മെഗാ ലേലം ആയാലും വില്ല്യംസണെ വിട്ടുകളയില്ല: വാർണർ
ഒരു ആരാധകന് ട്വിറ്ററിലൂടെ മറുപടി നൽകുകയായിരുന്നു അദ്ദേഹം. വിടില്ലെന്നും നിലനിർത്തുമെന്നുമാണ് വാർണർ കുറിച്ചത്.
ഐപിഎൽ (IPL 2021) അടുത്ത സീസന്നിലും എന്തുവന്നാലും ഇനി മെഗാ ലേലം ആയാലും വില്ല്യംസണെ വിട്ടുകളയില്ലയെന്ന് സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ.
ഒരു ആരാധകന് ട്വിറ്ററിലൂടെ മറുപടി നൽകുകയായിരുന്നു അദ്ദേഹം. വില്ല്യംസണെ (Kane Williamson) വിടില്ലെന്നും നിലനിർത്തുമെന്നുമാണ് വാർണർ (David Warner) കുറിച്ചത്. ഈ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദ് (SRH) റോയൽ ചലഞ്ചേഴ്സിനെ പരാജയപ്പെടുത്തിയ ശേഷം രണ്ടാം ക്വാളിഫയറിൽ ഡൽഹിയോട് പരാജയപ്പെട്ടാണ് പുറത്തായത്.
Also read: സിപിഐയോട് ഏറ്റുമുട്ടാൻ വളർന്നിട്ടില്ല; രൂക്ഷ വിമർശനവുമായി കാനം രംഗത്ത്
മൂന്നാം സ്ഥാനക്കാരായാണ് ഹൈദരാബാദ് പ്ലേഓഫ് (Playoff) പ്രവേശനം നേടിയത്. കെയിൻ വില്ല്യംസണായിരുന്നു 2018-2019 സീസണുകളിൽ ഹൈദരബാദിനെ (SRH) നയിച്ചത്. 2018 ൽ സാൻഡ്പേപ്പർ വിവാദവുമായി ബന്ധപ്പെട്ട് വാർണർ (David Warner) വിലക്കിലായിരുന്നു. 2019 ൽ വാർണർ മടങ്ങിയെത്തിയെങ്കിലും അഎ വർഷവും വില്ല്യംസൺ ആണ് ടീമിനെ നയിച്ചത്.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)