Electric Scooter : ഇപ്പോൾ കുറഞ്ഞ ചിലവിൽ ഇ-ബൈക്ക് സ്വന്തമാക്കാം; മെയിഡ് ഫോർ ഇന്ത്യ ഇലക്ട്രിക്ക് സ്കൂട്ടറുകളുമായി ക്രയോൺ മോട്ടോഴ്‌സ്

 കമ്പനി നൽകുന്ന വിവരം അനുസരിച്ച് ഈ സ്കൂട്ടറിൽ 1 കിലോമീറ്റർ സഞ്ചരിക്കാനുള്ള ചിലവ് 14 പൈസ മാത്രമാണ്.

Written by - Zee Malayalam News Desk | Last Updated : Feb 8, 2022, 04:22 PM IST
  • വേഗം കുറഞ്ഞ ഇലക്ട്രിക് സ്കൂട്ടറുകളാണ് ഇവയെന്നാണ് ക്രയോൺ മോട്ടോഴ്‌സ് പറയുന്നത്.
  • ഈ സ്കൂട്ടറുകളുടെ ഏറ്റവും വലിയ ആകർഷണം വില കുറവാണ്.
  • കമ്പനി നൽകുന്ന വിവരം അനുസരിച്ച് ഈ സ്കൂട്ടറിൽ 1 കിലോമീറ്റർ സഞ്ചരിക്കാനുള്ള ചിലവ് 14 പൈസ മാത്രമാണ്.
  • ഈ മാസം അവസാനത്തോടെ 70 കിലോമീറ്റർ മുതൽ 130 കിലോമീറ്റർ വരെ മൈലേജുള്ള രണ്ട് പുതിയ അതിവേഗ മോഡലുകൾ അവതരിപ്പിക്കുമെന്ന് ക്രയോൺ മോട്ടോഴ്‌സ് അറിയിച്ചിട്ടുണ്ട്.
Electric Scooter : ഇപ്പോൾ കുറഞ്ഞ ചിലവിൽ ഇ-ബൈക്ക് സ്വന്തമാക്കാം; മെയിഡ് ഫോർ ഇന്ത്യ ഇലക്ട്രിക്ക് സ്കൂട്ടറുകളുമായി ക്രയോൺ മോട്ടോഴ്‌സ്

ക്രയോൺ മോട്ടോഴ്‌സ് പുതിയ സ്നോ പ്ലസ് ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കി. വേഗം കുറഞ്ഞ ഇലക്ട്രിക് സ്കൂട്ടറുകളാണ് ഇവയെന്നാണ് ക്രയോൺ മോട്ടോഴ്‌സ് പറയുന്നത്. ഈ സ്കൂട്ടറുകളുടെ ഏറ്റവും വലിയ ആകർഷണം വില കുറവാണ്. കമ്പനി നൽകുന്ന വിവരം അനുസരിച്ച് ഈ സ്കൂട്ടറിൽ 1 കിലോമീറ്റർ സഞ്ചരിക്കാനുള്ള ചിലവ് 14 പൈസ മാത്രമാണ്.

ഈ മാസം അവസാനത്തോടെ 70 കിലോമീറ്റർ മുതൽ 130 കിലോമീറ്റർ വരെ മൈലേജുള്ള രണ്ട് പുതിയ അതിവേഗ മോഡലുകൾ അവതരിപ്പിക്കുമെന്ന് ക്രയോൺ മോട്ടോഴ്‌സ് അറിയിച്ചിട്ടുണ്ട്. സ്നോ പ്ലസ് ഇ സ്കൂട്ടറുകൾ ആകെ 4 നിറങ്ങളിലാണ് എത്തുന്നത്. ഫിയറി റെഡ്, സൺഷൈൻ യെല്ലോ, ക്ലാസിക് ഗ്രേ, സൂപ്പർ വൈറ്റ് എന്നീ നിറങ്ങളിലാണ് എത്തുന്നത്.

ALSO READ: Maruti Suzuki New Age Baleno | മാരുതി ന്യൂ ഏജ് ബലേനോയുടെ ബുക്കിങ് ആരംഭിച്ചു ; അറിയാം പ്രീമിയം ഹാച്ച്ബാക്ക് കാറിന്റെ പ്രത്യേകതകൾ

ഫോണിന്റെ വില 64000 രൂപയാണ്. വിവിധ സംസ്ഥാനങ്ങൾക്ക് അനുസരിച്ച് സ്നോ പ്ലസ് സ്കൂട്ടറുകളുടെ വിലയിൽ നേരിയ മാറ്റം വരും. രണ്ട് വർഷം വാറണ്ടിയോട് കൂടിയാണ് ഇ സ്കൂട്ടറുകൾ എത്തുന്നത്.  100 കേന്ദ്രങ്ങളിലായിയാണ് സ്കൂട്ടർ വില്പനയ്ക്ക് എത്തുന്നത്.

ALSO READ: Electric Scooter : എഎംഒ ഇലക്ട്രിക് ജൗണ്ടി പ്ലസ് ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യയിലെത്തി; വില, വാറണ്ടി കാലാവധി തുടങ്ങി അറിയേണ്ടതെല്ലാം

വിന്റെജ് സ്കൂട്ടറിന്റെ മോഡലിലാണ് പുതിയ ഇലക്ട്രിക് സ്‌കൂട്ടർ   രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലൈറ്റ് മൊബിലിറ്റി ആവശ്യങ്ങൾക്കായിയാണ് വിന്റെജ് മോഡലിൽ  ഇ സ്കൂട്ടർ നിർമ്മിച്ചതെന്ന് ക്രയോൺ മോട്ടോഴ്‌സ് അറിയിച്ചു. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, വൃത്താകൃതിയിലുള്ള റിയർ വ്യൂ മിററുകൾ തുടങ്ങിയ ഘടകങ്ങൾ ഇതിനെ വിന്റേജ് ആക്കി മാറ്റുന്നു. സ്കൂട്ടറിന് താരതമ്യേന വലുതും പരന്നതുമായ ഫുട്‌വെലാണ് ഉള്ളത്. 

ALSO READ: ഇനി കാർ നിർമ്മാണവും പ്രശ്നത്തിലാകുമോ? ആഗോള ചിപ്പ് ക്ഷാമത്തിൽ കൂപ്പു കുത്തി യാത്രാ വാഹനങ്ങളുടെ വിൽപ്പന

ഡിജിറ്റൽ സ്പീഡോമീറ്റർ, സെൻട്രൽ ലോക്കിംഗ്, മൊബൈലുകൾക്കുള്ള യുഎസ്ബി ചാർജിംഗ് പോർട്ട്, ആന്റി-തെഫ്റ്റ് മെക്കാനിസം, നാവിഗേഷൻ (ജിപിഎസ്) തുടങ്ങിയ സവിശേഷതകളോടെയാണ് സ്നോ+ എന്ന ഇലക്ട്രിക് സ്കൂട്ടർ എത്തിയിട്ടുള്ളത്. ഇതുകൂടാതെ വിൽക്കുന്ന ഓരോ സ്കൂട്ടറിനും പകരം കമ്പനി ഒരു മരം നട്ടുപിടിപ്പിക്കുമെന്ന് ക്രയോൺ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News