ചരിത്രനേട്ടം സ്വന്തമാക്കി വിൻഡീസ് നായകൻ ജേസൺ ഹോൾഡർ
കോറോണ വൈറസ് കാരണം മത്സരങ്ങളൊന്നും കളിക്കാത്ത ഇന്ത്യൻ താരങ്ങൾ പഴയ റാങ്കിങ് നിലനിർത്തി.
ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ചരിത്രനേട്ടം സ്വന്തമാക്കി വിൻഡീസ് നായകൻ ജേസൺ ഹോൾഡർ. കഴിഞ്ഞ 20 വർഷത്തിനിടെ ഒരു വിൻഡീസ് ബൗളര്‍ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച റേറ്റിംഗ് പോയന്റാണിത്. ഇതോടെ ജേസൺ ഹോൾഡർ ബൗളര്‍മാരുടെ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തെത്തി.
ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ 862 റേറ്റിംഗ് പോയിന്റുമായിട്ടാണ് ഹോർഡർ ഈ നേട്ടം കാര്യസ്ഥമാക്കിയത്. ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റിനുശേഷം പുറത്തുവന്ന റാങ്കിംഗിലാണ് ഹോള്‍ഡര്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്.
Also read: ബിസിസിഐയുടെ താൽക്കാലിക സിഇഒയായി ഹേമങ് അമീനിനെ നിയമിച്ചു
2000 ല്‍ വിന്‍ഡീസിന്റെ കോര്‍ട്‌നി വാല്‍ഷ് 866 റേറ്റിംഗ് പോയിന്റ് നേടിയശേഷം ആദ്യമായാണ് ഒരു വിന്‍ഡീസ് ബൗളര്‍ ഇത്രയും ഉയര്‍ന്ന റേറ്റിംഗ് പോയിന്റ് സ്വന്തമാക്കുന്നത്.
485 റേറ്റിംഗ് പോയന്റുമായി ഹോള്‍ഡര്‍ തന്നെയാണ് ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗിലും ഒന്നാമത്. 431 പോയിന്റുള്ള ഇംഗ്ലണ്ടിന്രെ ബെന്‍ സ്റ്റോക്‌സ് ആണ് രണ്ടാം സ്ഥാനത്ത്. ബാറ്റിംഗ് റാങ്കിംഗില്‍ ജോ റൂട്ടിനൊപ്പം ഒമ്പതാം സ്ഥാനത്താണ് സ്റ്റോക്‌സ്. ബൗളിംഗ് റാങ്കിംഗില്‍ 23-ാം സ്ഥാനത്തും സ്റ്റോക്‌സ് എത്തി.
Also read: അത്ര പോരെന്ന് ധോണിക്ക് തോന്നിയാൽ.. പിന്നെ ദൈവത്തിനും ഒന്നും ചെയ്യാനാവില്ല..!
കോറോണ വൈറസ് കാരണം മത്സരങ്ങളൊന്നും കളിക്കാത്ത ഇന്ത്യൻ താരങ്ങൾ പഴയ റാങ്കിങ് നിലനിർത്തി. ബാറ്റിങ്ങിൽ കോഹ്ലി ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന് പിന്നിൽ രണ്ടാം സ്ഥാനത്ത് തന്നെയുണ്ട്. ചേതേശ്വർ പൂജാര ഏഴാമതും അജിങ്ക്യ രഹാനെ ഒൻപതാം സ്ഥാനത്തുമാണ്. ബൗളിംഗ് റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തുള്ള ബുംറയാണ് ആദ്യ പത്തിലെ ഏക ബൗളർ.