140-ല്‍ ആരംഭിക്കുന്ന നമ്പരില്‍ നിന്നും കോളുകള്‍ വരാറുണ്ടോ? എടുക്കരുത്, പണിയാകും...

140-ല്‍ ആരംഭിക്കുന്ന നമ്പരുകളില്‍ നിന്നും വരുന്ന ഫോണ്‍ കോളുകള്‍ എടുക്കരുതെന്ന മുന്നറിയിപ്പുമായി മുംബൈ പോലീസ്. 

Last Updated : Jul 12, 2020, 03:24 PM IST
  • ഋഷി എന്നൊരാള്‍ വിളിച്ചിട്ട് തന്റെ ഫോണില്‍ ഒരു കൊലപാതകം ഷൂട്ട്‌ ചെയ്തിട്ടുണ്ടെന്നും 'റിങ്കു' എന്നയാള്‍ തന്നെ കൊല്ലുമെന്നും പറയുന്നു. ഇതിനു പിന്നാലെയാണ് ഇത് 'ഉന്‍ദേഖി'യുടെ പരസ്യമാണെന്നു അവര്‍ വ്യക്തമാക്കുന്നത്.
140-ല്‍ ആരംഭിക്കുന്ന നമ്പരില്‍ നിന്നും കോളുകള്‍ വരാറുണ്ടോ? എടുക്കരുത്, പണിയാകും...

മുംബൈ: 140-ല്‍ ആരംഭിക്കുന്ന നമ്പരുകളില്‍ നിന്നും വരുന്ന ഫോണ്‍ കോളുകള്‍ എടുക്കരുതെന്ന മുന്നറിയിപ്പുമായി മുംബൈ പോലീസ്. 

ഇത്തരം കോളുകള്‍ ബാങ്ക് തട്ടിപ്പിന്‍റെ ഭാഗമാണ് എന്നാണ് മുംബൈ പോലീസ് പറയുന്നത്. 140ല്‍ ആരംഭിക്കുന്ന നമ്പരുകളില്‍ നിന്നും വരുന്ന കോളുകള്‍ എടുക്കരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്ന മുംബൈ പോലീസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. 

സമന്‍സുകളും നോട്ടീസുകളും ഇനി വാട്സ്ആപ്പിലൂടെ...

നിങ്ങളിത്തരം കോളുകള്‍ എടുത്താല്‍ ബാങ്ക് അക്കൗണ്ട് കാലിയാകുമെന്ന് ചുരുക്ക൦. വീഡിയോ വൈറലായതോടെ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം നമ്പരുകളില്‍ നിന്നുമുള്ള കോളുകള്‍ സ്വീകരിക്കരുത് എന്ന് നിര്‍ദേശിച്ചുള്ള മെസേജുകള്‍ ഇതിനു മുന്‍പ് വാട്സ്ആപ്പില്‍ വന്നിരുന്നു എന്നാണ് പലരും പറയുന്നത്. 

ചില സൈബര്‍കുറ്റവാളികള്‍ ഈ നമ്പരുകള്‍ ഉപയോഗിച്ച് ബാങ്ക് തട്ടിപ്പുകള്‍ നടത്തുകയാണ്. പരസ്യങ്ങള്‍ക്കായി ഈ നമ്പരുകളില്‍ നിന്നും കോളുകള്‍ വരാറുണ്ട് എന്നാണ് മറ്റ് ചിലര്‍ പറയുന്നത്. സോണി ലിവ് ആപ്പില്‍ സംപ്രേക്ഷണം ചെയ്യുന്ന 'ഉന്‍ദേഖി' എന്ന വെബ്‌ സീരിസിന്റെ പരസ്യത്തിനായും ഈ നമ്പരുകളില്‍ നിന്നും കോളുകള്‍ വരാറുണ്ട്. 

യുപിയെ വിറപ്പിച്ച കൊടുംകുറ്റവാളി... വികാസ് ദുബെയാകാനൊരുങ്ങി മനോജ്‌ വാജ്‌പേയി?

ഋഷി എന്നൊരാള്‍ വിളിച്ചിട്ട് തന്റെ ഫോണില്‍ ഒരു കൊലപാതകം ഷൂട്ട്‌ ചെയ്തിട്ടുണ്ടെന്നും 'റിങ്കു' എന്നയാള്‍ തന്നെ കൊല്ലുമെന്നും പറയുന്നു. ഇതിനു പിന്നാലെയാണ് ഇത് 'ഉന്‍ദേഖി'യുടെ പരസ്യമാണെന്നു അവര്‍ വ്യക്തമാക്കുന്നത്. ഇതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. തികച്ചും അര്‍ഥശൂന്യമായ പരസ്യമാണിതെന്നും ഇത് ആളുകളെ പരിഭ്രാന്തരാക്കുമെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. 

ഇതില്‍ പ്രതികരിച്ച് സോണി ലിവ് ആപ്പും രംഗത്തെത്തിയിരുന്നു. 'ഉന്‍ദേഖി'യുടെ പരസ്യം മൂലം എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു എന്നായിരുന്നു അവരുടെ പോസ്റ്റ്‌.

Trending News