പോർട്ടോ : ഖത്തർ ലോകകപ്പിനുള്ള യോഗ്യതയ്ക്കായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഇന്ന് വടക്കൻ മാസിഡോണിയെ നേരിടും. യൂറോ ചാമ്പ്യന്മാരായ ഇറ്റലിയെ അട്ടിമറിച്ച മാസിഡോണിയയെ മറികടന്നാൽ മാത്രമെ റൊണാൾഡോയ്ക്കും സംഘത്തിനും ഖത്തറിലേക്കുള്ള ടിക്കറ്റ് ലഭ്യമാകു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തർക്കിയെ തകർത്തെത്തിയ പറങ്കികൾ മാസിഡോണിയൻ അത്ഭുതവും മറികടക്കുമെന്ന ആത്മിവശ്വാസത്തിലാണ്. "പോർച്ചുഗൽ ഇല്ലാതെ ഒരു ലോകകപ്പുമില്ല" എന്നാണ് റൊണാൾഡോ മത്സരത്തിന് മുന്നോടിയായിട്ടുള്ള വാർത്തസമ്മേളനത്തിൽ പറഞ്ഞത്. 


ALSO READ : FIFA World Cup 2022 : ലോകകപ്പ് ഇനി മലയാളി സ്പോൺസർ ചെയ്യും!; ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസറായി ബൈജൂസ്


"പല മത്സരങ്ങളിലായി വടക്കൻ മാസിഡോണിയ അത്ഭുതപ്പെടുത്തിട്ടുണ്ട്. പക്ഷെ നാളെത്തെ മത്സരത്തിൽ അവർ ഞങ്ങളെ അത്ഭുതപ്പെടുത്തുമെന്ന് എനിക്ക് തോന്നുന്നില്ല. പോർച്ചുഗൽ മികച്ച പ്രകടനം കാഴ്ചവെക്കും, ലോകകപ്പിലേക്ക് മുന്നേറുകയും ചെയ്യും" റൊണാൾഡോ വാർത്തസമ്മേളനത്തിൽ പറഞ്ഞു.


ലോകകപ്പ് യോഗ്യതയ്ക്കുള്ള ആദ്യഘട്ടത്തിൽ ഗ്രൂപ്പിൽ സെർബിയയ്ക്ക് താഴെയായി രണ്ടാം സ്ഥാനത്താണ് റൊണാൾഡോയുടെ പറങ്കി പട അവസാനിപ്പിച്ചത്. നേരിട്ട് ഖത്തറിലേക്ക് ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് പോർച്ചുഗല്ലിന് പ്ലേ ഓഫിലൂടെ മാത്രമെ ലോകകപ്പ് യോഗ്യത നേടാൻ സാധിക്കു.


ALSO READ : ISL 2021-22 : ഐഎസ്എൽ ഫൈനലിനിടെ ഹൈദബാരാദ് എഫ്സിക്ക് ജയ് വിളിച്ച ആരാധകനെ തല്ലി ചതച്ചു; 9 പേർ അറസ്റ്റിൽ


ഇന്ന് അർധരാത്രി ഇന്ത്യൻ സമയം 12.15ന് പോർച്ചുഗല്ലിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് മത്സരം.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.