IND vs SA : സെഞ്ചുറിയനിൽ സെഞ്ചുറി അടിച്ച് ചരിത്രം കുറിച്ച് രാഹുൽ; ആദ്യ ഇന്നിങ്സിൽ ഇന്ത്യ 245ന് പുറത്ത്

KL Rahul IND vs SA Century : കെ.എൽ രാഹുലിന്റെ കരിയറിലെ എട്ടാമത്തെ സെഞ്ചുറി നേട്ടമാണിത്

Written by - Jenish Thomas | Last Updated : Dec 27, 2023, 03:54 PM IST
  • ചരിത്രത്തിൽ ആദ്യമായി സെഞ്ചുറിയനിൽ ഒരു സന്ദർശക താരം രണ്ടാമത് സെഞ്ചുറി നേടുന്നത് ഇതാദ്യമാണ്.
  • 2021ൽ ഇതേ വേദിയിൽ വെച്ചായിരുന്നു രാഹുൽ തന്റെ കരിയറിലെ ഏഴാം ടെസ്റ്റ് സെഞ്ചുറി നേടുന്നത്.
  • എട്ട് വിക്കറ്റ് നഷ്ടത്തിൽ 208 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ചത്
IND vs SA : സെഞ്ചുറിയനിൽ സെഞ്ചുറി അടിച്ച് ചരിത്രം കുറിച്ച് രാഹുൽ; ആദ്യ ഇന്നിങ്സിൽ ഇന്ത്യ 245ന് പുറത്ത്

SA vs IND : സെഞ്ചുറിയൻ ടെസ്റ്റിൽ തകർന്നടിഞ്ഞ ഇന്ത്യ കരകയറ്റി കെ.എൽ രാഹുലിന് സെഞ്ചുറി. ആറാം ബാറ്ററായി ക്രീസിലെത്തിയ രാഹുൽ വാലറ്റതാരങ്ങൾക്കൊപ്പം ചേർന്നാണ് സെഞ്ചുറി നേടിയത്. ഇതോടെ താരത്തിന്റെ കരിയറിലെ എട്ടാം സെഞ്ചുറി സെഞ്ചൂറിയനിൽ പിറന്നു. രാഹുലിന്റെ സെഞ്ചുറിയുടെ മികവിൽ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 245 റൺസിന് പുറത്തായി. ചരിത്രത്തിൽ ആദ്യമായി സെഞ്ചുറിയനിൽ ഒരു സന്ദർശക താരം രണ്ടാമത് സെഞ്ചുറി നേടുന്നത് ഇതാദ്യമാണ്. 2021ൽ ഇതേ വേദിയിൽ വെച്ചായിരുന്നു രാഹുൽ തന്റെ കരിയറിലെ ഏഴാം ടെസ്റ്റ് സെഞ്ചുറി നേടുന്നത്.

എട്ട് വിക്കറ്റ് നഷ്ടത്തിൽ 208 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ചത്. മഴയെ തുടർന്ന് അൽപം വൈകിയാണ് മത്സരം ആരംഭിച്ചത്. ഏത് നിമിഷവും വിക്കറ്റ് തെറിക്കാൻ സാധ്യതയുള്ളതിനാൽ രാഹുൽ തന്റെ ഇന്നിങ്സിന്റെ വേഗത വർധിപ്പിക്കുകയായിരുന്നു. സ്കോർ ബോർഡ് 239 എത്തിയപ്പോൾ മുഹമ്മദ് സിറാജന്റെ വിക്കറ്റ് ജെറാൾഡ് കോറ്റ്സീ തെറിപ്പിച്ചു. തൊട്ടുപിന്നലെ കഗീസോ റബാഡയെ തുടരെ സിക്സറുകൾ പറത്തി തന്റെ എട്ടാം സെഞ്ചുറി നേടിയെടുക്കുകയായിരുന്നു രാഹുൽ. 137 പന്തിൽ101 റൺസെടുത്താണ് അവസാനം രാഹുൽ ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിയത്. 

ALSO READ : KC Cariappa : മുൻ കാമുകി തന്റെ കരിയർ നശിപ്പിക്കും; പോലീസിൽ പരാതി നൽകി രാജസ്ഥാൻ റോയൽസ് മുൻ താരം

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയിക്കുകയായിരുന്നു. ഇന്ത്യക്കായി ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ടോണി സോർസിയും നന്ദ്രെ ബർഗറും ദക്ഷിണാഫ്രിക്കയ്ക്കായി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചു. ക്യാപ്റ്റൻ രോഹിത് ശർമയെ പുറത്താക്കി കൊണ്ടായിരുന്നു റബാഡയുടെ വിക്കറ്റ് നേട്ടം. പരിക്ക് ഭേദമായി എത്തിയ ആഫ്രിക്കൻ താരം കാഴ്ചവെച്ച് ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു ഇന്ന് സെഞ്ചൂറിലേത്.

രോഹിത്തിനെ പിന്നാലെ യുവതാരങ്ങളായി യശ്വസ്വി ജയ്സ്വാളിനെയും ശുഭ്മാൻ ഗില്ലിനെയും പുതുമുഖം ബർഗർ വേഗത്തിൽ തന്നെ ഡ്രെസ്സിങ് റൂമിലേക്ക് തിരികെ അയിച്ചു. ശേഷം നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ വിരാട് കോലിയും ശ്രെയസ് അയ്യരും ചേർന്ന് ഇന്ത്യയെ വലിയ തകർച്ചയിൽ നിന്നും കരകയറ്റി. ഉച്ചയ്ക്ക് ലഞ്ചിന് പിരിഞ്ഞതിന് ശേഷം വീണ്ടും ഇന്ത്യയുടെ ഇന്നിങ്സ് തകർച്ചയിലേക്ക് വീഴുകയായിരുന്നു. അയ്യർക്ക് പിന്നാലെ കോലിയെയും പുറത്താക്കി റബാഡ ഇന്ത്യക്ക് സമ്മർദ്ദം ചെലുത്തി. തുടർന്നാണ് രാഹുലെത്തി ഇന്ത്യയെ തകർച്ചയിൽ നിന്നും കരകയറ്റിയത്.

ആതിഥേയർക്കായി റബാഡ അഞ്ച് വിക്കറ്റ് നേടി.  റബാഡ തന്റെ ടെസ്റ്റ് കരിയറിലെ 14-ാം അഞ്ചാം വിക്കറ്റ് നേട്ടമാണ് സ്വന്തമാക്കിയത്. റബാഡയ്ക്ക് പുറമെ ബർഗർ മൂന്നം മാർക്കോ ജാൻസെനും കോറ്റ്സീയും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News