IPL 2023 Qualifier 2 Weather Report : ഐപിൽ 2023 സീസണിന്റെ രണ്ടാം ഫൈനലിസ്റ്റിനെ ഇന്നറിയാം. ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് ഏറ്റവും കൂടുതൽ തവണ ഐപിഎൽ കിരീടം സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസിനെ നേരിടും. അഹമ്മദബാദിൽ വെച്ച് നടക്കുന്ന മത്സരത്തിലെ വിജയികളാകും ടൂർണമെന്റിനറെ കലാശപ്പോരാട്ടത്തിൽ ചെന്നൈക്കെതിരെ ഇറങ്ങുക. ഇന്ത്യൻ സമയം വൈകിട്ട് ഏഴ് മണിക്കാണ് ഗുജറാത്ത്-മുംബൈ മത്സരത്തിന്റെ ടോസ്.
അതേസമയം മത്സരത്തിന് മഴ വെല്ലുവിളിയാകുമെന്നാണ് ദീനാന്തരീക്ഷ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. വൈകിട്ട് 6.30നും 7.30നുമിടയിൽ അഹമ്മദബാദിൽ ചെറിയ തോതിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നിന്നും ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് 6.30ന് ശേഷം മഴ പെയ്തുയെന്നും ഉടൻ പിച്ച് മൂടിയെന്നുമാണ്. വലിയ തോതിലാണ് കനത്ത മഴയാണ് അഹമ്മദബാദിൽ മഴ പെയ്യുന്നത്. ഇതെ തുടന്ന് ടോസ് വൈകും.
ALSO READ : IPL 2023 : അധികപറ്റ്, ഈ നാല് താരങ്ങളെ രാജസ്ഥാൻ റോയൽസ് അടുത്ത സീസണിലേക്ക് നിലനിർത്തില്ല
മഴമൂലം മത്സരം ഉപേക്ഷിച്ചാൽ ആര് ഫൈനലിൽ പ്രവേശിക്കും?
മഴമൂലം ഒരു പന്ത് പോലും എറിയാൻ സാധിച്ചില്ലെങ്കിൽ സൂപ്പർ ഓവർ നടത്തി വിജയി കണ്ടെത്തും. സൂപ്പർ ഓവർ പോലും നടത്താൻ സാധിച്ചില്ലെങ്കിൽ ഇരു ടീമുകളുടെ ലീഗിലെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തിയാകും ഫൈനലിസ്റ്റിനെ തീരുമാനിക്കുക. അങ്ങനെയാണെങ്കിൽ ലീഗിൽ ടേബിൾ ടോപ്പറായ ഹാർദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ ചെന്നൈയുടെ എതിരാളിയായി മെയ് 28ന് അഹമ്മദ്ബാദ് സ്റ്റേഡിയത്തിൽ ഇറങ്ങും.
If the match is washed out then Gujarat Titans will qualify into finals. pic.twitter.com/hv21SGuMrN
— Johns. (@CricCrazyJohns) May 26, 2023
മുംബൈയും ഗുജറാത്തും
ഐപിഎൽ പ്ലേ ഓഫിലെ എലിമിനേറ്ററിൽ ലഖ്നൗ സൂപ്പർ ജെയ്ന്റ്സിനെ തകർത്താണ് മുംബൈ ഇന്ത്യൻസ് രണ്ടാം ക്വാളിഫയറിനെ യോഗ്യത നേടിയിരിക്കുന്നത്. ലീഗ് ടോബിൾ ടോപ്പാറായ ഗുജറാത്ത് ടൈറ്റൻസിന് ആദ്യ ക്വാളിഫയറിൽ തോൽവി ഏറ്റു വാങ്ങേണ്ടി വന്നു. തുടർന്നാണ് രണ്ടാം അവസരത്തിനായി ഇന്ന് സ്വന്തം കാണികളുടെ മുന്നിൽ വെച്ച് മുംബൈ നേരിടുന്നത്. ലീഗിൽ ഇരു ടീമുകൾ നേർക്കുനേരെത്തിയപ്പോൾ മുംബൈയും ഗുജറാത്തും ഓരോ ജയം വീതം നേടിയിരുന്നു. ഇരുടീമുകളും തമ്മിലുള്ള പോരാട്ട ചരിത്രം പരിശോധിച്ചാൽ മുംബൈയ്ക്കാണ് മേൽക്കൈ. ഇതുവരെ 3 തവണ ഏറ്റുമുട്ടിയതിൽ 2 തവണയും മുംബൈയാണ് വിജയിച്ചത്.
സാധ്യതാ ടീം
ഗുജറാത്ത് സാധ്യതാ ടീം: ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ, ഹാർദിക് പാണ്ഡ്യ, ദസുൻ ഷനക, ഡേവിഡ് മില്ലർ, രാഹുൽ തെവാതിയ, റാഷിദ് ഖാൻ, ദർശൻ നൽകണ്ടെ, മോഹിത് ശർമ്മ, നൂർ അഹമ്മദ്, മുഹമ്മദ് ഷമി
മുംബൈ ഇന്ത്യൻസ് സാധ്യതാ ടീം: രോഹിത് ശർമ്മ, ഇഷാൻ കിഷൻ, കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, ടിം ഡേവിഡ്, തിലക് വർമ്മ, ക്രിസ് ജോർദാൻ, ഹൃത്വിക് ഷോക്കീൻ, പിയൂഷ് ചൗള, ജേസൺ ബെഹ്റൻഡോർഫ്, ആകാശ് മധ്വാൾ
മുംബൈ-ഗുജറാത്ത് മത്സരം എപ്പോൾ, എവിടെ കാണാം?
രാത്രി ഏഴ് മണിക്കാണ് മത്സരത്തിന്റെ ടോസ്. അഹമ്മദബാദിൽ വെച്ച് നടക്കുന്ന മത്സരത്തിന്റെ ആദ്യ പന്ത് 7.30ന് എറിയും. ഇത്തവണ രണ്ട് മാധ്യമ സ്ഥാപനങ്ങൾക്കാണ് ഐപിഎൽ സംപ്രേഷണവകാശം ലഭിച്ചിരിക്കുന്നത്. ഡിസ്നി സ്റ്റാർ നെറ്റ്വർക്കാണ് സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സ്റ്റാർ സ്പോർട്സ് ചാനലിലൂടെ ഐപിഎൽ ഗുജറാത്ത്-സിഎസ്കെ പ്ലേ ഓഫ് മത്സരം കാണാൻ സാധിക്കും. നെറ്റ്വർക്ക് 18ന്റെ ജിയോ സിനിമ ആപ്പിനാണ് ഐപിഎൽ സംപ്രേഷണത്തിന്റെ ഡിജിറ്റൽ അവകാശം. ജിയോ സിനിമ ആപ്പിലൂടെ സൗജന്യമായി ഐപിഎൽ മത്സരങ്ങൾ കാണാൻ സാധിക്കുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...