SP Sujith Das: പി.വി അൻവറുമായുള്ള ഫോൺ സംഭാഷണ വിവാദം: എസ് പി സുജിത് ദാസിന് സസ്പെൻഷൻ

പി.വി അൻവർ എംഎൽഎയുമായുള്ള ഓഡിയോ പുറത്തുവന്നത് പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് റിപ്പോർട്ട്.  

Written by - Abhijith Jayan | Last Updated : Sep 2, 2024, 08:22 PM IST
  • ഡിഐജി അജിതാ ബീഗത്തിന്റെ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറി.
  • സംഭവം സേനയ്ക്ക് നാണക്കേടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
SP Sujith Das: പി.വി അൻവറുമായുള്ള ഫോൺ സംഭാഷണ വിവാദം: എസ് പി സുജിത് ദാസിന് സസ്പെൻഷൻ

തിരുവനന്തപുരം: പി.വി അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണ വിവാദത്തിൽ പത്തനംതിട്ട എസ് പി സുജിത് ദാസിന് സസ്പെൻഷൻ. സസ്പെൻഷൻ ഉത്തരവ് ഉടൻ പുറത്തിറങ്ങും. സുജിത് ദാസിനെതിരെ ആഭ്യന്തര വകുപ്പ് നടപടിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. അന്വേഷണ റിപ്പോർട്ടിൽ സര്‍വീസ് ചട്ടം ലംഘിച്ചതായി കണ്ടെത്തി. ഡിഐജി അജിതാ ബീഗത്തിന്റെ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറി. സംഭവം സേനയ്ക്ക് നാണക്കേടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വിവാദത്തിന് പിന്നാലെ സുജിത് ദാസ് അവധിയിൽ പ്രവേശിച്ചിരുന്നു.

മലപ്പുറം എസ്.പി ഓഫീസ് വളപ്പിലെ മരങ്ങൾ മുറിച്ചതിന്റെ പേരിൽ ഭരണകക്ഷി എംഎൽഎ പി വി അൻവറുമായി നടത്തിയ ഫോൺ സംഭാഷണമാണ് സുജിത്തിനെ വെട്ടിലാക്കിയത്. സുജിത്ത് മലപ്പുറം എസ്.പി ആയിരിക്കെ നടന്ന മരംമുറിയിൽ പരാതി വന്നതിനെ തുടർന്ന് ഇതിൽ നിന്ന് ഒഴിവാക്കണമെന്ന അഭ്യർഥനയുമായി അൻവറിനെ സമീപിക്കുകയായിരുന്നു. 

സേനയിൽ ജൂനിയർ കൂടിയായ എസ്.പി എംഎൽഎയുമായി താണുകേണ് അപേക്ഷിച്ച് സംസാരിക്കുന്ന ഓഡിയോ സംഭാഷണം സേനയ്ക്കാകെ നാണക്കേടാണെന്ന അഭിപ്രായം ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥർക്കിടയിലും രൂപപ്പെട്ടു. എഡിജിപി എം.ആർ അജിത് കുമാറിനെയും പി ശശിയെയും രൂക്ഷമായി വിമർശിച്ചും സുജിത്ത് സംസാരിച്ചിരുന്നു. 

ഒടുവിൽ ഈ ഉദ്യോഗസ്ഥനെതിരെ വകുപ്പുതലഅന്വേഷണവും വന്നു. ആരോപണങ്ങൾക്കൊടുവിൽ അവധിയിൽ പോയ സുജിത്ത് ദാസിനെതിരെ തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി എസ് അജിത ബീഗം അന്വേഷണം നടത്തി. എസ്.പിയുടെ ഭാഗത്ത് ഗുരുതര സർവീസ് ചട്ടലംഘനം ഉണ്ടായെന്നും നടപടി വേണമെന്നും ഡിഐജി ശുപാർശ ചെയ്തു. റിപ്പോർട്ട് ഡിജിപിക്കും സർക്കാരിനും കൈമാറി.ക്ലൈമാക്സുകൾക്കൊടുവിൽ ആഭ്യന്തര വകുപ്പിൽ നിന്ന് ഉച്ചയോടെ സുജിത്ത് ദാസിനെ സസ്പെൻഡ് ചെയ്തുള്ള തീരുമാനം പുറത്തുവന്നു. സസ്പെൻഷൻ ഉത്തരവ് വൈകാതെ പുറത്തിറങ്ങുമെന്നാണ് സർക്കാരിൽ നിന്ന് ലഭിക്കുന്ന വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News