സെഞ്ചുറി നഷ്ടപ്പെട്ടതിന്റെ കലിപ്പിൽ പവലിയനിലേക്ക് നടന്ന് ഡേവിഡ് വാർണർ; അതിന് ശേഷം താരം ചെയ്തത് കണ്ട് സ്റ്റേഡിയം ഒന്നടങ്കം കൈയ്യടിച്ചു
ബെൻ സ്റ്റോക്സിന്റെ പന്തിൽ പുറത്തായ താരം തുടർച്ചയായി രണ്ടാം തവണയാണ് സെഞ്ചുറി നഷ്ടപ്പെടുത്തുന്നത്. ഇതിലാണ് താരം തന്നോട് തന്നെ ദേഷ്യപ്പെട്ട് പവലിയനിലേക്ക് മടങ്ങിയത്.
ആഷസ് ടെസ്റ്റ് പരമ്പരയിൽ വീണ്ടും സെഞ്ചുറി നേടനാകാതെ രോഷകുലമായി പവലിയനിലേക്ക് പോകുന്ന ഡേവിഡ് വാർണറും അതിന് ശേഷം കുട്ടികാണികളോട് താരം കാണിച്ചതും പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരുക്കുന്നത്. സെഞ്ചുറിക്കരകെ 95 റൺസെന്ന നിലയിൽ നിൽക്കുമ്പോഴായിരുന്ന ഓസീസിന്റെ ഓപ്പണിങ് താരം പുറത്താകുന്നത്.
ബെൻ സ്റ്റോക്സിന്റെ പന്തിൽ പുറത്തായ താരം തുടർച്ചയായി രണ്ടാം തവണയാണ് സെഞ്ചുറി നഷ്ടപ്പെടുത്തുന്നത്. ഇതിലാണ് താരം തന്നോട് തന്നെ ദേഷ്യപ്പെട്ട് പവലിയനിലേക്ക് മടങ്ങിയത്.
ALSO READ : Viral Video | 'മിന്നൽ സഞ്ജു' വിജയ് ഹസാരെ ട്രോഫിയിൽ മിന്നൽ വേഗത്തിൽ സ്റ്റമ്പിങ്ങുമായി സഞ്ജു സാംസൺ
കലിപ്പിൽ വേഗം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയ വാർണർ കാണികൾക്ക് അരികിൽ എത്തിയപ്പോൾ രണ്ട് കുട്ടികാണികൾക്ക് തന്റെ ഗ്ലൗസ് സമ്മാനിക്കുകയായിരുന്നു. ഇത് കണ്ട് മറ്റ് കാണികൾ താരത്തിന്റെ ആ പെരുമാറ്റത്തെ ആശംസിക്കുകയും ചെയ്തു.
ALSO READ : Viral Video: വ്യത്യസ്ത ശൈലിയിൽ അമ്പയറുടെ വൈഡ് ബോൾ നിർണ്ണയം, വീഡിയോ കണ്ടാൽ ഞെട്ടും!
ഒന്നാം ദിനം മാർനസ് ലാബുഷെയ്നോടൊപ്പം 174 റൺസ് കൂട്ടുകെട്ട് സ്ഥാപിച്ചാണ് സെഞ്ചുറിക്കരികെ വാർണർക്ക് തന്റെ വിക്കറ്റ് നഷ്ടമാകുന്നത്. ഇതോടെ ഓസീസ് ഓപ്പണർ തന്റെ കരിയറിലെ 32-ാം സെഞ്ചുറി സ്വന്തമാക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...