Arjun Main Battle Tank പ്രധാനമന്ത്രി ഇന്ത്യൻ സൈന്യത്തിന് സമർപ്പിച്ചു,ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ടാങ്ക്
ശക്തമായ പ്രഹരശേഷി, ഉയർന്ന ചലനാത്മകത എന്നിവ അർജുൻ എംകെ 1 എ ടാങ്കിന്റെ പ്രത്യേകതയാണ്.
ചെന്നൈ: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച അർജ്ജുൻ മെയിൻ ബാറ്റിൽ ടാങ്ക്(Arjun Main Battle Tank) പ്രധാനമന്ത്രി നരേന്ദ്രമോദി സൈന്യത്തിന് സമർപ്പിച്ചു. മാർക്ക് 1 എ ശ്രേണിയിലുള്ള യുദ്ധ ടാങ്കുകളിലൊന്നാണിത്. ഡി.ആർ.ഡി.ഒ ആണ് അർജുൻ ടാങ്കുകളുടെ സാങ്കേതിക വിദ്യ ഉൾപ്പടെ വികസിപ്പിച്ച് നിർമ്മിച്ചെടുത്തത്.
118 ടാങ്കുകളാണ് സേനയുടെ(Indian Army) ഭാഗമാവുന്നത് 8400 കോടിയാണ് ഇത്രയും ടാങ്കുകളുടെ നിർമ്മാണത്തിനായി ചിലവായത്. രാജ്യത്തെ ഏറ്റവും വലിയ ഒാട്ടോ മൈബൈൽ ഉത്പാദസ സംസ്ഥാനത്തിൽ നിന്നും ടാങ്ക് നിർമ്മാണ സംസ്ഥാനമെന്ന നിലയിലേക്ക് തമിഴ്നാട് മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. സൈനീക മേധാവി ജനറൽ എം.എം നരവനെയും പരിപാടിയിൽ സംബന്ധിച്ചു.
ALSO READ: PM Modi in Kochi: ബി.പി.സി.എല്ലിന്റെ പുതിയ പ്ലാന്റ് ഉദ്ഘാടനം ചെയ്യും, ബി.ജെ.പി നേതൃയോഗത്തിലും പങ്കെടുക്കും
അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച മെയിൻ ബാറ്റിൽ ടാങ്കാണ് അർജുൻ എംകെ 1 എ ടാങ്കുകൾ. കരസേനയ്ക്കായി ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ(DRDO)യാണ് ടാങ്കുകൾ വികസിപ്പിച്ചത്. ശക്തമായ പ്രഹരശേഷി, ഉയർന്ന ചലനാത്മകത എന്നിവ അർജുൻ എംകെ 1 എ ടാങ്കിന്റെ പ്രത്യേകതയാണ്.
200 സ്ഥാപനങ്ങളാണ് അർജുൻ ടാങ്കുകളുടെ നിർമ്മാണത്തിന് ഭാഗവാക്കായത്. 8000 പേരോളം ഇതിനായി ജോലി ചെയ്തു എന്ന് പ്രതിരോധ മന്ത്രാലയം(Deffence Ministry) വ്യക്തമാക്കി. എല്ലാ കാലാവസ്ഥയിലും രാത്രിയും പകലുമടക്കം ലക്ഷ്യം കാണാനും എല്ലാ വിധത്തിലുമുള്ള ശത്രു ആക്രമണങ്ങളും നേരിടാൻ അർജുൻ ടാങ്കുകൾക്ക് ശേഷിയുണ്ട്. പൂർണമായും കമ്പ്യൂട്ടറൈസ്ഡ് ആയി നിർമ്മിച്ചതാണ് ഇതിന്റെ ടാർജറ്റ് കൺസോൾ,വെപ്പൺ ഹാന്റ്ലിങ്ങ് സംവിധാനങ്ങളെല്ലാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.