വാഷിംഗ്ടണ്‍: സാംസങ്ങിന് നൂറു കോടി ഡോളറിന്‍റെ നഷ്ടപരിഹാരം നല്‍കി ആപ്പിള്‍!!


COMMERCIAL BREAK
SCROLL TO CONTINUE READING

സാംസങ്ങി(Samsung) നിന്നും നേരത്തെ ഓര്‍ഡര്‍ ചെയ്ത OLED (Organic Light Emitting Diodes) സ്ക്രീനുകള്‍ വാങ്ങുന്നതില്‍ ആപ്പിള്‍ (Apple) വീഴ്ച വരുത്തിയിരുന്നു. ഇതാണ് നൂറു കോടി ഡോളറിന്‍റെ നഷ്ടപരിഹാരം നല്‍കാന്‍ ആപ്പിളിനെ നിര്‍ബന്ധിതരാക്കിയത്.


സാംസങ് ഗാലക്‌സി സെഡ് ഫ്‌ളിപ് 5ജി വിപണിയിലേക്ക്? വില ഒരു ലക്ഷത്തിനും മുകളിൽ?


ഐഫോണുകള്‍(Apple iPhone)ക്കായുള്ള ആപ്പിളിന്റെ ഏറ്റവും വലിയ OLED വിതരണക്കാരാണ് സാംസങ്. OLED സ്ക്രീനുകള്‍ക്കായി സാംസങ്ങിനെയാണ് ആപ്പിള്‍ ആശ്രയിച്ചിരുന്നത്. സംസങ്ങാണ് ലോകത്ത് നാല്‍പത് ശതമാനം OLED സ്ക്രീനുകള്‍ നിര്‍മ്മിക്കുന്നത്. 


140-ല്‍ ആരംഭിക്കുന്ന നമ്പരില്‍ നിന്നും കോളുകള്‍ വരാറുണ്ടോ? എടുക്കരുത്, പണിയാകും...


കൃത്യമായി എത്ര ഡോളറാണ് നഷ്ടപരിഹാരം എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 95 കോടി രൂപയാണ് ആപ്പിള്‍ നഷ്ടപരിഹാരം നല്‍കിയിരികുന്നത്ഇതാദ്യമായല്ല, ആപ്പിള്‍ ഇത്തരത്തില്‍ സാംസങ്ങിന് നഷ്ടപരിഹാരം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം 684 മില്ല്യന്‍ ഡോളര്‍ ആപ്പിള്‍ നഷ്ടപരിഹാരം നല്‍കിയിരുന്നു.