ചൈനീസ് കമ്പനിയായ വാവേയ് നേരിടുന്നത് സമാനതകള്‍ ഇല്ലാത്ത വെല്ലുവിളിയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സെമി കണ്ടക്ടര്‍ സാങ്കേതിക വിദ്യ ചൈനീസ് കമ്പനിയായ വാവേയ്ക്ക് ലഭ്യമാക്കുന്നതില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അവരെ കാര്യമായി തന്നെ 
ബാധിച്ചു,ബ്രിട്ടണ്‍ പോലും ഇതേ തുടര്‍ന്ന് വാവേയെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്.


രാജ്യ സുരക്ഷയുടെ കാര്യത്തിലും പല രാജ്യങ്ങളും വാവേയെ സംശയത്തോടെയാണ് കാണുന്നത്.


ചൈനീസ് സര്‍ക്കാരുമായി വാവേയ്ക്കുള്ള അടുത്തബന്ധമാണ് ഈ സംശയത്തിന് കാരണം.


അമേരിക്ക വാവേയ്ക്ക് എതിരെയുള്ള നിലപാട് കടുപ്പിച്ചതാണ് അന്താരാഷ്‌ട്ര തലത്തില്‍ തന്നെ വാവേയ് സംശയത്തിന്‍റെ നിഴലില്‍ ആകാന്‍ കാരണം.
പല യൂറോപ്യന്‍ രാജ്യങ്ങളും വാവേയ് കമ്പനിയെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തിയിരിക്കുകയാണ്.


ബ്രിട്ടണ്‍ ഇക്കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം എടുക്കും.അമേരിക്ക പല രാജ്യങ്ങളിലും സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്.


Also Read:വിവോ എക്സ് 50 സീരീസ് ജൂലായ് 16 ന് എത്തും


 


ബ്രിടണടക്കം പല രാജ്യങ്ങളും വവേയ് പെട്ടെന്ന്‍ ഒഴിവാക്കിയാല്‍ അത് സാങ്കേതിക വിദ്യാ വിന്യസത്തെയും സേവനത്തെയും കാര്യമായി 
ബാധിക്കും എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.


പതിയെ പതിയെ പല രാജ്യങ്ങളും 5ജി യില്‍ വവേയ് യുടെ പങ്ക് വെട്ടികുറയ്ക്കുന്നതിനുള്ള നീക്കം നടത്തുകയാണെന്നാണ് വിവരം.