സീ ഡിജിറ്റൽ 13 വാർത്ത മാധ്യമങ്ങൾക്കായി ഒറ്റ പ്രൊഗ്രസീവ് വെബ് ആപ്ലിക്കേഷൻ അവതരപ്പിച്ചു, ലക്ഷ്യം ഓർഗാനിക്ക് ട്രാഫിക്കൽ 200% ശതമാനം വർധനവ്

രാജ്യത്തും മാത്രമല്ല ഒരുപക്ഷെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പി.ഡബ്ല്യു.എ ലോഞ്ചാണിതെന്ന് വിശേഷിപ്പിക്കാം.

Written by - Zee Malayalam News Desk | Last Updated : Apr 26, 2021, 05:51 PM IST
  • രാജ്യത്തും മാത്രമല്ല ഒരുപക്ഷെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പി.ഡബ്ല്യു.എ ലോഞ്ചാണിതെന്ന് വിശേഷിപ്പിക്കാം.
  • കഴിഞ്ഞ ഒരു വർഷം പ്രതിമാസം 65 ശതമാനം സജീവ ഉപഭോക്താക്കളെ നേടിയെടുത്ത ഈ വാർത്തമാധ്യമങ്ങൾ പുതിയ സംരംഭ അവതരണത്തോടെ കമ്പനി ഒർഗാനിക്ക് ട്രാഫിക്കിലൂടെ 200% വളർച്ചയാണ് ലക്ഷ്യവെക്കുന്നത്.
  • ഈ ആപ്ലിക്കേഷൻ ഉപഭോക്താക്കൾക്ക് തങ്ങളുടെ പ്രിയപ്പെട്ട് മാധ്യമത്തിന്റെ ഐക്കൺ ഹോം സ്ക്രീനിലേക്ക് മാറ്റി സ്ഥാപിക്കാം
  • നെറ്റുവർക്ക് വളരെ കുറഞ്ഞ സ്ഥലത്ത് വേഗത്തിൽ പേജ് പ്രവർത്തിക്കാനും ഒപ്പം മൊബൈയിൽ സ്റ്റോറേജ് കുറഞ്ഞാലും യാതൊരു തടസ്സമില്ലാതെ പ്രവർത്തിക്കുന്ന തരത്തിലാണ് നിർമിച്ചിരിക്കുന്നത്.
സീ ഡിജിറ്റൽ 13 വാർത്ത മാധ്യമങ്ങൾക്കായി ഒറ്റ പ്രൊഗ്രസീവ് വെബ് ആപ്ലിക്കേഷൻ അവതരപ്പിച്ചു, ലക്ഷ്യം ഓർഗാനിക്ക് ട്രാഫിക്കൽ 200% ശതമാനം വർധനവ്

വാർത്ത വിനോദ മേഖലയിലെ സാങ്കേതിക മികവ് വീണ്ടും ആവർത്തിച്ച് Zee Digital, 9 ഭാഷകളിലായിട്ടുള്ള 13 ദേശീയ, പ്രേദേശിക വാർത്ത സംരംഭങ്ങളെ ഒറ്റ ആപ്പിലൂടെ (പ്രൊഗ്രസീവ് വെബ് ആപ്പ്സ്- PWA) അവതരിപ്പിക്കുന്ന ആദ്യത്തെ വാർത്ത വിനോദ മാധ്യമായി സീ ഡിജിറ്റിൽ. 

രാജ്യത്തും മാത്രമല്ല ഒരുപക്ഷെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പി.ഡബ്ല്യു.എ ലോഞ്ചാണിതെന്ന് വിശേഷിപ്പിക്കാം. ഈ സംരംഭത്തിന്റെ അവതരണത്തോടെ മൊബൈൽ ഉപഭോക്താക്കൾക്ക് ടെക് ഭീമന്മാരായ ഫേസ്ബുക്ക്, ട്വിറ്റർ, ആലിബാബാ ഊബർ, ലിങ്ക്ഡ്ഇൻ എന്നിവ‍ർ നൽകുന്ന പോലെ മികച്ച ഇന്റർനെറ്റ പ്രയോജകാനുഭവം അഥവാ യൂസർ എക്സ്പീരിയൻസ് സീ ഡിജിറ്റലും നൽകുന്നു.

ഇന്ത്യയിലെ മികച്ച മാധ്യമ സ്ഥാപനങ്ങളായ ZeeNews.com, Zee24Ghanta.com, ZeeHindustan.in, Zee24Kalak.in, 24Taas.com, ZeeRajastha.com, ZeeBiharJharkhand.com, ZeeUpUk.com, ZeeMpCg.com എന്നിവയുടെ ഉപഭോക്താക്കൾക്ക് ഇനി മുതൽ നേരിട്ട് പിഡബ്ല്യുഎ വഴി വാർത്തകൾ കാണാൻ സാധിക്കുന്നതാണ്. കഴിഞ്ഞ ഒരു വർഷം പ്രതിമാസം 65 ശതമാനം സജീവ ഉപഭോക്താക്കളെ നേടിയെടുത്ത ഈ വാർത്തമാധ്യമങ്ങൾ പുതിയ സംരംഭ അവതരണത്തോടെ കമ്പനി ഒർഗാനിക്ക് ട്രാഫിക്കിലൂടെ 200% വളർച്ചയാണ് ലക്ഷ്യവെക്കുന്നത്.

