Year Ender 2023 Virat Kohli : വിരാട് കോലിയുടെ കരിയറിൽ ഏറ്റവും മികച്ച വർഷങ്ങളിൽ ഒന്നാണ് 2023. പല റെക്കോർഡും സ്ഥാപിച്ച ഇന്ത്യയുടെ മുൻനിര ബാറ്റർ 2023 എന്നും ഓർമ്മയിൽ കാത്ത് സൂക്ഷിക്കുമെന്ന് ഉറപ്പാണ്. ഐസിസി ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവി ഒഴിച്ച് കോലിയുടെപ പ്രകടന മികവിൽ ഇന്ത്യ ടൂർണമെന്റിൽ അപ്രമാദിത്വമായിരുന്നു സൃഷ്ടിച്ച്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ഇന്ത്യയെ ലീഗ് മത്സരങ്ങളിൽ ഒരു തോൽവി വഴങ്ങാതെ ഫൈനലിൽ എത്തിക്കാൻ സാധിച്ചു. ഇത് മാത്രമല്ല 2023ലെ വിരാട് കോലിയുടെ പ്രധാന നേട്ടങ്ങൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരം


ഐസിസി 2023 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് പിറന്നത് വിരാട് കോലിയുടെ ബാറ്റിൽ നിന്നായിരുന്നു. കോലിയുടെ കരിയറിൽ ഇതാദ്യമായിട്ടാണ് ലോകകപ്പ് ടൂർണമെന്റിന്റെ ടോപ് സ്കോററാകുന്നത്. 2003 ലോകകപ്പിൽ ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ടോപ് സ്കോററും മാൻ ഓഫ് ദ് ടൂർണമെന്റുമായതും കോലിയുടെ നേട്ടത്തിൽ എല്ലാവരും ഒരുപ്രാവിശ്യം കൂടി ഓർമ്മിപ്പിച്ചു. 


ALSO READ : IND vs SA : സെഞ്ചുറിയനിൽ സെഞ്ചുറി അടിച്ച് ചരിത്രം കുറിച്ച് രാഹുൽ; ആദ്യ ഇന്നിങ്സിൽ ഇന്ത്യ 245ന് പുറത്ത്


ടൂർണമെന്റിലെ 11 മത്സരങ്ങളിൽ നിന്ന് 95.62 ശരാശരിയിൽ വിരാട് കോലി നേടിയത് 765 റൺസാണ്. താരത്തിന്റെ ബാറ്റിൽ നിന്നും മൂന്ന് സെഞ്ചുറികളും ആറ് അർധ സെഞ്ചുറികളും പിറന്നു. ടൂർണമെന്റിൽ ഒരു തവണ മാത്രമാണ് കോലി റൺസൊന്നുമെടുക്കാതെ പുറത്തായത്. ഓസ്ട്രേലിയയോട് തോറ്റ ഫൈനലിൽ കോലി അർധ-സെഞ്ചുറി സ്വന്തമാക്കുകയും ചെയ്തിരുന്നു.


ഏകദിന സെഞ്ചുറിയിൽ സച്ചിനെ മറികടന്ന് കോലി


വിരാട് കോലി തന്റെ ക്രിക്കറ്റ് കരിയറിലെ മറ്റൊരു നാഴികക്കല്ല് താണ്ടിയ വർഷമാണ് 2023. ഏകദിന ക്രിക്കറ്റിൽ ആദ്യമായി ഒരു താരം 50-ാം സെഞ്ചുറി നേടിയ റെക്കോർഡ് വിരാട് കോലിക്കൊപ്പമായി. സച്ചിന്റെ 49 ഏകദിന സെഞ്ചുറി എന്ന റെക്കോർഡാണ് കോലി ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെയുള്ള സെമി ഫൈനൽ മത്സരത്തിൽ മറികടന്നത്.


ഇന്ത്യക്കായി 500 മത്സരങ്ങളിൽ കളിച്ച നാലാമത്തെ താരം


ലോകകപ്പിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് കോലി ഈ നേട്ടം സ്വന്തമാക്കുന്നത്. രാജ്യത്തിനു വേണ്ടി 500 മത്സരങ്ങളിൽ ഇറങ്ങിയ നാലാമത്തെ താരമെന്ന് റെക്കോർഡും കോലി സ്വന്തമാക്കി. സച്ചിൻ, എം എസ് ധോണി, രാഹുൽ ദ്രാവിഡ് തുടങ്ങിയവരുടെ പട്ടികയിലേക്കാണ് കോലി ചേർക്കപ്പെട്ടിരിക്കുന്നത്. നിലവിൽ താരം മൂന്നാം സ്ഥാനത്താണ്. സച്ചിനും ധോണിയുമാണ് നിലവിൽ കോലിക്ക് മുന്നിലുള്ളത്. 2024 കോലി ധോണിയുടെ റെക്കോർഡ് മറികടന്നേക്കും.


അതിവേഗത്തിൽ 13,000 റൺസ്


ഏകദിന ക്രിക്കറ്റിൽ വിരാട് കോലി 2023ൽ നേടിയ മറ്റൊരു റെക്കോർഡായിരുന്നു അതിവേഗത്തിൽ  13,000 റൺസ്. ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരെയുള്ള മത്സരത്തിലാണ് കോലി ഈ നേട്ടം സ്വന്തമാക്കുന്നത്. 267 മത്സരങ്ങളിൽ നിന്നാണ് കോലി 13,000 റൺസ് വ്യക്തിഗത റെക്കോർഡിൽ എത്തിക്കുന്നത്. സച്ചിനാകാട്ടെ 321 ഇന്നിങ്സിൽ നിന്നാണ് നേട്ടം സ്വന്തമാക്കിയിരുന്നത്.


ഐപിഎല്ലിൽ 7,000 റൺസ് തികയ്ക്കുന്ന ആദ്യ താരം


ഐപിഎൽ കപ്പ് എന്ന നേട്ടം ഇതുവരെ സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിലും വ്യക്തിഗത പ്രകടനങ്ങളിൽ വിരാട് കോലി ടൂർണമെന്റിന്റെ മുൻപന്തിയിൽ തന്നെയാണ്. ഐപിഎൽ കരിയറിൽ 7000 റൺസെന്ന നാഴികക്കല്ലാണ് കോലി ഈ കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഐപിഎല്ലിൽ ഒരു താരം 7000 റൺസെടുക്കുന്നത്. പ്രഥമ സീസൺ മുതൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരമാണ് കോലി.



 

 


 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.