Bajaj Chetak EV | ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടർ ഇനി ഈ നഗരങ്ങളിലും...
Bajaj Chetak Electric Scooter | ചേതക് സ്‌കൂട്ടറുകളുടെ ഉത്പാദനം വർധിപ്പിക്കുന്നതിനായി 300 കോടി രൂപയും കമ്പനി നീക്കിവച്ചിട്ടുണ്ട്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റായ ചേതക്ക് ഡോട്ട് കോമിൽ 2000 രൂപ നൽകി ബുക്കിംഗ് നടത്താം.
ഇന്ത്യയിലെ 12 നഗരങ്ങളിലേക്ക് കൂടി ചേതക് ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ച് ബജാജ് ഓട്ടോ. രാജ്യത്തെ 20 നഗരങ്ങളിൽ ഇപ്പോൾ ബജാജ് ഇലക്ട്രിക് സ്കൂട്ടർ ലഭ്യമാണ്. ന്യൂഡൽഹി, മുംബൈ, സൂറത്ത്, മധുര, കൊച്ചി എന്നീ നഗരങ്ങളിലും ഇനി ഇവ ലഭിക്കുമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു. 8 ഔട്ട്‌ലെറ്റുകൾ 2021ൽ തുടങ്ങിയിരുന്നു.
ആറ് ആഴ്‌ചയ്‌ക്കുള്ളിൽ ബജാജ് അതിന്റെ ശൃംഖല ഇരട്ടിയായി വികസിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ചേതക് സ്‌കൂട്ടറുകളുടെ ഉത്പാദനം വർധിപ്പിക്കുന്നതിനായി 300 കോടി രൂപയും കമ്പനി നീക്കിവച്ചിട്ടുണ്ട്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റായ ചേതക്ക് ഡോട്ട് കോമിൽ 2000 രൂപ നൽകി ബുക്കിംഗ് നടത്താം.
Also Read: Ev Launches| തീർന്നില്ല; വരുന്നു പുത്തൻ ഇലക്ട്രിക് സ്കൂട്ടറുകൾ, ഗംഭീര ഫീച്ചറുകൾ
ബജാജ് ഓട്ടോയുടെ ഏറ്റവും അറിയപ്പെടുന്ന ഉൽപ്പന്നങ്ങളിലൊന്നാണ് ചേതക്. ഇവി വിഭാഗത്തിൽ ചേതക്കിന്റെ പ്രവേശനം കമ്പനിയെ സംബന്ധിച്ചിടത്തോളം ഒരു വലിയ കാര്യമാണ്. റിപ്പോർട്ട് അനുസരിച്ച്, ഒരു ലക്ഷത്തിലധികം രൂപയ്ക്ക് (ബജാജ് ചേതക് ഓൺ റോഡ് വില) പ്രീമിയം വാഹനം കമ്പനി വാഗ്ദാനം ചെയ്യുന്നു.
ഉൽപ്പന്നത്തിന്റെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി വരും ആഴ്ചകളിൽ തങ്ങളുടെ നെറ്റ്‌വർക്ക് ഇരട്ടിയാക്കാൻ കമ്പനി പദ്ധതിയിടുന്നതായി ബജാജ് ഓട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ശർമ്മ പറഞ്ഞു. ചേതക് ഇലക്ട്രിക് സ്കൂട്ടറുകൾ വിൽക്കാൻ കമ്പനി കെടിഎം ഡീലർഷിപ്പുകൾ ഉപയോഗിക്കുന്നതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
ഹീറോ മോട്ടോർകോർപ്പും ടിവിഎസും ഉൾപ്പെടെ ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കൾ ഇവികൾ വികസിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിലവിൽ, ഡൊമെയ്‌നിൽ ആധിപത്യം പുലർത്തുന്നത് ന്യൂഏജ് സ്റ്റാർട്ടപ്പുകളാണ്.
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടർ ഫീച്ചറുകൾ
ഇക്കോ മോഡിൽ ഏകദേശം 90 കിലോമീറ്ററാണ് ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ മൈലേജ്.
5 ബിഎച്ച്‌പിയും 16.2 എൻഎം ടോർക്കും നൽകുന്ന 3.8 കിലോവാട്ട് എഞ്ചിൻ ഈ വാഹനത്തിനുണ്ട്.
5 മണിക്കൂർ കൊണ്ട് ബാറ്ററി പൂർണമായി ചാർജ് ചെയ്യാം.
എൽഇഡി ഹെഡ്‌ലാമ്പുകൾ, സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകൾ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള ഇൻസ്ട്രുമെന്റ് പാനൽ എന്നിവയും സ്‌കൂട്ടറിന്റെ സവിശേഷതകളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...