തിരുവനന്തപുരം: ഐടി മേഖലയിലെ കമ്പനികളുടേയും നിക്ഷേപകരുടേയും രാജ്യാന്തര സംഗമമായ ജിടെക്സ് ഗ്ലോബല്‍ 2024 (GITEX GLOBAL 2024)ല്‍ ഇത്തവണ കേരളത്തില്‍നിന്ന് 30 സ്ഥാപനങ്ങള്‍ പങ്കെടുക്കും. കേരളത്തിലെ ടെക്നോളജി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കിന്റെയും കേരള ഐടി പാര്‍ക്സ് ലിമിറ്റഡിന്റെയും നേതൃത്വത്തിലാണ് കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘം ജിടെക്സ് ഗ്ലോബലില്‍ പങ്കെടുക്കുന്നത്. ഒക്ടോബർ 14 മുതൽ 18 വരെ ദുബായ് വേൾഡ് ട്രേഡ് സെന്റ‍റിൽ നടക്കുന്ന പരിപാടി ഈ കമ്പനികൾക്ക് 180 ലധികം രാജ്യങ്ങളില്‍നിന്നുള്ള വ്യവസായ പ്രമുഖരും നിക്ഷേപകരും മറ്റുമായി ബന്ധപ്പെടാനുള്ള വേദിയായി മാറും.


COMMERCIAL BREAK
SCROLL TO CONTINUE READING

മുന്‍വര്‍ഷത്തേക്കാള്‍ അധികമായി 110 ചതുരശ്ര മീറ്റർ പ്രദർശനസ്ഥലമാണ് കേരളത്തില്‍നിന്നുള്ള കമ്പനികള്‍ക്കായി ഈ വര്‍ഷം  അനുവദിച്ചിട്ടുള്ളത്. ആഗോളതലത്തിൽ കേരളത്തിന്റെ ഐടി മേഖലയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ജിടെക് സെക്രട്ടറി വി. ശ്രീകുമാര്‍ പറഞ്ഞു. വലിയതോതിലുള്ള ബിസിനസ് അവസരങ്ങളായിരിക്കും പങ്കെടുക്കുന്ന കമ്പനികൾക്ക് ലഭിക്കുകയെന്നും അവര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.


Read Also: പകരുന്നത് ചെള്ളിലൂടെ, അഞ്ചാം പനിക്ക് സമാനം; എന്താണ് 'മുറിൻ ടൈഫസ്' എന്ന അപൂർവ്വരോഗം?


നൂതനാശയങ്ങളുടെയും സാങ്കേതിക മുന്നേറ്റങ്ങളുടെയും കേന്ദ്രമെന്ന നിലയിൽ കേരളത്തിന്റെ വളർന്നുവരുന്ന ടെക് ഇക്കോസിസ്റ്റത്തിന് ആഗോളതലത്തില്‍ പ്രധാന്യമേറെയാണെന്ന് ജിടെക് ബിസിനസ് ഡെവലപ്‌മെന്റ് ഫോക്കസ് ഗ്രൂപ്പ് കൺവീനർ മനു മാധവൻ ചൂണ്ടിക്കാട്ടി. കമ്പനികൾക്ക് അവരുടെ അത്യാധുനിക ഉല്‍പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കാനും പുതിയ പങ്കാളിത്തങ്ങൾ കണ്ടെത്താനും ജിടെക്സ് ഗ്ലോബൽ അവസരമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കേരളത്തിന്റെ സാങ്കേതിക വൈദഗ്ധ്യം പ്രതിഫലിപ്പിക്കുകയും ആഗോളശ്രദ്ധ ആകർഷിക്കുകയും ചെയ്യുംവിധം പാരമ്പര്യവും ആധുനിക സാങ്കേതിക വിദ്യയും സമന്വയിക്കുന്ന മോഡുലാര്‍ ഡിസൈനിലാണ് ജിടെക്സിലെ കേരള പവലിയൻ ഒരുക്കുന്നത്. ഐടി മേഖലയിൽ കേരളത്തിന്റെ മുന്നേറ്റം പ്രകടമാക്കുന്ന പവലിയന്‍ ലോകോത്തര എക്‌സിബിഷനുകളില്‍ പേരുകേട്ട കമ്പനിയായ ആക്‌സിസ് ഇവന്റ്സാണ് തയ്യാറാക്കുന്നത്. 


വളർന്നുവരുന്ന ആഗോള സാങ്കേതിക മേഖലയുടെ നേതൃസ്ഥാനത്ത് കേരളത്തിന്റെ സ്ഥാനം കൂടുതൽ ദൃഢമാക്കാനും അന്താരാഷ്ട്ര വിപണിയിൽ പുതിയ വഴികൾ സൃഷ്ടിക്കാനുമാണ് പരിപാടിയിലെ പങ്കാളിത്തത്തിലൂടെ ജിടെക് ലക്ഷ്യമിടുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്