തൃശ്ശൂർ : മാർച്ച് 20ന് നടന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഹൈദരാബാദ് എഫ്സി (HFC) ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ മത്സരത്തിനിടെ എച്ച്എഫ്സിക്ക് പിന്തുണ നൽകിയതിന് യുവാവിനെ തല്ലി നടുവൊടിച്ചു. സംഭവത്തിൽ 9 പേരെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. പട്ടേപ്പാടം സ്വദേശിയായ 45കാരനായ സുധീഷിനെയാണ് അറസ്റ്റിലായ 9 പേർ ആക്രമിച്ചത്.
പട്ടേപ്പാടത്ത് ഒരു ക്ലബിന്റെ നേതൃത്വത്തിൽ മത്സരം വലിയ സ്ക്രീനിൽ സംപ്രേഷണം ചെയ്യുന്നതിനിടെ സംഭവം. ഫൈനലിൽ 87-ാം മിനിറ്റിൽ ഹൈദരാബാദ് കേരളത്തിനെതിരെ സമനില ഗോൾ നേടിയപ്പോൾ സുധീഷ് എച്ച്എഫ്സിക്കായി ജയ് വിളിക്കുകയും സന്തോഷം പ്രകടപ്പിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതരായ പ്രിതകൾ യുവാവിനെ മർദ്ദിക്കുകയായിരുന്നു.
ALSO READ : Adrian Luna :"ഞാൻ കൊച്ചിയിൽ ഉണ്ടാകും"; ലൂണ അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ
പരിക്കേറ്റ സുധീഷിനെ ആദ്യം ഇരിങ്ങാലകുട സഹകരണ അശുപത്രിയിൽ എത്തിക്കുകയായിരുന്നു. നട്ടെല്ലിനേറ്റ പരിക്ക് ഗുരുതരമായതിനെ തുടർന്ന് യുവാവിനെ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
പട്ടേപ്പാടം സ്വദേശികളായ അൻസിൽ, ശ്രീനി, പവൻ, ആകർഷ്, ഹുസൈൻ, സാലിഹ്, മിഥുൻ, സുൽഫിക്കർ, മുഹമ്മദ് ഷഹ്നാദ് എന്നിവരെയാണ് സംഭവത്തിൽ ആളൂർ പോലീസ് എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്യുന്നത്.
ALSO READ : Isl Final 2022: പൊരുതി തോറ്റ് ബ്ലാസ്റ്റേഴ്സ്, പെനാൽറ്റി ഷൂട്ട് ഔട്ടിൽ കപ്പെടുത്ത് ഹൈദരാബാദ്
പിടിയിലായ പ്രതികൾ സമൂഹത്തിന് ഭീഷിണിയാണെന്ന് ഇവരെ അറസ്റ്റ് ചെയ്ത സി ഐ എം.ബി സിബിൻ പറഞ്ഞു. സംഭവത്തിന് ശേഷം മൊബൈൽ സ്വിച്ച് ഓഫാക്കി പ്രതികൾ എറണാകുളത്ത് വാടകയ്ക്ക് വീട് എടുത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് പോലീസ് പിടികൂടുന്നത്. സിഐ സിബിന്റെ നേതൃത്വത്തിൽ എസ്ഐമാരായ കെ.എസ് സുബിന്ത്, എം.കെ ദാസൻ, ഇ.ആർ സിജുമോൻ, പ്രദീപ്, എഎസ്ഐ ഷാജൻ, സീനിയർ സിപിഒ അജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടിയിലാക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.