കാലവര്‍ഷക്കെടുതി വരുത്തിയ ദുരന്തം നേരിടാന്‍ ഒത്തൊരുമിച്ച് മാതൃകാപരമായി പ്രവര്‍ത്തിക്കുകയാണ് കേരളം. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രളയ ദുരിതത്തില്‍പ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവര്‍ക്ക് സഹായഹസ്തവുമായി പ്രമുഖരും സാധാരണക്കാരുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്.


ദുരിത ബാധിതരെ സഹായിക്കാന്‍ ആഹ്വാനം ചെയ്ത് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെയും രംഗത്തെത്തിയിരുന്നു. 


പ്രളയം മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി അശ്ലീല വീഡിയോ ഗ്രൂപ്പുകളും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. 


ഗ്രൂപ്പുകളുടെ പഴയ പേരുകളില്‍  മാറ്റം വരുത്തിയാണ് പ്രളയ വാര്‍ത്തകളും വിവരങ്ങളും നല്‍കുന്നത്. മാത്രമല്ല, അശ്ലീല ചിത്രങ്ങളും വീഡിയോകളും ഈ ഗ്രൂപ്പുകളില്‍ നിലവില്‍ ഷെയര്‍ ചെയ്യുന്നില്ലെന്നാണ് വിവരം. 


കൂടുതല്‍ ആളുകള്‍ അംഗങ്ങളായുള്ളതിനാലാണ് ഇങ്ങനെയൊരു ചുവടുവയ്പ്പ് അഡ്മിന്‍മാര്‍ നടത്തിയിരിക്കുന്നത്. 


എല്ലാവരുടെയും സഹായം ഈ പ്രളയകാലത്ത് അകമഴിഞ്ഞ് നല്‍കണമെന്നും മഴക്കെടുതികള്‍ കുറയുന്ന സാഹചര്യത്തില്‍ ഗ്രൂപ്പ് പഴയ പോലെ തുടരുമെന്നും ഗ്രൂപ്പുകളില്‍ ലഭിച്ച സന്ദേശത്തില്‍ പറയുന്നു.