എംഎസ് ധോണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ക്രിക്കറ്റ് താരം യുവരാജ് സിങിന്റെ പിതാവ് യോഗ്‌രാജ് സിങ്. അടുത്തിടെ നടത്തിയ അഭിമുഖത്തിലാണ് യോഗ്‌രാജ് സിങിന്റെ വിവാദ പരാമര്‍ശം. തന്റെ മകന്റെ കരിയര്‍ തകര്‍ത്തത് ധോണിയാണെന്നാണ് യോഗ്‌രാജ് സിങ് പറഞ്ഞത്. ധോണിക്ക് ഒരിക്കലും മാപ്പ് നൽകില്ലെന്നും പിതാവ് വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ധോണി മോശം ക്യാപ്റ്റനായിരുന്നെന്നും മകന്റെ കരിയര്‍ തകര്‍ത്തത് ധോണിയുടെ തെറ്റായ തീരുമാനങ്ങളാണെന്നും യോഗ്‌രാജ് സിങ്. ധോണി ക്യാപ്റ്റനായിരുന്ന 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യയുടെ വിജയത്തില്‍ പ്രധാന പങ്കു വഹിച്ച യുവ് രാജിനെ അന്താരാഷ്ട്ര കിക്കറ്റില്‍ നിന്ന് നേരത്തെ വിരമിക്കാന്‍ ധോണി നിര്‍ബന്ധിച്ചുവെന്നാണ് പിതാവിന്റെ ആരോപണം. 


Read Also: പി.വി അൻവറുമായുള്ള ഫോൺ സംഭാഷണ വിവാദം: എസ് പി സുജിത് ദാസിന് സസ്പെൻഷൻ


''എംഎസ് ധോണിയോട് ഞാന്‍ ഒരിക്കലും ക്ഷമിക്കില്ല. ധോണി അദ്ദേഹത്തിന്റെ മുഖം കണ്ണാടിയില്‍ മുഖം നോക്കണം. ധോണി വളരെ വലിയ ക്രിക്കറ്റ് കളിക്കാരനായിരിക്കാം. പക്ഷേ എന്താണ് തന്റെ മകനോട് ചെയ്തത്? അത് ജീവിതത്തിൽ ഒരിക്കലും പൊറുക്കാനാവാത്തതാണ്. രണ്ട് കാര്യങ്ങൾ ജീവിതത്തിൽ ഞാൻ ചെയ്യാറില്ല. ഒന്ന് തന്നോട് തെറ്റ് ചെയ്യുന്നവരോട് ക്ഷമിക്കാറില്ല എന്നതാണ്. രണ്ടാമത്തെ കാര്യം, അവരെ ഒരിക്കലും ആലിം​ഗനം ചെയ്യില്ല. അത് തന്റെ കുടുംബാംഗങ്ങളോ കുട്ടികളോ ആയാലും'' അദ്ദേഹം പറഞ്ഞു.


നാലോ അഞ്ചോ വര്‍ഷം കൂടി യുവരാജ് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമായിരുന്നുവെന്നും പിതാവ് പറഞ്ഞു. കാന്‍സറിനോട് പൊരുതിയ ശേഷം രാജ്യത്തിന് ലോകകപ്പ് നേടികൊടുത്ത താരത്തിന് ഭാരത് രത്‌ന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ഇതാദ്യമായല്ല, യോഗ്‌രാജ് സിങ് ധോണിയെ വിമർശിക്കുന്നത്. ഈ വർഷം ആദ്യം ചെന്നൈ സൂപ്പർ കിം​ഗ്സ് ഐപിഎല്ലിൽ പരാജയപ്പെട്ടത് ധോണി കാരണമാണെന്ന് കുറ്റപ്പെടുത്തിയിരുന്നു.


ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായ യുവ രാജ് സിംഗ് 2000 നും 2017 ഇടയിൽ ഇന്ത്യക്കായ് 402 അന്താരാഷ്ട്ര മത്സരങ്ങളാണ് കളിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ സംഭാവന ഒരിക്കലും നിഷേധിക്കാനാവില്ല. എന്നിരുന്നാലും യോഗ്‌രാജ് സിങ് തുടര്‍ച്ചയായി ധോണിയെ ലക്ഷ്യമിടുന്നത് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചർച്ചാ വിഷയമായിരിക്കുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.