പ്രതിരോധ മേഖലയിലും ഇനി സ്വകാര്യ പങ്കാളിത്തം

ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു.   

Last Updated : Aug 20, 2019, 02:30 PM IST
പ്രതിരോധ മേഖലയിലും ഇനി സ്വകാര്യ പങ്കാളിത്തം

ന്യൂഡല്‍ഹി: പ്രതിരോധ മേഖലയിലും ഇനി സ്വകാര്യ പങ്കാളിത്തം. പ്രതിരോധ മേഖലയിലെ സര്‍ക്കാരിന്‍റെ പരീക്ഷണ സംവിധാനങ്ങള്‍ ഇനി മുതല്‍ സ്വകാര്യ ആയുധ നിര്‍മ്മാതാക്കള്‍ക്കും ഉപയോഗിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. സര്‍ക്കാരിന്‍റെ പരീക്ഷണ സംവിധാനങ്ങള്‍ സ്വകാര്യ ആയുധ നിര്‍മ്മാതാക്കളും ഉപയോഗിക്കുന്നതിലൂടെ പ്രതിരോധമേഖലയെ ശക്തിപ്പെടുത്തുന്നതിന് തടസ്സമാകുന്ന പല ഘടകങ്ങളും ഇല്ലാതാകുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

പ്രതിരോധ മേഖലയിലെ സ്വകാര്യ പങ്കാളിത്തം ഉറപ്പു വരുത്തുന്നതാണ് സര്‍ക്കാരിന്‍റെ പുതിയ നീക്കം കൊണ്ട് ഉദ്ദേശിക്കുന്നത്. രാജ്യത്തെ ഏകദേശം 222 സ്വകാര്യ കമ്പനികളാണ് പ്രതിരോധമേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. 

Trending News