ന്യുഡൽഹി: സ്മാർട്ട്‌ഫോണുകൾക്ക് ഇന്ന് നൂറ് ഗുണങ്ങളുണ്ടാകാം, എന്നാൽ അതിന്റെ പ്രധാന പ്രവർത്തനം നിങ്ങളുടെ പ്രിയപ്പെട്ടവരുമായി എപ്പോഴും ബന്ധം നിലനിർത്തുക എന്നതാണ്. ഫോണിന്റെ ഈ സവിശേഷതയും അതിനെ നിങ്ങളുമായി ബന്ധിപ്പിക്കുന്നതും ടെലികോം കമ്പനികളാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനായി നിങ്ങൾ കോളുകളിലൂടെയോ സന്ദേശങ്ങളിലൂടെയോ ആളുകളുമായി ബന്ധം നിലനിർത്തുന്നു.  ഈ ടെലികോം കമ്പനികൾ ഉപഭോക്താക്കൾക്ക് വിവിധ തരത്തിലുള്ള പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു.  മാത്രമല്ല പരസ്പരം മത്സരിക്കാൻ ഈ കമ്പനികൾ അത്തരം വിലകുറഞ്ഞ പ്ലാനുകളും കൊണ്ടുവരുന്നു അതു കാരണം ഉപഭോക്താവ് മറ്റേതെങ്കിലും കമ്പനിയിലേക്ക് പോകുകയുമില്ല. 


Also Read: Flipkart Mobiles Bonanza Sale: സ്മാർട്ഫോണുകൾക്ക് കിടിലം ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണാസ സെയിൽ


ജിയോ (Jio), വി, എയർടെൽ തുടങ്ങിയ പ്രമുഖ കമ്പനികളിൽ നിന്നുള്ള അത്തരം ഒരു പ്രീപെയ്ഡ് പ്ലാൻ നോക്കാം, അതിന്റെ വില മൂന്ന് കമ്പനികളിൽ ഒന്നാണ് എന്നാൽ ആനുകൂല്യങ്ങൾ വ്യത്യസ്തമാണ്. 


Vi യുടെ 199 രൂപയുടെ പ്ലാൻ (Vi's 199 plan)


Vi അഥവാ വോഡഫോൺ ഐഡിയയുടെ ഈ പ്രീപെയ്ഡ് പ്ലാനിൽ ഉപഭോക്താവിന് 199 രൂപയ്ക്ക് 24 ദിവസത്തേക്ക് 1GB ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 100 SMS എന്നിവയും ലഭിക്കും. ഇത് മാത്രമല്ല, ഉപയോക്താവിന് വി മൂവികളിലേക്കും ടിവിയിലേക്കും അടിസ്ഥാന ആക്സസ് ആസ്വദിക്കാനും കഴിയും.


Also Read: JioPhone Next : ജിയോഫോൺ നെക്സ്റ്റ് സെപ്റ്റംബറിൽ ഇന്ത്യയിലെത്തുന്നു; വിലയെത്ര?


Airtel 199 ന്റെ പ്ലാൻ (Airtel 199 plan)


എയർടെൽ പ്രതിദിനം 1 ജിബി ഡാറ്റയും പ്രതിദിനം 100 എസ്എംഎസും 24 ദിവസത്തേക്ക് ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഉപഭോക്താക്കൾക്ക് Wynk Music, സൗജന്യ ഹലോ ട്യൂൺസ്, എയർടെൽ എക്സ്-സ്ട്രീം, ആമസോൺ പ്രൈം വീഡിയോ എന്നിവയുടെ മൊബൈൽ പതിപ്പുകളുടെ സബ്സ്ക്രിപ്ഷനും ലഭിക്കും. ഇതെല്ലാം 199 രൂപയ്ക്ക് ലഭിക്കും. 


ജിയോയുടെ 199 പ്ലാൻ (Jio's 199 plan)


199 രൂപയ്ക്ക് മറ്റ് കമ്പനികളേക്കാൾ അൽപ്പം കൂടുതൽ അനുകൂല്യങ്ങളാണ് ജിയോ (Jio) ഉപഭോക്താക്കൾക്ക് നൽകുന്നത്. ഇതിന്റെ വാലിഡിറ്റി 28 ദിവസമാണ്. 28 ദിവസത്തേക്ക് ജിയോ 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഉപഭോക്താവിന് നൽകുന്നു, കൂടാതെ ജിയോ ടിവി, ജിയോ സിനിമ, ജിയോ ന്യൂസ് തുടങ്ങിയ എല്ലാ ജിയോ ആപ്പുകളുടെയും സബ്സ്ക്രിപ്ഷനും നൽകുന്നു. 


Also Read: Cheapest 5G Smartphones : ഇപ്പോൾ ലഭിക്കുന്ന ഏറ്റവും വിലക്കുറവുള്ള 5ജി ഫോണുകൾ ഏതൊക്കെ?


ജിയോയുടെ ഒരു പ്ലാൻ 249 രൂപയുടെതുമുണ്ട്.   ഈ പ്ലാനിൽ നിങ്ങൾക്ക് പ്രതിദിനം 2 ജിബി ഇന്റർനെറ്റ്,  അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, എല്ലാ ജിയോ ആപ്പുകളുടെ സബ്സ്ക്രിപ്ഷൻ എന്നിവയും ലഭിക്കും. ഈ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.