Tokyo Olympics 2021: ഡിസ്കസ് ത്രോയിൽ ഇന്ത്യക്ക് മെഡലില്ല, കമൽപ്രീത് കൗറിന് ആറാം സ്ഥാനം

കമൽപ്രീത് മറികടന്നത് 63.70 മീറ്ററാണ്. ആറ് ശ്രമങ്ങളിൽ മൂന്നെണ്ണവും ഫൗളാവുകയായിരുന്നു.

Written by - Zee Hindustan Malayalam Desk | Last Updated : Aug 2, 2021, 07:19 PM IST
  • കമൽപ്രീത് മറികടന്നത് 63.70 മീറ്ററാണ്.
  • ആറ് ശ്രമങ്ങളിൽ മൂന്നെണ്ണവും ഫൗളാവുകയായിരുന്നു.
  • യോഗ്യതാ റൌണ്ടിൽ രണ്ടാം സ്ഥാനത്തായിരുന്നു കമൽപ്രീത്.
Tokyo Olympics 2021: ഡിസ്കസ് ത്രോയിൽ ഇന്ത്യക്ക് മെഡലില്ല, കമൽപ്രീത് കൗറിന് ആറാം സ്ഥാനം

ടോക്കിയോ: ഇന്ത്യയുടെ മറ്റൊരു മെഡൽ പ്രതീക്ഷക്ക് കൂടി മങ്ങൽ. ഒളിമ്പിക്സ് ഡിസക്സ് ത്രോയിൽ ഇന്ത്യക്ക് മെഡലില്ല. ഫൈനലിൽ മത്സരിച്ച ഇന്ത്യൻ താരം കമൽപ്രീത് കൗറിന് മെഡൽ നേടാനായില്ല.

കമൽപ്രീത് മറികടന്നത് 63.70 മീറ്ററാണ്. ആറ് ശ്രമങ്ങളിൽ മൂന്നെണ്ണവും ഫൗളാവുകയായിരുന്നു. നേരത്തെ യോഗ്യതാ റൌണ്ടിൽ രണ്ടാം സ്ഥാനത്തായിരുന്നു കമൽപ്രീത്. ആറാം സ്ഥാനത്തേക്കാണ് കമൽ പിൻതള്ളപ്പെട്ടത്.

അതേസമയം ഹോക്കിയിൽ  പുരുഷന്മാർക്ക് പിന്നാലെ ഇന്ത്യൻ വനിതകളും ഒളിമ്പിക്സ് സെമിയിൽ കടന്നു.എതിരില്ലാത്ത ഒരു ഗോളിന് ഓസ്ട്രേലിയയെ അട്ടിമിറിച്ചാണ് സെമി പ്രവേശനം. 10-ാം മിനിറ്റിൽ ഗുർജിത് കൌറാണ് ഇന്ത്യക്കായി ഗോൾ നേടിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

More Stories

Trending News