Bengaluru : ഭാരതി എയർടെൽ (Airtel) പുതിയ മേരാ പെഹല സ്മാർട്ട് ഫോൺ പ്രോഗ്രാമുമായി എത്തിയിരിക്കുകയാണ്. നിങ്ങൾ ഇപ്പോൾ 4 ജി സ്മാർട്ട്ഫോൺ (4G Smartphone) വാങ്ങിയാൽ 6000 രൂപ ക്യാഷ്ബാക്കായി (Cashback) നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ എയർടെൽ തെരഞ്ഞെടുത്ത 4 ജി സ്മാർട്ട്ഫോണുകൾക്ക് മാത്രമാണ് ഓഫർ നൽകുന്നത്. എന്നാൽ 150 ൽ കൂടുതൽ സ്മാർട്ഫോണുകൾക്ക് എയർടെൽ ഈ ഓഫർ നൽകുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ 12000 രൂപയ്ക്ക് മുകളിൽ വിലയുള്ള ഫോണുകൾക്ക് മാത്രമാണ് എയർടെൽ ഈ ഓഫർ നൽകുന്നത്. എന്നാൽ ഈ ഓഫർ ലഭിക്കാൻ നിങ്ങളുടെ ഫോണിൽ ക്യാഷ്ബാക്ക് ലഭിക്കുന്നതിന്, 36 മാസത്തേക്ക് നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ 249 രൂപയോ അതിൽ കൂടുതലോ വിലയുള്ള എയർടെൽ റീചാർജ് പാക്കുകൾ ആക്ടിവേറ്റ് ചെയ്യണം.


ALSO READ: Redmi Note 11 Series : റെഡ്മി നോട്ട് 11 സീരീസ് ഫോണുകൾ ഇന്നെത്തുന്നു; അറിയേണ്ടതെല്ലാം


ഷയോമി, വിവോ, സാംസങ്, ഓപ്പോ, റിയൽമി, ടെക്നോ, നോക്കിയ, ഇൻഫിനിക്സ്, ഐടെൽ, ലെനോവോ, ലാവാ, മോട്ടറോള  തുടങ്ങിയ കമ്പനികളുടെ എല്ലാം ഫോണുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ ഫോൺ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അറിയാൻ ഐയർട്ടലിന്റെ വെബ്സൈറ്റിൽ നോക്കിയാൽ മതിയാകാം.


ALSO READ: Phone Pe : യുപിഐ വഴിയുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്ന് ഫോൺ പേ


 


2021 ഒക്ടോബർ 8-നോ അതിന് ശേഷമോ വാങ്ങുന്ന സ്‌മാർട്ട്‌ഫോണുകൾക്ക് മാത്രമേ ഈ ഓഫർ ബാധകമാകൂ. ഉപയോക്താക്കൾക്ക് രണ്ട് ഭാഗങ്ങളായി ആണ് ക്യാഷ്ബാക്ക് ലഭിക്കുന്നത്. ആദ്യ ഗഡുവായ 2000 രൂപ, 18 മാസത്തിനോ 1.5 വർഷത്തിനോ ശേഷം ലഭ്യമാകും. ബാക്കി 4,000 രൂപ 36 മാസമോ മൂന്ന് വർഷമോ കഴിഞ്ഞാൽ ലഭിക്കും. പക്ഷെ  90 ദിവസത്തിനുള്ളിൽ തന്നെ ഉപയോക്താവിന്റെ എയർടെൽ പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ടിലേക്ക് തുക ക്രെഡിറ്റ് ചെയ്യപ്പെടും.  


ALSO READ: 5G Trials India | ഒരു വർഷം കൂടി സമയം വേണം, 5ജി ട്രയലുകൾക്ക് സമയം ചോദിച്ച് മുൻ നിര മൊബൈൽ കമ്പനികൾ


പ്ലാനിന്റെ ബന്ധപ്പെട്ട മറ്റൊരു നിബന്ധന ഒരു 4G Android ഫോൺ തന്നെ വാങ്ങിയിരിക്കണം എന്നതാണ്.  കൂടാതെ പുതിയ 4G സ്‌മാർട്ട്‌ഫോണിലേക്ക് 30 ദിവസങ്ങൾക്കുള്ളിൽ തന്നെ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യണം. നിങ്ങൾ ഇതിൽ കൂടുതൽ സമയം എടുക്കുകയാണെങ്കിൽ, ഈ ഓഫർ നിങ്ങൾക്ക് ലഭിക്കില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.