള ജീവികളെ കുറിച്ചുള്ള വീഡിയോകളും ഉണ്ടാകും.  കൂടുതലും പാമ്പുമായി ബന്ധപ്പെട്ട വീഡിയോയാണ്  സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്.  

അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്. പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ കണ്ടില്ലെങ്കിൽ പോലും നമുക്ക് പേടിയാണ്. അപ്പോഴാണ് ഇവിടെ ഒരു പെൺകുട്ടി കൂളായി അപകടകാരിയായ ഒരു കറുത്ത പാമ്പിനൊപ്പം കളിക്കുന്നത്.  വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. 

Also Read: Viral Video: രവീന്ദ്ര ജഡേജയെ അനുകരിച്ച് ആനക്കുട്ടി! വീഡിയോ വൈറൽ

വീഡിയോ കണ്ടവർ ശരിക്കും ഞെട്ടിയിരിക്കുകയാണ്.  ഈ കുട്ടിക്ക് ഇത്രയും ധൈര്യം എങ്ങനെയെന്നാണ് പലരും ചോദിക്കുന്നത്. എന്തായാലും അസാമാന്യ ധൈര്യം എന്നും പലരും കമന്റ് ചെയ്‌തിട്ടുണ്ട്. വീഡിയോ കണ്ടാൽ നമുക്ക് തോന്നും ഇവർ തമ്മിൽ നല്ല കൂട്ടാണോയെന്ന്. വീഡിയോയിൽ നമുക്ക് കാണാൻ കഴിയും നീളമുള്ള ഒരു കറുത്ത പാമ്പ് തറയിൽ ഇഴയുന്നതും ഒരു പെൺകുട്ടി അതിന്റെ അടുത്തിരുന്ന് കളിക്കുന്നതും. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ ഈ വീഡിയോ വൈറലാകുകയാണ്. വീഡിയോ കാണാം...

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Ariana (@snakemasterexotics)

snakemasterexotics എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ വീഡിയോ വൈറലാകുന്നത്.  ഈ വീഡിയോയ്ക്ക് ഇതുവരെ 5M വ്യൂസ് ലഭിച്ചിട്ടുണ്ട് അതുപോലെ 40.9 K വ്യൂസും ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News