Women's Premier League 2024 Auction Live Streaming : വനിത പ്രീമിയർ ലീഗ് 2024 (WPL 2024) സീസണിന്റെ താരലേലം അൽപസമയത്തിനകം ആരംഭിക്കും. മുംബൈയിൽ വെച്ചാണ് ഡബ്ല്യുപിഎൽ രണ്ടാം സീസണിന്റെ താരലേലം നടക്കുക. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ലേലം നടപടികൾ ആരംഭിക്കും. 30 താരങ്ങളുടെ ഒഴിവിലേക്ക് 165 താരങ്ങളാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. അതിൽ 104 പേർ ഇന്ത്യൻ താരങ്ങളും 61 വിദേശ താരങ്ങളുമാണ്. നാല് മലയാളികളാണ് ലേലത്തിനുള്ള പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗുജറാത്ത് ജയ്ന്റ്സിന്റെ പഴ്സിലാണ് ഏറ്റവും കൂടുതൽ തുകയുള്ളത്. 5.95 കോടിയാണ് ജയ്ന്റസിന്റെ പോക്കറ്റിലുള്ളത്. നിലവില ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന്റെ കൈയ്യിൽ ബാക്കിയുള്ളത്. 2.1 കോടി രൂപയാണ്. ഡൽഹി ക്യാപ്റ്റൽസിന്റെ പക്കൽ 2.25 കോടി, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന് ചിലവഴിക്കാൻ സാധിക്കുക 3.35 കോടി രൂപ, യുപി വാരിയേഴ്സിന്റെ പഴ്സിലുള്ളത് നാല് കോടി എന്നിങ്ങിനെയാണ്.  50 ലക്ഷം രൂപയാണ് ഏറ്റവും ഉയർന്ന അടിസ്ഥാന വില. ഇത് രണ്ട് താരങ്ങൾക്കാണുള്ളത്. നാല് താരങ്ങളുടെ അടിസ്ഥാന വില 40 ലക്ഷം രൂപയാണ്.


ALSO READ : IPL 2024 Auction : ഹ്യൂ എഡ്മിഡ്സ് അല്ല, ഇത്തവണ മല്ലിക സാഗർ ഐപിഎൽ താരലേലം നിയന്ത്രിക്കും; റിപ്പോർട്ട്


ഡബ്ല്യുപിഎൽ 2024 താരലേലം എപ്പോൾ എവിടെ കാണാം?


മുംബൈയിൽ വെച്ച് ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഡബ്ല്യുപിഎൽ താരലേലം നടപടികൾ ആരംഭിക്കുക. നെറ്റ്വർക്ക് 18നാണ് ഡബ്ല്യുപിഎല്ലിന്റെ സംപ്രേഷണവകാശമുള്ളത്. സ്പോർട്സ് 18 ചാനലിലൂടെയാണ് ടെലിവിഷൻ സംപ്രേഷണം. ജിയോ സിനിമ ആപ്പിലൂടെ താരലേലം തത്സമയം കാണാൻ സാധിക്കുന്നതാണ്.


പ്രതീക്ഷയുമായി നാല് മലയാളി താരങ്ങൾ


നാല് മലയാളി താരങ്ങളാണ് ഇന്ന് നടക്കുന്ന താരലേലത്തിൽ പ്രതീക്ഷ അർപ്പിക്കുന്നത്. കേരളത്തിന്റെ ഓൾറൗണ്ട് താരങ്ങളായ സജന എസ്, നജില സിഎംസി, ബാറ്ററായ ദൃശ്യ ഐ വി, സ്പിൻ താരം കീർത്തി ജെയിംസ് എന്നിവരാണ് 165 പേരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മലയാളി താരങ്ങൾ. നാല് പേരുടെയും അടിസ്ഥാന വില 10 ലക്ഷം രൂപയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗവും വയനാട് സ്വദേശിനിയുമായ മിന്നു മണിയെ ഡൽഹി ക്യാപിറ്റൽസ് നിലനിർത്തിട്ടുണ്ട്. ഡബ്ല്യുപിഎല്ലിന്റെ ഭാഗമാകുന്ന ആദ്യ മലയാളി താരമാണ് മിന്നു മണി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.