ന്യൂ ഡൽഹി: രാജ്യത്ത് ദിനംപ്രതി ശക്തിപ്രാപിക്കുന്ന കർഷക സമരങ്ങൾക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. കഴിഞ്ഞ ദിവസം തന്റെ പിറന്നാൾ ദിനത്തിലാണ് യുവരാജ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. കർഷകരും കേന്ദ്ര സർക്കാരും തമ്മിലുള്ള പ്രശ്നത്തിന് ഉടൻ പരിഹാരം കാണാൻ ആഗ്രഹിക്കുന്നയെന്ന് താരം. രാജ്യത്തിന്റെ ജീവരക്തമാണ് കർഷകരെന്നും ഏത് കാര്യവും സമാധാനത്തോടെ പരിഹരിക്കാൻ സാധിക്കുമെന്നും യുവരാജ് പറഞ്ഞു. എന്നാൽ യുവാരജ് തന്റെ പിതാവായ യോ​ഗ് രാജ് സിങിന്റെ പ്രസ്താവനയെ പൂർണമായും തള്ളുകയും ചെയ്തു.   



COMMERCIAL BREAK
SCROLL TO CONTINUE READING

ജന്മദിനങ്ങൾ ആഘോഷിക്കുന്നതിനെക്കാൾ നല്ലത് ആ​ഗ്രഹങ്ങൾ നിറവേറ്റാനുള്ള അവസരമാണെന്നും കർഷകരും സർക്കാരും തമ്മിലുള്ള പ്രശ്നം ഉടൻ പരിഹരിക്കാൻ സാധിക്കട്ടെയെന്ന് മാത്രമാണ് താൻ ആഗ്രഹിക്കുന്നതും പ്രാർഥിക്കുന്നതെന്നും താരം ട്വിറ്ററിലൂടെ അറിയിച്ചു. കർഷകരാണ് രാജ്യത്തിന്റെ ജീവരക്തമെന്നും ഏത് പ്രതിസന്ധികളും സമാധാന ചർച്ചയോടെ പരിഹരിക്കാൻ സാധിക്കമെന്ന് യുവരാജ് (Yuvraj Singh) കൂട്ടിചേർത്തു.


Also Read: ക​ര്‍​ഷ​ക​ര്‍ ഇ​ല്ലെ​ങ്കി​ല്‍ അ​ന്നം മുടങ്ങും, ക​ര്‍​ഷ​ക​സ​മ​ര​ത്തോ​ടു ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ച്‌ ടൊ​വി​നോ


അതേസമയം കർഷക സമരത്തെ (Farmers Protest) പിന്തുണച്ച് വിവാദമായ പ്രസ്താവന നടത്തിയ തന്റെ പിതാവ് യോ​ഗ് രാജ് സിങിനെ താരം തന്റെ പോസ്റ്റിലൂടെ തള്ളി പറയുകയും ചെയ്തിട്ടുണ്ട്. എല്ലാവരേയും പോലെ പിതാവിന്റെ പ്രസ്താവനയിൽ താൻ അതീവ ദുഃഖിതനാണെന്നും തന്നെ നിരാശപ്പെടുത്തുകയും ചെയ്തുയെന്ന് താരം പറഞ്ഞു. അത് യോ​ഗ് രാജ് സിങിന്റെ വ്യക്തിപരമായ പ്രസ്താവനയാണെന്നും, അവ തന്റെ ആശയങ്ങൾക്കൊട്ടും യോജിക്കാൻ സാധിക്കാത്തതുമാണ് യുവരാജ് അറിയിച്ചു. 


ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിനിടെ യോ​ഗ് രാജ് നടത്തിയ പ്രസംഗമാണ് വിവാദത്തിനിടെയാക്കിയത്. ആഹ്മദ് ഷാ പോലെയുള്ളവർക്ക് ഹിന്ദു സ്ത്രീകളെ രണ്ടണയ്ക്ക് വിറ്റിരുന്ന കാലത്ത് സിഖുകാരണ് അവരെ രക്ഷിച്ചതെന്നും. അവർ ഇപ്പോൾ നമ്മെ ചതിച്ചുയെന്നുമാണ് താരം സമരത്തിനിടെ പ്രസം​ഗിച്ചത്. പ്രസ്താവന വിവാദമായപ്പോൾ യോ​ഗ് രാജ് സിങിനെ വിവേക് അഗ്നിഹോത്രിയുടെ ദി കഷ്മീർ ഫയൽസ് എന്ന ചിത്രത്തിൽ നിന്നൊഴുവാക്കുകയും ചെയ്തു. 


Also Read: Local Body Election: വരുന്ന രണ്ടാഴ്ചക്കിടെ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായേക്കാം


കർഷക സമരത്തിന് പ്രത്യക്ഷമായി പിന്തണ നൽകി വിവിധ കായിക താരങ്ങൾ മുന്നോട്ട് വന്നിരുന്നു. ഒളിംപിക് മെഡൽ ജേതാവായിരുന്ന ബോക്സർ വിജേന്ദർ സിങ് ഡൽഹി-ഹരിയാന അതിർത്തിയായ സിം​ഗുവിൽ നേരിട്ടെത്തി സമരത്തിന് പിന്തുണ അറിയിച്ചിരുന്നു. സർക്കാർ കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ തനിക്ക് ലഭിച്ച രാജീവ് ​ഗാന്ധി ഖേൽ രത്ന പുരസ്കാരം തിരികെ നൽകുമെന്നും താരം അറിയിച്ചു. കൂടാതെ മുൻ ദേശീയ ബോക്സിങ് കോച്ചായ ​ഗുർപക്ഷ് സിങ് സന്ധു തനിക്ക് ലഭിച്ച ദ്രോണാചാര്യ പുരസ്കരവും തിരികെ നൽകുമെന്നും പ്രതികരിച്ചിരുന്നു.