ആപ്പിളിന്റെ Mac അല്ലെങ്കിൽ iPad വാങ്ങിയാൽ ഐപോഡ് സൗജന്യമായി നൽകുന്ന ഓഫറുമായി കമ്പനി. മാക്ബുക്ക് എയര്‍, മാക്ക്ബുക്ക് പ്രോ, ഐമാക്, മാക് മിനി, ഐമാക് പ്രോ, ഐപാഡ് പ്രോ, ഐപാഡ് എയർ എന്നിവ വാങ്ങുമ്പോഴാണ് രണ്ടാം ജനറേഷന്‍ എയര്‍പോഡ് പ്രോ സൗജന്യമായി നൽകുന്നത്. എന്നാൽ താൽപ്പര്യമുള്ള ഉപയോക്താക്കൾക്ക് മൂന്നാം ജനറേഷൻ എയർപോഡുകളിലേക്കോ എയർപോഡ്സ് പ്രോയിലേക്കോ അപ്‌ഗ്രേഡ് ചെയ്യാനും സാധിക്കും. അതേസമയം പുതിയ ഓഡിയോ ഡിവൈസാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ കൂടുതല്‍ വില നല്‍കേണ്ടി വരും.


COMMERCIAL BREAK
SCROLL TO CONTINUE READING

പക്ഷേ ഈ സൗജന്യ ഓഫർ എല്ലാ രാജ്യങ്ങളിലും ലഭ്യമല്ല. തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലാണ് കമ്പനി ഈ ഓഫര്‍ ആപ്പിള്‍ സ്റ്റോറുകള്‍ വഴി നല്‍കുന്നത്. ഓസ്ട്രേലിയ, ന്യൂസിലാന്‍റ് , ബ്രസീല്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലാണ് ഈ ഓഫര്‍ ലഭ്യമാകുക.


Also Read: Kia Carens | 2022ലെ കാർ വിപണിക്ക് തുടക്കമിട്ട് കിയ; പുതിയ മോഡൽ കാരൻസിന്റെ ബുക്കിങ് തിയതി പുറത്ത് വിട്ടു


വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചാണ് ആപ്പിൾ ഈ ഓഫര്‍ കൊണ്ടുവന്നിട്ടുള്ളത്. 'ബാക്ക് ടു യൂണിവേഴ്സിറ്റി' എന്ന് അറിയപ്പെടുന്ന ഈ ഓഫർ തൽക്കാലം ഇന്ത്യയിൽ ലഭ്യമല്ല. മാര്‍ച്ച് 11 വരെ ഈ ഓഫര്‍ ലഭിക്കും. അതേസമയം വിദ്യാര്‍ഥികള്‍ക്ക് ആപ്പിള്‍ ഐപാഡ്, മാക് എന്നിവയ്ക്ക് വിലക്കുറവും ആപ്പിള്‍ നല്‍കുന്നു എന്നാണ് സൈറ്റിലെ വിവരങ്ങള്‍ പറയുന്നത്.


Also Read: Mercedes-Benz Vision EQXX | ഓരോ ചാർജിലും 1000 കിലോമീറ്റർ താണ്ടാനുള്ള കരുത്ത്; പുതിയ ഇലക്ട്രിക് കാർ അവതരിപ്പിച്ച് മെഴ്സിഡസ് ബെൻസ്


എയർപോഡ് സൗജന്യമായി കിട്ടുന്ന രാജ്യങ്ങളിൽ AppleCare+ പ്രൊട്ടക്ഷൻ പ്ലാനുകളിൽ 20 ശതമാനം ഡിസ്ക്കൗണ്ടും കമ്പനി നൽകുന്നുണ്ട്. ഓണ്‍ലൈനായും ഓഫ് ലൈനായും ഈ ഓഫര്‍ ലഭിക്കും എന്നാണ് വിവരം. പുതിയ യൂണിവേഴ്സിറ്റി പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. നിങ്ങൾ ഈ രാജ്യങ്ങളിലൊന്നിലാണ് താമസിക്കുന്നതെങ്കിൽ, നിങ്ങൾക്ക് സൗജന്യ AirPods ഓഫർ ലഭിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.