മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ (Hardik Pandya) ഉൾപ്പെടെ കായിക,രാഷ്ട്രീയ മേഖലകളിലെ ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികൾക്കെതിരെ ലൈംഗിക പീഡന (Rape Molestation) പരാതിയുമായി അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ (Dawood Ibrahim) അടുത്ത അനുയായിയുടെ ഭാര്യ. ദാവൂദിന്‍റെ അനുയായി​ റിയാസ്​ ഭാട്ടിയുടെ (Riyaz Bhati) ഭാര്യയാണ് പരാതിയുമായി രം​ഗത്തെത്തിയിരിക്കു‌ന്നത്. ഹാർദിക് പാണ്ഡ്യ്ക്കു പുറമേ ക്രിക്കറ്റ് താരം മുനാഫ് പട്ടേൽ (Munaf patel), കോൺഗ്രസ് നേതാവ് രാജീവ് ശുക്ല (Rajiv Shukla), പൃഥിരാജ് കോത്താരി എന്നിവർ പീഡിപ്പിച്ചുവെന്നാണ് ആരോപണം.


COMMERCIAL BREAK
SCROLL TO CONTINUE READING

2021 സെപ്റ്റംബർ 24ന് നൽകിയ പരാതിയിൽ സംഭവം നടന്ന സ്ഥലമോ തീയതിയോ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല എന്നാണ് ദേശീയ മാധ്യമ‌ങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തനിക്ക്​ 15 വയസുള്ളപ്പോഴാണ് ദാവൂദിന്‍റെ അനുയായി​ റിയാസ്​ ഭാട്ടി വിവാഹം കഴിച്ചത്​. അതിന്​ ശേഷം പലവിധ പീഡനങ്ങൾക്ക്​ ഇയാൾ ഇരയാക്കിയെന്ന്​ പരാതിയിൽ പറയുന്നു. 


Also Read: Kangana Ranaut | വിവാദ പ്രസ്താവന, കങ്കണയ്ക്ക് ലഭിച്ച പദ്മശ്രീ തിരിച്ചെടുക്കണമെന്ന് കോൺ​ഗ്രസ് 


വ്യവസായികളും സുഹൃത്തുക്കളുമടക്കം നിരവധി പേർ ഭർത്താവിന്റെ അനുവാദത്തോടെ പീഡിപ്പിച്ചിട്ടുണ്ടെന്നും,  ഭർത്താവിന്‍റെ ആവശ്യങ്ങൾക്ക്​ വഴങ്ങിയില്ലെങ്കിൽ തന്നെയും രണ്ടു മക്കളെയും കൊലപ്പെടുത്തുമെന്ന്​ ഭീഷണിപ്പെടുത്തിയിരുന്നതായും ഇവർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.


മദ്യലഹരിയിൽ ഹാർദിക്​ പാണ്ഡ്യയും രണ്ട്​ കൂട്ടുകാരും തന്നെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. കഴി‍ഞ്ഞ 15 വർഷമായി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ആളുകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തന്നെ ഭർത്താവ് നിർബന്ധിതയാക്കിയെന്നും ഇവർ പരാതിയിൽ ആരോപിക്കുന്നു. 


Also Read: Jammu Kashmir Encounter| ജമ്മു കശ്മീരിൽ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ; ഒരു ഭീകരനെ വധിച്ചു


മുൻ ഐ.പി.എൽ ചെയർമാൻ രാജീവ്​ ശുക്ലക്കെതിരെ ഭാട്ടിയുടെ ഭാര്യ പരാതി ഉന്നയിച്ചിട്ടുണ്ട്​. 2016ൽ ഭാട്ടിയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയെങ്കിലും 2019ൽ ഇയാൾ തന്നെ തട്ടികൊണ്ട്​ പോയെന്നും അവർ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. 


‌പരാതിയിൽ പൊലീസ് (Police) ഇതുവരെ എഫ്ഐആർ (FIR) റജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം. സംഭവം അന്വേഷിച്ചുവരികയാണെന്നും പരാതിയിൽ (Complaint) ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചതായി ദേശീയ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.