Virushka Second Child: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടേയും ഭാര്യ അനുഷ്‌ക ശർമ്മയുടേയും ജീവിതത്തില്‍ പുതുതായി ഒരു അതിഥി കൂടിയെത്തി.  താര ദമ്പതികള്‍ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Don 3: ഡോൺ 3 യില്‍ പുതിയ നായിക!! ലോട്ടറിയടിച്ചത് ഈ ബോളിവുഡ് താരത്തിന്!!
 
വാമികയുടെ കുഞ്ഞനുജന് താര ദമ്പതികള്‍ 'അകായ്' എന്നാണ് പേരിട്ടിരിയ്ക്കുന്നത്. കുഞ്ഞ്  പിറന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെയാണ് വിരാട് കോഹ്ലി അറിയിച്ചത്. "അളവറ്റ  സന്തോഷത്തോടും ഹൃദയം നിറയെ സ്നേഹത്തോടും കൂടി, ഫെബ്രുവരി 15 ന്, ഞങ്ങളുടെ കുഞ്ഞ്  'അകായ്',  വാമികയുടെ ചെറിയ സഹോദരനെ ഞങ്ങൾ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തുവെന്ന് എല്ലാവരേയും അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്! ഞങ്ങളുടെ ജീവിതത്തിലെ ഈ മനോഹരമായ സമയത്ത് ഞങ്ങൾ നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും തേടുന്നു. . ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു," കോഹ്ലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 



അനുഷ്ക രണ്ടാമതും ഗര്‍ഭിണിയാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു എങ്കിലും താര ദമ്പതികള്‍ ഇത്തരം വാര്‍ത്തകളോട് പ്രതികരിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. വിരാട് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റ് വേദിയില്‍ നിന്നും കൂടെകൂടെ ഇടവേള എടുത്തതും സംശയം ഉണര്‍ത്തിയിരുന്നു. ഒടുവില്‍ അഭ്യൂഹങ്ങള്‍ ശരിയെന്ന് തെളിയിക്കും വിധം താര ദമ്പതികള്‍ സന്തോഷവാര്‍ത്ത പങ്കുവച്ചിരിയ്ക്കുകയാണ്.  
 
വിരാട് കോഹ്ലിയുടെ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ സെലിബ്രിറ്റികളിൽ നിന്നും ആരാധകരിൽ നിന്നും അഭിനന്ദന പ്രവാഹമാണ്. വാണി കപൂർ മുതൽ രാകുൽ പ്രീത് സിംഗ് വരെ ഇരുവരേയും അഭിനന്ദിച്ചു. നിരവധി ആരാധകരും  താര ദമ്പതികള്‍ക്ക് ആശംസകൾ അറിയിക്കുന്നുണ്ട്.



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.