ഐപിഎൽ ആരവത്തിന് പിന്നാലെ ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലാണ്. ജൂൺ ഏഴിന് ലോർഡ്സിൽ ആരംഭിക്കുന്ന കലാശപോരട്ടത്തിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലാണ് ഏറ്റുമുട്ടുക. തുടർച്ചയായി ഇത് രണ്ടാം തവണയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. ഓസ്ട്രേലിയയെ ഇംഗ്ലീഷ് മണ്ണിൽ നേരിടാനുള്ള തയ്യാറെടുപ്പുകൾ ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു. വിരാട് കോലിയുടെയും കോച്ച് രാഹുൽ ദ്രാവിഡിന്റെയും നേതൃത്വത്തിൽ ഒരു സംഘം ഇന്ത്യൻ താരങ്ങൾ ലണ്ടണിൽ പരിശീലനം ആരംഭിച്ചു കഴിഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കൾക്കുള്ള സമ്മാനതുക രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ചു. കഴിഞ്ഞ് സീസണിൽ (2019-21) നൽകിയ അതെ സമ്മാനതുകയാണ് ഐസിസി ഇത്തവണത്തെ (2021-23) ജേതാക്കൾക്കും നൽകുന്നത്. ടൂർണമെന്റിന്റെ ആകെ സമ്മാനതുക 31.4 കോടി രൂപയാണ്. ഡബ്ലിയുടിസി ഫൈനൽ ജേതാക്കൾക്ക് 13.22 കോടി രൂപയാണ് സമ്മാനതുകയായി ലഭിക്കുക. റണ്ണേഴ്സ് അപ്പിന് 6.61 കോടി ലഭിക്കും.


ALSO READ : IPL 2023 : മഴ വില്ലനാകുമോ? ഗുജറാത്ത്-മുംബൈ രണ്ടാം ക്വാളിഫയർ മഴമൂലം തടസ്സപ്പെട്ടാൽ ഫൈനൽ പ്രവേശനം ആർക്ക്?



ഡബ്ലിയുടിസി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക്  3.72 കോടിയാണ് ലഭിക്കുക. നാലാം സ്ഥാനക്കാരായ ഇംഗ്ലണ്ടിന് 2.9 കോടി, സീസൺ അഞ്ചാമതായി ഫിനിഷ് ചെയ്ത ശ്രീലങ്കയ്ക്ക് 1.65 കോടി രൂപ ലഭിക്കും. ആറ് മുതൽ ഒമ്പതാം സ്ഥാനക്കാർക്ക് 82.7 ലക്ഷം രൂപയാണ് സമ്മാനതുകയായി ലഭിക്കുക. ന്യൂസിലാൻഡാണ് ആറാം സ്ഥാനത്ത്, പാകിസ്ഥാൻ ഏഴ്, വെസ്റ്റ് ഇൻഡീസ് എട്ട്, ബംഗ്ലാദേശ് ഒമ്പത് എന്നിങ്ങിനെയാണ് ഡബ്ലിയുടിസിയുടെ പോയിന്റ് പട്ടികയിൽ സ്ഥാനം നേടിയിരിക്കുന്നത്.


ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീം


രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ.എസ് ഭരത്, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, മുഹമ്മജ് ഷമി, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്ഘട്ട, ഇഷാൻ കിഷൻ


സ്റ്റാൻഡ് ബൈ താരങ്ങൾ - റുതരാജ് ഗെയ്ക്വാദ്, മുകേഷ് കുമാർ, സൂര്യകുമാർ യാദവ്



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.