California : സ്മാർട്ട്ഫോൺ സ്മാർട്ട്ഗാഡ്ജെറ്റ് നിർമാതാക്കളായ ആപ്പിൾ തങ്ങളുടെ iPhone 13 പരമ്പരയിലെ ഫോണുകൾ അവതരിപ്പിച്ചു. പരമ്പരയിലെ പ്രീമിയം ഫോണുകളായി iPhone 13 Pro, iPhone 13 Pro Max എന്നിവയെയാണ് അവതരിപ്പിച്ചിരിക്കുന്നത്. യുഎസിലെ കാലിഫോർണിയയിൽ വെച്ച് നടന്ന ഓൺലൈൻ ലൈവ് സ്ട്രീമിങ് ചടങ്ങിൽ iPhone 13 പരമ്പരയെ കൂടാതെ ആപ്പിളിന്റെ മറ്റ് ഗാഡ്ജെറ്റുകളായ Apple Watch Series 7, AirPods 3 എന്നിവയും കൂടി അവതരിപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

iPhone 13 Mini, iPhone 13, iPhone 13 Pro, iPhone 13 Pro Max തുടങ്ങിയവയാണ് iPhone 13 പരമ്പരയിലെ ഫോണുകൾ. 


ALSO READ : ​Iphone 13-നുള്ള കാത്തിരിപ്പ് അവസാനിക്കുന്നു, ഇവന്റ് തിയതി പ്രഖ്യാപിച്ച് ആപ്പിൾ


iPhone 13 Mini


iPhone 13 പരമ്പരയിലെ ഏറ്റവും വില കുറഞ്ഞ ഫോണാണ്. 5.40 ഇഞ്ച് റെറ്റിനാ ഡിസ്പ്ലെയാണ് ഫോണിന്. ഏറ്റവും പുതിയ iOS സോഫ്റ്റുവെയറായ iOS 15ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ക്വാൽകോം X60 ബേസ്ബാൻ മോഡം ചിപ്പിലാണ് ഫോൺ പ്രവർത്തിക്കുക. ഡ്യുവൽ ക്യാമറ പതിപ്പാണ് ഫോൺ പ്രവർത്തിക്കുന്ന്. 12 എംപി പ്രൈമറി ക്യാമറയും 12 എംപി അൾട്ടറാ വൈഡ് ക്യാമറയാണ് ഫോണിന്റെ ക്യാമറയുടെ പ്രത്യേകത. 64GB ഇൻബിൾട്ട് സ്റ്റോറേജ്. iPhone 12 നെക്കാൾ iPhone 13 Mini ക്ക് 1.5 മണിക്കൂർ ബാറ്റി ബാക്കപ്പാണ് ആപ്പിൾ അവകാശപ്പെടുന്നത്. നിലവിൽ 699 ഡോളറാണ് ഫോണിന്റെ വില കമ്പിനി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഫോണിന്റെ ഇന്ത്യയിലെ വില അറിയാൻ ഇനിയും കാത്തിരിക്കണം.


ALSO READ : Apple iPhone 13: കിടിലൻ ഡിസൈനും പുത്തൻ ഫീച്ചറുകളും 


iPhone 13


പിങ്ക്, നീല, മിഡ്നൈറ്റ്, സ്റ്റാഡലൈറ്റ്  ചുവപ്പ് എന്നി നിറങ്ങളാണ് ഐഫോൺ 13 ഇറക്കിയിരിക്കുന്നത്. 128 മുതൽ 512 GB വരെയാണ് ഫോണിന്റെ ഇൻബിൾട്ട് സ്റ്റോറേജ്. ഇന്ത്യയിൽ 79,900 രൂപയ്ക്ക് ഫോണിന്റെ വില ആരംഭിക്കുന്നത്. iPhone 12 നെക്കാൾ iPhone 13 ക്ക് 2.5 മണിക്കൂർ ബാറ്റി ബാക്കപ്പാണ് ആപ്പിൾ അവകാശപ്പെടുന്നത്.


ALSO READ : Top iPhone models to buy: മികച്ച ഐഫോൺ മോഡലുകൾ വ്യത്യസ്ത വില 


iPhone 13 Pro, iPhone Pro Max


ട്രിപ്പിൾ ക്യാമറ പതിപ്പിലാണ് iPhone 13 Pro ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ബാറ്ററി ബാക്ക്അപ്പാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. iPhone 13 Mini, iPhone 13 ന് iPhone 12 പോലെ ഡിസ്പ്ലെയാണെങ്കിലും iPhone 13 Pro മോഡലുകൾക്ക് ഡൈനാമിക്ക് 120Hz LTPO പാനലിലാണ് ഡിസ്പ്ലെ. പ്രോക്ക് 6.1 ഇഞ്ചാണ് സൈസ്, 6.7 പ്രോ മാക്സ് സൈസ്. 1 TB വരെയാണ് ഫോണിന്റെ സ്റ്റോറേജ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.