ന്യൂഡൽഹി: ഇന്ത്യന്‍ വനിത ​ഗുസ്തി താരം വിനേഷ് ഫോ​ഗട്ടിനെ(Vinesh Phogat) സസ്പെൻഡ്(Suspend) ചെയ്ത് Wrestling Federation of India. ടോക്യോ ഒളിമ്പിക്‌സിനിടെ(Tokyo Olympics) ഒന്നിലേറെ തവണ അച്ചടക്ക ലംഘടനം നടത്തിയതിനെ തുടർന്നാണ് ദേശീയ ഗുസ്തി ഫെഡറേഷന്റെ നടപടി. സസ്പെന്‍ഷന് പുറമെ വിനേഷ് ഫോഗട്ടിന് അസോസിയേഷന്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. ഓ​ഗസ്റ്റ് 16ന് അകം മറുപടി നല്‍കണമെന്നാണ് അസോസിയേഷന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സസ്‌പെന്‍ഷനോടുള്ള വിനേഷിന്റെ പ്രതികരണത്തിന് ശേഷമാകും അന്തിമ നടപടി തീരുമാനിക്കുകയെന്നും WFI വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

സസ്പെന്‍ഷന് മൂന്ന് കാരണങ്ങളാണ് പ്രധാനമായും അച്ചടക്കലംഘനമായി അസോസിയേഷന്‍ ചൂണ്ടിക്കാട്ടിയത്. ഇന്ത്യൻ സംഘത്തോടൊപ്പം യാത്ര ചെയ്തില്ല, ഗെയിംസ് വില്ലേജിൽ മറ്റു ഇന്ത്യന്‍ ഗുസ്തി താരങ്ങളടൊപ്പം പരിശീലനം നടത്താനും താമസിക്കാനും വിസമ്മതിച്ചു, ഔദ്യോഗിക സ്പോൺസറുടെ ലോഗോ ജഴ്സിയിൽ ധരിച്ചില്ല എന്നീ മൂന്ന് കാര്യങ്ങളാണ് WFI ആരോപിച്ചത്. ഹംഗറിയില്‍ വോളെര്‍ അകോസിന് കീഴില്‍ പരിശീലനത്തിലായിരുന്ന വിനേഷ് അവിടെ നിന്നാണ് ടോക്യോയിലെത്തിയത്. 


Also Read: Tokyo Olympics 2020: ഒളിമ്പിക്സ് താരങ്ങള്‍ ഇന്ന് മടങ്ങിയെത്തുന്നു, വന്‍ സ്വീകരണമൊരുക്കി രാജ്യം, അത്താഴ വിരുന്നൊരുക്കി അശോക ഹോട്ടല്‍

ഇന്ത്യയുടെ മറ്റ് ഗുസ്തി താരങ്ങളായ സോനം മാലിക്, അന്‍ഷു മാലിക്, സീമ ബിസ്ല എന്നിവര്‍ക്കൊപ്പമാണ് ഗെയിംസ് വില്ലേജില്‍ വിനേഷിന് റൂം നല്‍കിയിരുന്നത്. എന്നാല്‍ ഇതിൽ അതൃപ്തി പ്രകടിപ്പിച്ച ഫോഗട്ട്, ഇവരെല്ലാം ഇന്ത്യയില്‍ നിന്ന് വരുന്നവരാണെന്നും അതിനാല്‍ തനിക്ക് കോവിഡ് വരാന്‍ സാധ്യതയുണ്ടെന്നും വ്യക്തമാക്കി മുറി നിരസിക്കുകയായിരുന്നു. 


Also Read: Tokyo Olympics 2021: ഡിസ്കസ് ത്രോയിൽ ഇന്ത്യക്ക് മെഡലില്ല, കമൽപ്രീത് കൗറിന് ആറാം സ്ഥാനം


19 വയസ്സുകാരി സോനം മാലിക്കിനെതിരെയും ഫെഡറേഷന്‍ നോട്ടീസ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് ഇത്. ടോക്യോയിലേക്ക് പോകും മുമ്പ് റെസ്ലിങ് ഫെഡറേഷന്‍ ഓഫീസിലെത്തി തന്റെ പാസ്‌പോര്‍ട്ട് വാങ്ങാന്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ സ്റ്റാഫുകളോട് സോനം ആവശ്യപ്പെടുകയായിരുന്നു. സോനമോ കുടുംബാംഗങ്ങളോ ചെയ്യേണ്ട കാര്യമാണ് സായ് ഒഫീഷ്യലെ കൊണ്ട് ചെയ്യിപ്പിച്ചതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ഫെഡറേഷന്‍ വ്യക്തമാക്കി. 


Also Read: Indian team at tokyo olympics 2021: ടോക്കിയോ ഒളിമ്പിക്സിലേക്ക് ഇന്ത്യൻ ടീമിൻറെ എൻട്രി ഇങ്ങിനെയായിരുന്നു          


സോനത്തിനും വിനേഷിനും ടോക്യോ ഒളിമ്പിക്‌സില്‍ മെഡൽ ഒന്നും നേടാന്‍ കഴിഞ്ഞിരുന്നില്ല. വിനേഷ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെലാറസിന്റെ വനേസ കലദിന്‍സ്‌കായയോട് തോറ്റു. അതേസമയം ആദ്യ റൗണ്ടില്‍ മംഗോളിയന്‍ താരം ഖുറേല്‍ഖുവിനോട് ആയിരുന്നു സോനത്തിന്റെ തോല്‍വി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.