ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള ലൈംഗികാരോപണത്തിൽ പ്രതിഷേധിക്കുന്ന ഒളിമ്പ്യന്മാരായ ഗുസ്തി താരങ്ങൾക്ക് 1983 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ താരങ്ങൾ കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആ പിന്തുണ അറിയിച്ചവരിൽ താൻ ഇല്ലെന്ന്, 83 ലോകകപ്പ് ഇന്ത്യൻ ടീം അംഗവും ബിസിസിഐ അധ്യക്ഷനുമായി റോജർ ബിന്നി വ്യക്തമാക്കിയെന്ന് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. കായികവും രാഷ്ട്രീയവും കൂടികലർത്തരുതെന്ന് റോജൻ ബിന്നി തന്റെ പ്രസ്താവനയിൽ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ താൻ ഒരു പ്രസ്താവനയും പുറത്തിറക്കിട്ടില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരകൾ ശ്രമിക്കുന്നുണ്ടെന്ന് താൻ വിശ്വസിക്കുന്നു. ഒരു മുൻ ക്രിക്കറ്റർ എന്ന നിലയിൽ കായികവും രാഷ്ട്രീയും ഇടകലർത്തരുതെന്നാണ് തന്റെ നിലപാടെന്ന് ബിസിസിഐ ആധ്യക്ഷൻ എഎൻഐയോട് പറഞ്ഞു.


ALSO READ : Wrestlers Protest: അറസ്റ്റിൽ കുറഞ്ഞ ഒരു ഒത്തുതീർപ്പിനും തയ്യാറല്ല, ഇല്ലെങ്കിൽ പ്രക്ഷോഭം; കർഷക നേതാക്കൾ


അതേസമയം പ്രതിഷേധിച്ച ഗുസ്തിതാരങ്ങളെ തെരുവിലൂടെ വലിച്ചിഴച്ചത് ഏറെ ഖേദകരമാണെന്നും ഗംഗയിൽ മെഡൽ ഒഴുക്കുമെന്നുള്ള തീരുമാനങ്ങൾ താരങ്ങൾ എടുക്കരുതെന്നും കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള 1983 ക്രിക്കറ്റ് ലോകകപ്പ് ടീം പ്രസ്താവനയിലൂടെ അറിയിച്ചു. താരങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് ആത്മാർഥമായി പ്രതീക്ഷിക്കുന്നു. രാജ്യത്തെ നിയമം നിലനിൽക്കട്ടെയെന്ന് ഇതിഹാസ താരങ്ങൾ പ്രസ്താവനയിലൂടെ അറിയിച്ചു.


ബ്രിജ് ഭൂഷണിന്റെ അറസ്റ്റിൽ കുറഞ്ഞ ഒരു ഒത്തുതീർപ്പിനും ഞങ്ങൾ തയ്യാറല്ലെന്ന് കർഷക നേതാവ് രാകേഷ് ടികായത്. ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി. എം.പി. യുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ​ഗുസ്തി താരങ്ങളുടെ പരാതിയിൽ ശക്താമായ പിന്തുണ പ്രഖ്യാപിച്ചാണ് കർഷക നേതാക്കൾ എത്തിയിരിക്കുന്നത്. സംഭവത്തിൽ ജൂൺ 9ന് അകം  ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്ത പക്ഷം ഇന്ത്യയിൽ ഒട്ടാകെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കേന്ദ്ര സർക്കാറിന് അന്ത്യശാസനം നൽകിയിരിക്കുകയാണ് കർഷക നേതാക്കൾ. ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കർഷ നേതാക്കളുടെ നേതൃത്വത്തിൽ ഖാപ് പഞ്ചായത്ത് ചേർന്നു.


ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിമൻ ഇൻ സിനിമ കളക്ടീവും (WCC) രം​ഗത്തെത്തി. ഭാവിയെ കുറിച്ച് വലിയ സ്വപ്നങ്ങൾ കാണുന്ന നമ്മുടെ പെണ്മക്കളെ, ഭാവി വനിതാ കായികതാരങ്ങളെ, അക്ഷരാർത്ഥത്തിൽ ഭയപ്പെടുത്തുകയാണ് അധികാരികൾ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഡബ്ല്യുസിസി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.