Redmi Note 11 Series : റെഡ്മി നോട്ട് 11 സീരീസ് ഫോണുകൾ ഇന്നെത്തുന്നു; അറിയേണ്ടതെല്ലാം

റെഡ്മി നോട്ട് 11, റെഡ്മി നോട്ട് 11 പ്രോ, (Redmi Note 11 Pro) റെഡ്മി നോട്ട് 11 പ്രോ പ്ലസ് എന്നീ ഫോണുകളാണ് സീരിസിൽ ഷയോമി പുറത്തിറക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Oct 28, 2021, 04:33 PM IST
  • ആകെ മൂന്ന് ഫോണുകൾ ആണ് ഈ സീരിസിൽ ഷയോമി പുറത്തിറക്കുന്നത്.
  • റെഡ്മി നോട്ട് 11, റെഡ്മി നോട്ട് 11 പ്രോ, (Redmi Note 11 Pro) റെഡ്മി നോട്ട് 11 പ്രോ പ്ലസ് എന്നീ ഫോണുകളാണ് സീരിസിൽ ഷയോമി പുറത്തിറക്കുന്നത്.
  • ഇന്ന് വൈകിട്ടോട് കൂടിയാണ് ഫോൺ പുറത്തിറക്കുന്നത്.
  • ഫോൺ Xiaomi യുടെ ഔദ്യോഗിക വെബ്സൈറ്റ്, സോഷ്യൽ മീഡിയ ഹാൻഡിൽ, Redmi Weibo ഹാൻഡിൽ എന്നിവയിലൂടെയാണ് ലോഞ്ചിങ് പ്രോഗ്രാം സംപ്രേക്ഷണം ചെയ്യുന്നത്.
Redmi Note 11 Series : റെഡ്മി നോട്ട് 11 സീരീസ് ഫോണുകൾ ഇന്നെത്തുന്നു; അറിയേണ്ടതെല്ലാം

Beijing : ചൈനീസ് സ്മാർട്ട് ഫോൺ കമ്പനിയായ ഷായോമിയുടെ (Xiaomi) റെഡ്മി നോട്ട് 11  (Redmi Note 11) ഫോണുകൾ ഇന്ന് ആഗോളതലത്തിൽ പുറത്തിറക്കും. ആകെ മൂന്ന് ഫോണുകൾ ആണ് ഈ സീരിസിൽ ഷയോമി പുറത്തിറക്കുന്നത്. റെഡ്മി നോട്ട് 11, റെഡ്മി നോട്ട് 11 പ്രോ, (Redmi Note 11 Pro) റെഡ്മി നോട്ട് 11 പ്രോ പ്ലസ് എന്നീ ഫോണുകളാണ് സീരിസിൽ ഷയോമി പുറത്തിറക്കുന്നത്.  ഇന്ന് വൈകിട്ടോട് കൂടിയാണ് ഫോൺ പുറത്തിറക്കുന്നത്.

ഫോൺ Xiaomi യുടെ ഔദ്യോഗിക വെബ്സൈറ്റ്, സോഷ്യൽ മീഡിയ ഹാൻഡിൽ, Redmi Weibo ഹാൻഡിൽ എന്നിവയിലൂടെയാണ് ലോഞ്ചിങ് പ്രോഗ്രാം സംപ്രേക്ഷണം ചെയ്യുന്നത്. ഫോണിന്റെ വിലയെത്രയായിരിക്കുമെന്ന് കമ്പനി ഇനിയും വ്യക്തമാക്കിയിട്ടില്ല. എന്നാൽ റെഡ്മി നോട്ട് 11 ഫോണുകളുടെ  4GB ജിബി 128GB സ്റ്റോറേജ്  വാരിയന്റിന് ഏകദേശം 14,050 രൂപ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: 5G Trials India | ഒരു വർഷം കൂടി സമയം വേണം, 5ജി ട്രയലുകൾക്ക് സമയം ചോദിച്ച് മുൻ നിര മൊബൈൽ കമ്പനികൾ

റെഡ്മി നോട്ട് 11 ഫോണുകളുടെ 6 GB ജിബി 128GB സ്റ്റോറേജ്  വാരിയന്റിന് 16,300 രൂപയും, 8 GB ജിബി 128GB സ്റ്റോറേജ്  വാരിയന്റിന് 18,700 രൂപയും, അതിന്റെ തന്നെ 8 GB ജിബി 256 GB സ്റ്റോറേജ്  വാരിയന്റിന് 21,041 രൂപയുമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെഡ്മി നോട്ട് 11 പ്രോ ഫോണുകളുടെ  6 GB ജിബി 128GB സ്റ്റോറേജ്  വാരിയന്റിന് 18,700 രൂപയും, 8 GB ജിബി 128GB സ്റ്റോറേജ്  വാരിയന്റിന് 23,401 രൂപയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: ദീപാവലിയ്ക്ക് online shopping നടത്തുന്നവർ ശ്രദ്ധിക്കുക; തട്ടിപ്പ് ഒഴിവാക്കാൻ അറിയൂ ഈ ടിപ്‌സുകൾ!

അതേസമയം സീരിസിലെ ഏറ്റവും ഉയർന്ന ഫോണായ റെഡ്മി നോട്ട് 11 പ്രോ പ്ലസ് ഫോണുകളുടെ  8 GB ജിബി 128GB സ്റ്റോറേജ്  വാരിയന്റിന് 25,713 രൂപയും, അതിന്റെ തന്നെ 8 GB ജിബി 256 GB സ്റ്റോറേജ്  വാരിയന്റിന് 29,221 രൂപയുമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച സവിശേഷതകളോടെയാണ് ഈ ഫോണുകൾ വിപണിയിൽ എത്തുന്നത്.

ALSO READ: BSNL Prepaid Plan: വില കുറഞ്ഞ പ്ലാനുകള്‍ക്ക് വീണ്ടും വില കുറച്ച് BSNL, ഒപ്പം അടിപൊളി നേട്ടങ്ങളും

Redmi Note 11, Redmi Note 11 Pro, Redmi Note 11 Pro Plus എന്നിവയ്ക്ക് 5G കണക്റ്റിവിറ്റിയുള്ള MediaTek Dimensity SoC പ്രൊസസ്സറായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിൽ 3.5mm ഓഡിയോ ജാക്ക് ഉണ്ടായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. മൾട്ടി-ഫംഗ്ഷൻ NFC, ബ്ലൂടൂത്ത് v5.2, Wi-Fi 6 എന്നിവയോടൊപ്പം ആയിരിക്കും ഫോൺ എത്തുകയെന്നും അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News