രാജ്കോട്ട് : ബാറ്റിങിൽ അൽപം ഏറ്റകുറച്ചിലുകളുണ്ടെങ്കിലും സ്റ്റമ്പിന്റെ പിന്നിൽ ഗ്ലൗസണിഞ്ഞ് നിൽക്കുന്ന സഞ്ജു സാസംസിന്റെ (Sanju Samson) പ്രകടനത്തെ ആർക്കും കുറ്റം പറയാൻ സാധിക്കില്ല. നിലവിൽ എംഎസ് ധോണിക്ക് (MS Dhoni) ശേഷം ശരവേഗത്തിലുള്ള കീപ്പിങ് പ്രകടനം സഞ്ജു സാംസണിനെ മാത്രമെ സാധിക്കുള്ളൂയെന്ന് യാതൊരു സംശയമില്ലാതെ പറയാൻ സാധിക്കും. അതിനൊരു ഉദ്ദാഹരണമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ട്രെൻഡിങായിരിക്കുന്നത്.
ആഭ്യന്തര ക്രിക്കറ്റ് മത്സരമായ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വേണ്ടിയുള്ള സഞ്ജുവിന്റെ വിക്കറ്റ് കീപ്പിങ് പ്രകടനമാണ് വൈറലാകുന്നത്. ഇന്നലെ നവംബർ 12ന് ഛത്തീസ്ഗഢിനെതിരെയുള്ള മത്സരത്തിലാണ് സഞ്ജുവിന്റെ മിന്നൽ സ്റ്റമ്പിങ് നടന്നത്.
ഛത്തീസ്ഗഢിന്റെ ഓപ്പണർ സജീത്ത് ദേശായിയെയാണ് സഞ്ജു മിന്നിൽ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയരിക്കുന്നത്. എംഡി നിതീഷ് എറിഞ്ഞ പന്ത് വൈഡ് ആയിരുന്നെങ്കിലും ഒരു നിമിഷം പോലും സമയമെടുക്കാതെയാണ് കേരളത്തിന്റെ ക്യാപ്റ്റൻ ഛത്തീസ്ഗഢ് താരത്തെ പുറത്താക്കുന്നത്.
ALSO READ : എന്തിന് സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്ന് മാറ്റി നിർത്തണം? മന്ത്രി വി ശിവൻകുട്ടി ചോദിക്കുന്നു
വൈഡ് പോയ പന്ത് പിടിച്ചടക്കിയ സഞ്ജു ഉടൻ തന്നെ ഒറ്റ കൈകൊണ്ട് സ്റ്റമ്പ് ചെയ്യുകയായിരുന്നു. ബാലൻസ് നഷ്ടപ്പെട്ട ഛത്തീസ്ഗഢ് താരം ക്രീസിലേക്ക് തിരികെയെത്താൻ സാധിച്ചില്ല. സഞ്ജു സാംസൺ തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം മത്സരത്തിൽ പൂജ്യനായിട്ടാണ് സഞ്ജു പവലിയിനിലേക്ക് മടങ്ങിയത്. എന്നാൽ 190 റണസ് വിജയലക്ഷ്യം ഉയർത്തിയ ഛത്തീസ്ഗഢിനെ കേരളം 5 വിക്കറ്റിന് തോൽപ്പിച്ചു. ജയത്തോടെ കേരളം എലൈറ്റ് ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്തെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...