ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലിനെതിരെ ജാതീയ പരാമർശം നടത്തിയ വിഷയത്തിൽ മാപ്പ് പറഞ്ഞ് യുവരാജ് സിംഗ്. സംഭവത്തിൽ യുവരാജിനെതിരെ ഹരിയാന പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചില സുഹൃത്തുക്കളുമായുള്ള സംഭാഷണത്തിൽ ഞാൻ നടത്തിയ പരാമർശങ്ങൾ തെറ്റിദ്ധാരണയ്ക്ക് കാരണമായതായി മനസ്സിലാക്കുന്നു. അത് ഒഴിവാക്കേണ്ടതായിരുന്നു. എങ്കിലും ഉത്തരവാദിത്തമുള്ള ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ എൻ്റെ പരാമർശങ്ങൾ അറിയാതെയെങ്കിലും ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കിൽ ഖേദിക്കുന്നു' Yuvraj ട്വിറ്ററിൽ കുറിച്ചു.



സഹതാരം രോഹിത് ശർമ്മയുമായുള്ള ഇൻസ്റ്റഗ്രാം ലൈവിനിടെയാണ് താരം വിവാദപരാമർശം നടത്തിയത്. രോഹിത്തും യുവരാജും, യുശ്വേന്ദ്ര ചഹലിൻ്റെ സോഷ്യൽ മീഡിയ വീഡിയോകളെ കുറിച്ച് ചർച്ച ചെയ്യുകയും സംഭാഷണത്തിനിടയിൽ ജാതീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള വാക്ക് ഉപയോഗിച്ചെന്നായിരുന്നു. ആരോപണം. താഴ്ന്ന ജാതിക്കാരെ പരിഹസിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് ചാഹലിനെ വിശേഷിപ്പിക്കാൻ യുവരാജ് ഉപയോഗിച്ചത്. ഇതോടെ യുവരാജ് മാഫി മാംഗോ എന്ന ഹിന്ദി ട്വീറ്റ് ട്വിറ്ററിൽ വൈറലാവുകയായിരുന്നു.


Also Read: ജാതീയ അധിക്ഷേപം; യുവരാജ്, ചാഹലിനോട് മാപ്പ് പറയണമെന്ന് ആരാധകർ


തരത്തിലുമുള്ള തരംതിരിവുകളിൽ താൻ വിശ്വസിക്കുന്നില്ലെന്ന പ്രഖ്യാപനത്തോടെയാണ് യുവി ഖേദം അറിയിച്ചത്. ഇന്ത്യയിലെ ജനങ്ങൾക്കായി ഉഴിഞ്ഞുവച്ചിരിക്കുന്ന തൻ്റെ ജീവിതം, ഇനിയും അതേപടി തുടരുമെന്നും യുവരാജ് വ്യക്തമാക്കി