Covid19: ഗൂഗിളിനും മൈക്രോസോഫ്റ്റിനും പിന്നാലെ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി ആപ്പിളും
രാജ്യം കൊറോണ മഹാമാരിയുടെ രണ്ടാം തരംഗത്തിൽപെട്ട് പ്രതിസന്ധി നേരിടുമ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള എല്ലാ പിന്തുണയും ആപ്പിൾ നൽകുമെന്ന് സിഇഒ ടിം കുക്ക് അറിയിച്ചു.
സാൻഫ്രാൻസിസ്കോ: ഗൂഗിളിനും മൈക്രോസോഫ്റ്റിനും പിന്നാലെ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി ആപ്പിളും. രാജ്യം കൊറോണ മഹാമാരിയുടെ രണ്ടാം തരംഗത്തിൽപെട്ട് പ്രതിസന്ധി നേരിടുമ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള എല്ലാ പിന്തുണയും ആപ്പിൾ നൽകുമെന്ന് സിഇഒ ടിം കുക്ക് അറിയിച്ചു. അദ്ദേഹം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിൽ കൊറോണ (Corona) രൂക്ഷമായി ബാധിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ രാജ്യത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ടിം കുക്ക് (Tim Cook) അറിയിച്ചു. കൂടാതെ ആപ്പിൾ (Apple) കമ്പനിയിലെ ജീവനക്കാർക്ക് ഓഫീസിൽ വെച്ചുതന്നെ വാക്‌സിൻ കുത്തിവെപ്പ് നടത്താനുള്ള സൗകര്യം ഏർപ്പെടുത്തുമെന്നും കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.
നേരത്തേ കൊറോണയ്‌ക്കെതിരെ പോരാടുന്ന ഇന്ത്യയ്ക്ക് പിന്തുണയുമായി മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയും ഗൂഗിൾ സിഇഒ സുന്ദർ പിച്ചായിയും (Sundar Pichai) രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ അവസ്ഥയിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ ശക്തമായ പിന്തുണ നൽകുന്നു എന്നാണ് കമ്പനികൾ അറിയിച്ചത്.
ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും പരിശോധനാ ഉപകരണങ്ങള്‍ക്കുമായാണ് സഹായം. ഇത് സംബന്ധിച്ച് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചായി ട്വീറ്റ് ചെയ്തു. മൈക്രോ സോഫ്റ്റും സഹായം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.