ആമസോൺ ഇന്ത്യ വീണ്ടും പ്രൈം ഡേ സെയിൽ സംഘടിപ്പിക്കാൻ പോകുന്നു.ജൂലൈ 15 മുതൽ ജൂലൈ 16 വരെയാണ് വിൽപ്പന. പ്രൈം സെയിലിൻറെ  ഏഴാമത്തെ പതിപ്പാണിത്.ഈ സമയത്ത്, നിരവധി ഉൽപ്പന്നങ്ങൾക്ക് കിഴിവ് നൽകും. സ്‌മാർട്ട്‌ഫോണുകൾ മുതൽ ടിവി വരെ ഉൾപ്പെടെയുള്ള ആമസോൺ ഉപകരണങ്ങൾ ബമ്പർ ഡിസ്‌കൗണ്ടോടെ ലഭ്യമാക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ സ്മാർട്ട്‌ഫോണുകൾ



ഈ സമയത്ത് 45,000-ലധികം പുതിയ ഉൽപ്പന്നങ്ങൾ പ്രൈം ഡേ സെയിലിൽ വിൽപ്പനക്ക് എത്തുന്നുണ്ട്. ഇതിൽ OnePlus, iQOO, Realme Narzo, Samsung, Motorola, boAt, Sony തുടങ്ങിയ കമ്പനികളുടെ ഉൽപ്പന്നങ്ങൾ പുറത്തിറക്കും. എല്ലാ കിഴിവുകളും കൂടാതെ, 5,000 രൂപ വരെ ക്യാഷ്ബാക്കും സെയിലിൽ ലഭിക്കും.


ALSO READ: ഇങ്ങനെ നിങ്ങളുടെ ഫോൺ ചാർജ്ജ് ചെയ്യാൻ പറ്റുമോ? ബാറ്ററിക്ക് ഒരു പ്രശ്നവും വരില്ല


മൊബൈലുകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും 40 ശതമാനം വരെ കിഴിവ് ലഭിക്കും. ഇതോടൊപ്പം 35,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ലഭ്യമാക്കും. 39 രൂപ മുതൽ മൊബൈൽ ആക്‌സസറികൾ വാങ്ങാം. 5,999 രൂപ പ്രാരംഭ വിലയിൽ ബജറ്റ് മൊബൈലുകൾ വാങ്ങാം.


 


ഇലക്ട്രോണിക് ഉപകരണങ്ങൾക്കും അനുബന്ധ ഉപകരണങ്ങൾക്കും 75 ശതമാനം വരെ കിഴിവ് ലഭിക്കും. 4,499 രൂപ പ്രാരംഭ വിലയിൽ ടാബ്‌ലെറ്റുകൾ വാങ്ങാം. ലാപ്‌ടോപ്പുകൾക്ക് 40,000 രൂപ വരെ കിഴിവ് ലഭിക്കും.എക്കോ (അലക്‌സയ്‌ക്കൊപ്പം), ഫയർ ടിവി, കിൻഡിൽ ഉപകരണങ്ങൾ എന്നിവയിൽ 55 ശതമാനം വരെ കിഴിവ് ലഭിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.