കൊച്ചി: കേരളത്തിലെ ജനങ്ങൾക്കിടയിലേക്ക് എത്തുന്നത് താൻ ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ മലയാളം ട്വീറ്റിനെയാണ് ആളുകൾ ഇരു കയ്യും നീട്ടി സ്വീകരിച്ചത്. ഞായറാഴ്ച കൊച്ചിയിൽ വിക, പരിപാടികൾ ഉദ്ഘാടനം ചെയ്യാനെത്തുന്നതിന് മുൻപെയാണ് അദ്ദേഹം ട്വിറ്ററിൽ മലയാളത്തിൽ പോസ്റ്റ് ചെയ്തത്.ഇന്ന് 6,000 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാനെത്തുന്നതിന് മുൻപാണ് പ്രധാനമന്ത്രി മലയാളത്തിൽ ട്വീറ്റ് ചെയ്തത്.
കേരളത്തിലെ ജനങ്ങൾക്കിടയിലേയ്ക്ക് എത്തുന്നത് ഞാൻ ഉറ്റു നോക്കുകയാണ്.
— Narendra Modi (@narendramodi) February 13, 2021
ഇന്ന് നടക്കുന്ന ബി.ജെ.പിയുടെ(BJP) നേതൃയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വാണിജ്യം അഭിവൃദ്ധിപ്പെടുത്തുന്നതിനും സംസ്ഥാനത്തെ യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി നിരവധി വികസന പ്രവർത്തനങ്ങൾ കൊച്ചിയിലെ പരിപാടിയിൽ തുടക്കമിടുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വാണിജ്യം അഭിവൃദ്ധിപ്പെടുത്തുന്നതിനും സംസ്ഥാനത്തെ യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി നിരവധി വികസന പ്രവർത്തനങ്ങൾ കൊച്ചിയിലെ പരിപാടിയിൽ തുടക്കമിടും. https://t.co/NZUT66cjrt
— Narendra Modi (@narendramodi) February 13, 2021
ALSO READ: PM Modi in Kochi: ബി.പി.സി.എല്ലിന്റെ പുതിയ പ്ലാന്റ് ഉദ്ഘാടനം ചെയ്യും, ബി.ജെ.പി നേതൃയോഗത്തിലും പങ്കെടുക്കും
ഉച്ചക്ക് കൊച്ചി നേവൽ ബേസിൽ എത്തുന്ന മോദി(Narendra Modi)ഹെലികോപ്റ്ററിൽ കാക്കനാട് രാജഗിരി വാലിയിലെ ഹെലിപ്പാഡിലിറങ്ങും. തുടർന്ന് അമ്പലമേട് വി.എച്ച്.എസ്.ഇ സ്കൂൾ ഗ്രൗണ്ടിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.