ഈ ആപ്ലിക്കേഷൻ ഉപഭോക്താക്കൾക്ക് തങ്ങളുടെ പ്രിയപ്പെട്ട് മാധ്യമത്തിന്റെ ഐക്കൺ ഹോം സ്ക്രീനിലേക്ക് മാറ്റി സ്ഥാപിക്കാനും നെറ്റുവർക്ക് വളരെ കുറഞ്ഞ സ്ഥലത്ത് വേഗത്തിൽ പേജ് പ്രവർത്തിക്കാനും ഒപ്പം മൊബൈയിൽ സ്റ്റോറേജ് കുറഞ്ഞാലും യാതൊരു തടസ്സമില്ലാതെ പ്രവർത്തിക്കുന്ന തരത്തിലാണ് നിർമിച്ചിരിക്കുന്നത്. 

ഇന്ത്യയിൽ ഏറ്റവും വലിയ മാധ്യമ സ്ഥാപനം എന്ന നിലയിൽ നിൽക്കവെ കൂടുതൽ പേരിലേക്ക് എത്തിച്ചേരുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സീ ഡിജിറ്റലിന്റെ സിഇഒ രോഹിത് ചദ്ദ പറഞ്ഞു. തനതായ ആപ്ലിക്കേഷനും ഒരു വെബ്സൈറ്റിനും ഇടയിലാണ്  ഈ പി.ഡബ്ല്യു.എ  ആപ്ലിക്കേഷനുരൾ നിലനിൽക്കുന്നത്. ഇവ ഉപഭോക്താക്കൾക്ക് ഏത് ഉള്ളടക്കളും യാതൊരു ബുദ്ധിമുട്ടും നേരിടാതെ ഉപയോഗിക്കാൻ സാധിക്കുന്നു. ഏറ്റവും മികച്ച് സാങ്കേതികതയാണ് ഇതിന് പിന്നിലുള്ള കാരണം ഉള്ളടക്കൾ അതിവേഗത്തിൽ ലോഡ് ആകുന്നു ഓപ്പം ഫോണിലെ മെമ്മറി ഒട്ടും ഉപയോഗിക്കുന്നുമില്ല. ഇത് വലിസയ സ്പെസിഫിക്കേഷനുകൾ ഒന്നമില്ലാത്ത മൊബൈൽ ഉപഭോക്താക്കളായ സാധാര്ക്കാർക്ക് വളരെ ഉപകാരപ്രദമായ ആപ്ലിക്കേഷനാണ്. കൂടാതെ അവരെ മോശം നെറ്റുവർക്ക് സ്റ്റോറേജ് ഇല്ലാഴ്മ എന്നീ പ്രശ്നങ്ങൾക്ക് ഒരു പരിഹാരവും കൂടിയാണെന്ന് രോഹിത് ചദ്ദ പറഞ്ഞു.

സ്ഥാപനത്തിന്റെ കീഴിലുള്ള പ്രമുഖ വാർത്ത് പ്രക്ഷേപണ സംരംഭങ്ങളുടെ മൊബൈൽ വെബ് അനുഭവം ഒരു PWA ആക്കി ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത വാർത്താ ഉപഭോഗ അനുഭവം വാഗ്ദാനം ചെയ്യുന്നത് ZEE ഡിജിറ്റലിന്റെ മൊബൈൽ സ്ട്രാറ്റർജി അനുസരിച്ച് സ്വഭാവികമായി ഉണ്ടാകുന്ന പുരോഗതിയാണ്

ഈ ടെക്നോളജിയുടെ പുരോഗതി മൂലം മറ്റുള്ള സ്ഥാപങ്ങളെ അപേക്ഷിച്ച് തങ്ങളുടെ പേജു അതിവേഗത്തിൽ ലോഡ് ചെയ്യാൻ സാധിക്കും. ഒരു വാർത്ത വിക്ഷേപണ സംരംഭം എന്ന നിലയിൽ ഈ സ്ഥാപനത്തിന്റെ കീഴിലുള്ള എല്ലാ സംരംഭങ്ങളുടെ ഏറ്റവും പ്രമുഖമായത് ലൈവ് ടീവികൾക്കും വീഡിയോ കണ്ടന്റുകൾക്കുമാണ്. ഇവയെല്ലാം യാതൊരു തടസ്സവുമില്ലാതെ പുതിയ PWA കാണാനും അസ്വിദിക്കാനും സാധിക്കുന്നതാണ്. വളരെ ചെറിയ ഫോർമാറ്റിലുള്ള ആപ്ലിക്കേഷനിൽ വീഡിയോ ലൈവ് കണ്ടന്റുകൾ മുമ്പുള്ളതിനെതിനെക്കാൾ അതിവേഗത്തിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. ഇതാണ് തങ്ങളുടെ പുതിസംരംഭത്തിന്റെ ഏറ്റവും പ്രധാനമാ വശമെന്ന് രോഹിത് ചദ്ദ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഒരു വർഷമായി, മൊബൈലിൽ കരുത്തുറ്റതും ഉപഭോക്തൃ അടിത്തറ കെട്ടിപ്പടുക്കുന്നതിനായി ZEE ഡിജിറ്റലിരന്റെ വിവിധ ബ്രാൻഡുകളായ ZEE Hindustan, ZEE Business, India.com, ZEE 24 Ganta എന്നിവയ്ക്കായി ഒന്നിലധികം മൊബൈൽ ആപ്ലിക്കേഷനുകൾ ആരംഭിച്ചു. ഉപയോക്താക്കൾക്ക് കൂടുതൽ ആഴത്തിലുള്ള അനുഭവം നൽകുന്നതിനായി ഈ വർഷം ആദ്യം ഇന്ത്യ ഡോട്ട് കോം പുതിയ മൊബൈൽ സൈറ്റും ആരംഭിച്ചു, ഇത് പ്രതിമാസ സജീവ ഉപഭോക്താക്കളുടെ കാര്യത്തിൽ ബ്രാൻഡിന് വളരെയധികം വളർച്ചയ്ക്ക് കാരണമായി.

Trending News