Airtel Bumper Offer: എയർടെൽ അതിന്‍റെ കോടിക്കണക്കിന്  ഉപയോക്താക്കൾക്കായി വളരെ മനോഹരമായ ഒരു ഓഫര്‍ അവതരിപ്പിച്ചിരിയ്ക്കുകയാണ്. മൊബൈൽ റീചാർജ് ചെയ്യുന്നതിനും ബിൽ പേയ്‌മെന്‍റിനും 25%  ഡിസ്ക്കൗണ്ട്  ഈ ഓഫറിലൂടെ  ഉപയോക്താക്കൾക്ക് ലഭിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ എയർടെൽ  (Airtel) അടുത്തിടെ ആക്‌സിസ് ബാങ്കുമായി ചേര്‍ന്ന്   ( Axis Bank) ഒരു പുതിയ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചിരിയ്ക്കുകയാണ്.   ഇതിന്  "എയർടെൽ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്"  (Airtel Axis Bank Credit Card) എന്നാണ് പേര് നല്‍കിയിരിയ്ക്കുന്നത്.  ഈ കാർഡിന്‍റെ  സഹായത്തോടെയാണ് ഉപയോക്താക്കൾക്ക് എയർടെൽ നല്‍കുന്ന നിരവധി പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുക.


340 ദശലക്ഷം അതായത് രാജ്യത്തെ ഏകദേശം 34 കോടി ഉപയോക്താക്കൾക്കാണ്  കമ്പനി നല്‍കുന്ന  ഈ പ്രത്യേക ഓഫറിന്‍റെ  പ്രയോജനം ലഭിക്കുക.  എയർടെൽ അവതരിപ്പിച്ചിരിയ്ക്കുന്ന ഈ  പുതിയ ക്രെഡിറ്റ് കാർഡിന്‍റെ സഹായത്തോടെ, ഉപയോക്താക്കൾ  ഫോണ്‍ റീചാർജ്, ബിൽ പേയ്‌മെന്‍റ് തുടങ്ങിയ ഇടപാടുകള്‍ നടത്തുമ്പോഴാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക.  


Also Read: BSNL Offer: ടെലികോം ഭീമന്മാരെ ഞെട്ടിച്ച്‌ ബിഎസ്എൻഎല്‍, പ്രീപെയ്ഡ് പ്ലാനില്‍ അടിപൊളി ഡിസ്കൗണ്ട്


എയർടെൽ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ  ഉപയോക്താക്കൾക്ക് ബിൽ പേയ്‌മെന്‍റിനും മൊബൈൽ റീചാർജിനും 25%  ഡിസ്ക്കൗണ്ട്  ലഭിക്കും. എയർടെൽ നല്‍കുന്ന ഏതു സേവനങ്ങളുടെയും  പേയ്‌മെന്‍റ്  ഈ എയർടെൽ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ നടത്താന്‍ സാധിക്കും.  ഇതിലൂടെ  ഉപയോക്താക്കൾക്ക് 25%  ഡിസ്ക്കൗണ്ടും ലഭിക്കും.


Also Read: Post Office Scheme: 4.5 ലക്ഷം രൂപ നിക്ഷേപിച്ച് പ്രതിമാസം നേടാം മികച്ച വരുമാനം, ഈ പോസ്റ്റ് ഓഫീസ് സ്കീമിനെക്കുറിച്ച് അറിയാം


മറ്റ് പല ആനുകൂല്യങ്ങളും  എയർടെൽ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ്  വാഗ്ദാനം ചെയ്യുന്നുണ്ട്.  അതായത്  ഈ കാര്‍ഡ് ഉപയോഗിച്ച്  നിങ്ങള്‍  Zomato, Swiggy, BigBasket എന്നിവയിൽ നിന്ന് ഷോപ്പിംഗ് നടത്തുകയാണെങ്കിൽ, 10% ക്യാഷ്ബാക്ക്  ലഭിക്കും. അതുകൂടാതെ, എയർടെൽ താങ്ക്സ് ആപ്പ് വഴി വൈദ്യുതി, വെള്ളം, ഗ്യാസ് ബില്ലുകൾ അടയ്ക്കുന്നതിനായി  എയർടെൽ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന അവസരത്തില്‍ 10%  ക്യാഷ്ബാക്ക് ലഭിക്കും. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.