കോട്ടയത്തെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടുള്ള തർക്കം മുറുകുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റ് കൂടുതൽ വേണമെന്ന ജോസ് കെ മാണി വിഭാഗത്തിന്റെ ആവശ്യമാണ് പ്രശനങ്ങൾക്ക് ആധാരം.
ഇതിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (Kanam Rajendran) രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. സിപിഐ (CPI)യോട് ഏറ്റുമുട്ടാൻ ജോസ് വിഭാഗം വളർന്നിട്ടില്ലെന്നാണ് കാനം വിമർശിച്ചത്. ഇന്നലെ കോട്ടയം ജില്ലാ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സിപിഐഎം-സിപിഐ ഉഭയകക്ഷി യോഗം നടന്നിരുന്നു.
Also read: Mask ധരിച്ചിട്ടില്ലേ? പോക്കറ്റ് കാലിയാകും
പക്ഷേ യോഗത്തിൽ ഒരു തീരുമാനവും എടുക്കാൻ കഴിഞ്ഞില്ല എന്നാണ് റിപ്പോർട്ട്. ജോസ് (Jose K Mani) വിഭാഗം ആവശ്യപ്പെടുന്നത് 13 സീറ്റുകളാണ്. മൊത്തം 23 സീറ്റുകളാണ് ജില്ലാ പഞ്ചായത്തിൽ ഉള്ളത്. ഇതിനെ രൂക്ഷമായി എതിർത്തിരിക്കുകയാണ് സിപിഐഎം-സിപിഐ വിഭാഗങ്ങൾ. ഇതൊരിക്കലും അംഗീകരിക്കാനാവില്ലെന്ന് അവർ പറഞ്ഞു.
സിപിഐഎം (CPIM) മുന്നോട്ടുവച്ച നിർദ്ദേശമനുസരിച്ച് ജോസ് വിഭാഗത്തിന് ഒൻപത് സീറ്റ് കൊടുക്കാമെന്നാണ് ബാക്കിയുള്ള ഒൻപത് സീറ്റുകളിൽ സിപിഐഎമ്മും ശേഷമുള്ള സീറ്റുകളിൽസിപിഐയും മത്സരിക്കട്ടെയെന്നാണ്. എന്നാൽ ഇത് അംഗീകരിക്കാൻ ജോസ് പക്ഷം തയ്യാറാകുന്നില്ല. ഇതോടെയാണ് കോട്ടയം സീറ്റ് (Kottayam seat) ചർച്ചചെയ്യാൻ കൂടിയ യോഗം തീരുമാനമാകാതെ പിരിഞ്ഞത്.
ഇന്ന് കോട്ടയത്ത് ചേരുന്ന എൽഡിഎഫ് യോഗത്തിലോ അതുപോലെ സിപിഐഎം സെക്രട്ടേറിയറ്റ് യോഗത്തിലോ ഈ വിഷയത്തിൽ ഒരു തീരുമാനം എടുക്കുമെന്നാണ് റിപ്പോർട്ട്.
Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)