IPL 2024 Auction : ഹ്യൂ എഡ്മിഡ്സ് അല്ല, ഇത്തവണ മല്ലിക സാഗർ ഐപിഎൽ താരലേലം നിയന്ത്രിക്കും; റിപ്പോർട്ട്

Mallika Sagar IPL Auction : വനിത പ്രീമിയർ ലീഗിന്റെ ലേലം നടപടികൾ നിയന്ത്രിച്ചിരുന്നത് മല്ലിക സാഗറായിരുന്നു  

Written by - Jenish Thomas | Last Updated : Dec 5, 2023, 05:00 PM IST
  • ഈ മാസം 19ന് ദുബായിൽ വെച്ചാണ് ഐപിഎൽ താരലേലം സംഘടിപ്പിക്കുക.
  • ഈ വർഷം ആദ്യമായി സംഘടിപ്പിച്ച വനിത പ്രീമിയർ ലീഗിന്റെ ലേലം നടപടികൾ നിയന്ത്രിച്ചത് മല്ലികയായിരുന്നു
IPL 2024 Auction : ഹ്യൂ എഡ്മിഡ്സ് അല്ല, ഇത്തവണ മല്ലിക സാഗർ ഐപിഎൽ താരലേലം നിയന്ത്രിക്കും; റിപ്പോർട്ട്

ഇനി ഐപിഎൽ താരലേലത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. മിനി താരലേലമാണെങ്കിലും ഇത്തവണയും താരങ്ങൾക്കായി വൻ തുക വാരി എറിയാൻ ഒരുങ്ങുകയാണ് ഫ്രാഞ്ചൈസികൾ. ഐപിഎൽ താരലേലം എന്ന് കേൾക്കുമ്പോൾ ക്രിക്കറ്റ് ആരാധകരുടെ മനസ്സിലേക്ക് വരുന്നത് ഹ്യു എഡ്മിഡ്സിന്റെ മുഖമാണ്. ഹ്യൂ എഡ്മിഡ്സ് കൂടുതൽ ശ്രദ്ധേയനായത് 2022 ഐപിഎൽ മെഗാതാരലേലത്തിനിടെ തലകറങ്ങി വീണ സംഭവമായിരുന്നു. തുടർന്ന് ലേലം നടപടികൾ കമെന്റേറ്ററായ ചാരു ശർമയായിരുന്നു നിയന്ത്രിച്ചിരുന്നത്. പിന്നാലെ കൊച്ചിയിൽ വെച്ച് നടന്ന ഐപിഎൽ 2023 താരലേലവും നിയന്ത്രിച്ചത് ഹ്യൂ എഡ്മിഡ്സായിരുന്നു. എന്നാൽ ഇത്തവണ എഡ്മിഡ്സാകില്ല ലേലം നടപടികൾ നിയന്ത്രിക്കുകയെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. പകരം ഇന്ത്യൻ ഓക്ഷ്ണറായ മല്ലിക സാഗർ നിയന്ത്രിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വരാൻ പോകുന്ന ഐപിഎൽ താരലേലത്തിനായി ഹ്യൂ എഡ്മിഡ്സിനോട് തന്റെ സേവനം ആവശ്യമില്ലയെന്ന് ബിസിസിഐ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇത്തവണത്തെ ലേലം നടപടികൾ നിയന്ത്രിക്കാനായ ബോർഡ് മല്ലിക സാഗറിനെ സമീപിച്ചതായിട്ടാണ് കായിക മാധ്യമമായ സ്പോർട്ട്സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത്. ഈ മാസം 19ന് ദുബായിൽ വെച്ചാണ് ഐപിഎൽ താരലേലം സംഘടിപ്പിക്കുക.

ALSO READ : IPL 2024 Auction : അടുത്ത ഐപിഎല്ലിലേക്ക് അവസരം കാത്ത് 1166 താരങ്ങൾ; ടീമുകളുടെ പ്രധാന ലക്ഷ്യം രചിൻ രവീന്ദ്രയും ട്രാവിസ് ഹെഡും

ഈ വർഷം ആദ്യമായി സംഘടിപ്പിച്ച വനിത പ്രീമിയർ ലീഗിന്റെ ലേലം നടപടികൾ നിയന്ത്രിച്ചത് മല്ലികയായിരുന്നു. ഇനി വരാൻ പോകുന്ന ഡബ്ല്യുപിഎൽ 2024ന്റെ ലേലം നടപടികളും മല്ലിക തന്നെയാണ് നിയന്ത്രിക്കുക. ഡിസംബർ ഒമ്പതിന് മുംബൈയിൽ വെച്ചാണ് വനിത പ്രീമിയർ ലീഗ് താരലേലം. 2021 പ്രോ കബഡി ലീഗിന്റെ താരലേലവും നിയന്ത്രിച്ചിരുന്നത് മല്ലികയായിരുന്നു. ആദ്യമായിട്ടാണ് ഒരു വനിത ലേലം നടപടികൾ നിയന്ത്രിക്കാൻ എത്തുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News