ചെന്നൈ: ഒമ്പത് ലക്ഷത്തിൽ അധികം കോളേജ് വിദ്യാർഥികൾക്ക് 2GB സൗജന്യ ഇൻ്റർനെറ്റുമായി തമിഴ്നാട് സർക്കാർ. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തമിഴ്നാട്ടിൽ വിദ്യാർഥികൾ വീടുകളിൽ ഇരുന്ന ഓൺലൈൻ ക്ലാസുകൾ തുടരുന്ന സാഹചര്യത്തിലാണ് സർക്കാർ കോളേജ് വിദ്യാർഥികൾക്കായി ഈ പദ്ധതി അവതരിപ്പിച്ചത്. ജനുവരി മുതൽ ഏപ്രിൽ വരെയാണ് സൗജന്യമായി ഇൻ്റർനെറ്റ് സൗകര്യം നൽകുക.


COMMERCIAL BREAK
SCROLL TO CONTINUE READING

എഞ്ചിനിയറിങ്, ആർട്സ് ആൻഡ് സയൻസ്, പോളിടെകിനിക് തുടങ്ങിയ തമിഴ്നാട്ടിലെ എല്ലാ കോളേജുകളിലെ വി​ദ്യാർഥികൾക്കാണ് സർക്കാർ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. നിലവിൽ കോവിഡ് 19തിനെ തുടർന്ന് സംസ്ഥാനത്തെ എല്ലാ കോളേജുകളിലും ഓൺലൈൻ ക്ലാസ് (Online Classes) തുടരുകയാണ്. ബിരുദവും ബിരുദാനന്തര ബിരുദ കോഴ്സുകളുടെ അവസാന വർഷക്കാർക്കായി കോളേജ് തുറന്നെങ്കിലും ഭൂരിപക്ഷം പേരും ഓൺലൈൻ ക്ലാസ് തന്നെ തുടരുകയാണ്. 


ALSO READ: Covid Vaccine വിതരണം:പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രിമാരുടെ യോഗം നാളെ


സംസ്ഥാനത്ത് ഉടനീളമായി 9 ലക്ഷം വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിനായി ദിനംപ്രതി 2 ജിബി സൗജന്യ ഇൻ്റർനെറ്റ് നൽകുന്നു. സർക്കാരിന്റെ കീഴിലുള്ളതും എയ്ഡ്ഡുമായി സംസ്ഥാനത്തെ എല്ലാ കോളേജികളിലെ വിദ്യാർഥികൾക്കാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് തമിഴാനാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി (Edappadi Palaniswami) പ്രസ്താവനയിലൂടെ അറിയിച്ചു.


ALSO READ: IIT മദ്രാസിൽ 66 വി​ദ്യാർഥികൾക്ക് COVID, ക്യാമ്പസ് പൂ‌‍ർണമായി Lockdown ൽ


തമിഴ്നാട് ഇലക്ട്രോണിക്സ് കോർപറേഷൻ വഴിയാണ് ഡേറ്റ കാർഡുകൾ വിതരണം ചെയ്യുന്നത്. സർക്കാർ നൽകുന്ന ഡേറ്റ കാർഡ് ഓൺലൈൻ പഠനത്തിനായി ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി വിദ്യാർഥികളോട് ആവശ്യപ്പെട്ടു. കൂടാതെ വിദ്യാർഥികൾക്ക് സൗജന്യ ലാപ്ടോപ്പ് വിതരണവും തമിഴ്നാട് സർക്കാർ (Tamil Nadu Govt) ഏർപ്പെടുത്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.