Viral Video: വ്യത്യസ്ത ശൈലിയിൽ അമ്പയറുടെ വൈഡ് ബോൾ നിർണ്ണയം, വീഡിയോ കണ്ടാൽ ഞെട്ടും!

Viral Video: അമ്പയറുടെ (Umpire) ജോലി എന്നുപറയുന്നത് അത്ര എളുപ്പമുള്ള ജോലിയല്ല, കുറച്ച് ബുദ്ധിമുട്ടുള്ള ഒന്ന് തന്നെയാണ്.  കളിക്കിടയിൽ എപ്പോഴാണോ ഒരു തെറ്റായ തീരുമാനം എടുക്കുന്നത് അപ്പോഴാണ് ജനങ്ങൾ അമ്പയറിനെ കൂടുതൽ ശ്രദ്ധിക്കുന്നത് എന്നത് വാസ്തവമായ കാര്യമാണ്. മഹാരാഷ്ട്രയിലെ ഒരു പ്രാദേശിക ടൂർണമെന്റിൽ അമ്പയർ വൈഡ് ബോൾ നൽകിയത് ഒരു വ്യത്യസ്തമായ രീതിയിലാണ്.

Written by - Ajitha Kumari | Last Updated : Dec 8, 2021, 08:39 AM IST
  • വ്യത്യസ്ത ശൈലിയിൽ അമ്പയറുടെ വൈഡ് ബോൾ നിർണ്ണയം
  • മഹാരാഷ്ട്രയിലെ ടി20 ടൂർണമെന്റിലാണ് സംഭവം
  • വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
Viral Video: വ്യത്യസ്ത ശൈലിയിൽ അമ്പയറുടെ വൈഡ് ബോൾ നിർണ്ണയം, വീഡിയോ കണ്ടാൽ ഞെട്ടും!

Viral Video: ക്രിക്കറ്റിൽ അമ്പയറുടെ (Umpire) റോൾ വളരെ പ്രധാനമാണ്. അംപയറിങ്ങിലെ ഏറ്റവും വലിയ വെല്ലുവിളി അവരുടെ തീരുമാനം ശരിയാണോ എന്നതാണ്.  അതിനായി ഓരോ പന്തും അത്രയ്ക്ക് ശ്രദ്ധിക്കണം. കാരണം അമ്പയറുടെ ഒരു തെറ്റായ തീരുമാനം വിജയത്തിനും പരാജയത്തിനും ഇടയാക്കിയേക്കാം. 

 സത്യം പറഞ്ഞാൽ അമ്പയർമാരെ ആളുകൾ ശ്രധിക്കുന്നത് തന്നെ അവരുടെ തീരുമാനം എപ്പോഴെങ്കിലും തെറ്റായി പോകുമ്പോഴാണ്.  എന്നാൽ ചില അമ്പയർമാർ അവരുടെ തീരുമാനങ്ങൾ നൽകുന്ന രീതിയിലും പ്രശസ്തരാകുന്നു. അങ്ങനൊരു വീഡിയോയാണ് (Viral Video) ഇപ്പോൾ വൈറലാകുന്നത്.  മഹാരാഷ്ട്രയിലെ ടി20 ടൂർണമെന്റിലാണ് സംഭവം.

Also Read: ISL 2021-22 | പ്രശാന്ത് ആയച്ച ആ മെസേജ് ആർക്കുള്ളത്? താരത്തിന്റെ ഗോളാഘോഷം ചർച്ചയാകുന്നു

അമ്പയർ ഔട്ട് നൽകിയ രീതി

മഹാരാഷ്ട്രയിലെ ടി20 ടൂർണമെന്റിൽ അമ്പയർ വളരെ വ്യത്യസ്ത രീതിയിലാണ് ഔട്ട് നൽകിയത്. പ്രാദേശിക ടൂർണമെന്റായ പുരന്ദർ പ്രീമിയർ ലീഗിലായിരുന്നു അമ്പയറിംഗിന്റെ ഈ ശൈലി (Viral Video) കാണാൻ കഴിഞ്ഞത്.  സാധാരണ വൈഡ് ബോൾ നൽകാൻ അമ്പയർമാർ തങ്ങളുടെ ഇരുകൈകളും ഇരുവശങ്ങളിലേക്ക് തുറന്നു പിടിക്കുകയാണ്.  

എന്നാൽ ഇവിടെ അമ്പയർ അങ്ങനെയല്ല ചെയ്തത്.  പകരം തലകുത്തി കാലുകൾ രണ്ടും ഇരുവശത്തേക്ക് നീട്ടുകയാണ് ചെയ്തത്. ശേഷം നിവർന്നിട്ട് സാധാരണ വൈഡ് രീതിയിൽ കൈകൾ തുറന്നു കാണിക്കുകയായിരുന്നു. ഇത് കണ്ടുനിന്നവരെ ഒന്നു ഞെട്ടിച്ചു. 

Also Read: Mullaperiyar: മുല്ലപ്പെരിയാറിൽ 4 ഷട്ടറുകൾ കൂടി തുറന്നു; തമിഴ്‌നാടിനെതിരെ കേരളം ഇന്ന് സത്യവാങ്മൂലം സമർപ്പിക്കും

അമ്പയറുടെ ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. കമന്റുകളിൽ ആളുകൾ ഗോവിന്ദയുമായും ടൈഗർ ഷ്റോഫുമായും അമ്പയറെ താരതമ്യം നടത്തുന്നുണ്ട്. ചിലർക്ക് തങ്ങൾ കണ്ടത് സത്യമാണോ എന്ന കാര്യത്തിൽ വിശ്വാസം ആകുന്നില്ല.  വീഡിയോ കാണാം...

 

 

അടുത്തിടെ സമാപിച്ച ഇന്ത്യ-ന്യൂസിലൻഡ് പരമ്പരയിൽ മോശം അമ്പയറിങ് ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയെ പൂജ്യത്തിന് പുറത്താക്കി, എന്നാൽ റീപ്ലേ കണ്ടപ്പോൾ പന്ത് ബാറ്റിൽ തട്ടിയെന്ന് വ്യക്തമാകുകയായിരുന്നു. ഇതേ പരമ്പരയിൽ പലതവണ തേർഡ് അമ്പയരുടെ തീരുമാനത്തിന് വിടുകയും ചെയ്തിട്ടുണ്ട്. ഇത് സോഷ്യൽ മീഡിയയിൽ ഏറെ വിമർശനത്തിന് കാരണമായി.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News