Jammu Kashmir Encounter| ജമ്മു കശ്മീരിൽ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ; ഒരു ഭീകരനെ വധിച്ചു

കുൽഗാമിലെ (Kulgam) ചവൽഗാം മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Nov 11, 2021, 05:55 PM IST
  • കുൽഗാമിലെ (Kulgam) ചവൽഗാം മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
  • പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ (Encounter) തുടരുകയാണ്.
  • ജമ്മുകശ്മീരിൽ സാധാരണക്കാർക്കും കുടിയേറ്റ തൊഴിലാളികൾക്കും നേരേയുള്ള ആക്രമണം വർധിക്കുകയാണ്.
Jammu Kashmir Encounter| ജമ്മു കശ്മീരിൽ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ; ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരിൽ (Jammu Kashmir) സുരക്ഷ സേനയും (Security Forces) ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ (Terrorist) വധിച്ചു. കുൽഗാമിലെ (Kulgam) ചവൽഗാം മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ (Encounter) തുടരുകയാണ്.

അതേസമയം കഴിഞ്ഞ ചൊവ്വാഴ്ച ജമ്മുകശ്മീരിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു പ്രദേശവാസി കൊല്ലപ്പെട്ടിരുന്നു. ശ്രീനഗറിലെ ബോഹ്‌റി കടാൽ പ്രദേശത്താണ് ആക്രമണം നടത്തിയത്. ബന്ദിപ്പൊര സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം ഖാൻ ആണ് കൊല്ലപ്പെട്ടത്.

Also Read: Jammu Kashmir | ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; ഒരു സാധാരണക്കാരൻ കൊല്ലപ്പെട്ടു

ജമ്മുകശ്മീരിൽ സാധാരണക്കാർക്കും കുടിയേറ്റ തൊഴിലാളികൾക്കും നേരേയുള്ള ആക്രമണം വർധിക്കുകയാണ്. പത്തിലേറെ കുടിയേറ്റ തൊഴിലാളികളാണ് കഴിഞ്ഞ മാസങ്ങളിലായി ജമ്മു കശ്മീരിൽ (Jammu Kashmir) കൊല്ലപ്പെട്ടത്. ശ്രീനഗറിൽ (Srinagar) ഒരു പോലീസ് ഉദ്യോഗസ്ഥനെയും (Police Officer) ഭീകരർ (Terrorists) വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. പോലീസ് കോൺസ്റ്റബിൾ തൗഫീഖ് അഹമ്മദാണ് (29) വീരമൃത്യു വരിച്ചത്.

Also Read: Jammu Kashmir Encounter : സൈന്യത്തിൽ പ്രവേശിച്ചിട്ട് 4 വർഷമാകുന്നെയുള്ളു, അറിയാം രാജ്യത്തിനായി വീരമൃത്യു വരിച്ച വൈശാഖിനെ കുറിച്ച്          

ഒക്ടോബർ 15 മുതൽ നിരവധി ആക്രമണങ്ങളാണ് പ്രദേശവാസികൾക്ക് നേരെയുണ്ടായത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News