Mumbai : 199 രൂപയ്ക്ക് അൺലിമിറ്റഡ് കാളിങ് ഓഫറും, 1 ജിബി പ്രതിദിന ഡാറ്റ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് എയർടെൽ. കൂടാതെ പ്രതിദിനം 100 മെസ്സേജ് എന്ന നിരക്കിൽ മെസ്സേജ് ഓഫറും ലഭിക്കുന്നുണ്ട്.  കൂടാതെ ആമസോൺ പ്രൈം മൊബൈൽ എഡിഷന്റെ 1 മാസത്തെ സബ്സ്ക്രിപ്ഷനും സൗജന്യമായി ഓഫറിനൊപ്പം നൽകുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ ഹലോ ട്യൂൺ, വിങ്ക് മ്യൂസിക്, എയർടെൽ എക്സ്ട്രീം സർവീസ് എന്നിവയുടെ സുബ്സ്ക്രിപ്ഷനും നിങ്ങൾക്ക് സൗജന്യമായി ലഭിക്കും. ഈ 199 രൂപയുടെ പാക്കിന്റെ കാലാവധി 24 ദിവസങ്ങളാണ്. ഒരുപാട് ഡാറ്റ വേണ്ടാത്ത എന്നാൽ കാളിങ് സൗകര്യങ്ങൾ ആവശ്യമുള്ളവർക്ക് വളരെ പ്രയോജനപ്രദമായി ആണ് ഈ ഓഫർ എത്തിയിരിക്കുന്നത്.


ALSO READ: Amazon Prime Day 2021 Best Deals: ജൂലൈ എട്ടിന് ആമസോൺ പ്രൈം ഡേ സെയിൽ, എറ്റവും വില കുറച്ച് വാങ്ങിക്കാവുന്ന സാധനങ്ങൾ ഇവയാണ്


അതെ സമയം ജിയോയും സമാനമായ പ്ലാനുമായി എത്തിയിട്ടുണ്ട്. ജിയോയുടെ പ്ലാനിന്റെ കാലാവധി 28 ദിവസങ്ങൾ വരെയാണ്. 1.5 ജിബി പ്രതിദിന ഡാറ്റയാണ് ജിയോ ഈ പ്ലാൻ വഴി നൽകുന്നത്. കൂടാതെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കാളിങ് സൗകര്യവും. 100 എസ്‌എംഎസുകളും നൽകുന്നുണ്ട്. 


ALSO READ: BSNL Prepaid Plans : ബിഎസ്എൻഎലിന്റെ പുതിയ പ്രീപെയ്‌ഡ്‌ പ്ലാനുകൾ നിലവിൽ വന്നു; അറിയേണ്ടതെല്ലാം


ഇത്കൂടാതെ വോഡഫോൺ ഐഡിയയ്ക്കും സമാനമായ പ്ലാൻ പുറത്തിറക്കിയിട്ടുണ്ട്. 199 രൂപയുടെ വൊഡാഫോൺ ഐഡിയയുടെ പ്ലാനിന്റെ കാലാവധി 24 ദിവസങ്ങളാണ്. ദിനം പ്രതി 1 ജിബി ഡാറ്റയും അൺലിമിറ്റഡ് കാളിങ് സൗകര്യവും. പ്രതിദിനം 100 സൗജന്യ എസ്എംഎസുകളും ഈ ഓഫർ നൽകുന്നുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.