ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെ ഈ മാസം 15 ന് പ്രഖ്യാപിക്കും. മുംബൈയില്‍ ചേരുന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷമായിരിക്കും ടീം അംഗങ്ങളെ പ്രഖ്യാപിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സെലക്ഷന്‍ യോഗത്തില്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി അടക്കമുള്ളവര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.  15 അംഗ ടീമിനെയാണ് പ്രഖ്യാപിക്കുന്നത്. ഏപ്രിൽ 23 ന് മുൻപ് ടീമിനെ പ്രഖ്യാപിക്കണമെന്നാണ് ഐസിസിയുടെ നിർദ്ദേശം. എന്നാൽ അതിന് 8 ദിവസം മുൻപ് തന്നെ ടീമിനെ പ്രഖ്യാപിക്കാനാണ് തീരുമാനം. 


ഏപ്രിൽ 20ന് മുൻപ് ടീമിനെ പ്രഖ്യാപിക്കുമെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ എംഎസ്കെ പ്രസാദ് നേരത്തെ പറഞ്ഞിരുന്നു. മെയ് 30 ന് ആരംഭിക്കുന്ന ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.  ഫൈനല്‍ നടക്കുന്നത് ജൂലൈ 14 ന് ആണ്.  


ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ എതിരാളി ദക്ഷിണാഫ്രിക്കയാണ്. ജൂണ്‍ 5 നാണ് കളി. ജൂണ്‍ 9 ന് ഓസ്ട്രേലിയയെ നേരിടുന്ന ഇന്ത്യ 13 ന് ന്യൂസിലാന്‍ഡുമായും ഏറ്റുമുട്ടും. ജൂണ്‍ 16ന് ഇന്ത്യ പാക്കിസ്ഥാനെയും നേരിടും.