ന്യൂഡൽഹി: ഇനി ഇലക്ട്രിക് യുഗമാണ് അത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. സാമാന്യം ഭേദപ്പെട്ട എല്ലാ കമ്പനികളും തങ്ങളുടെ ഇലക്ടട്രിക് വാഹന വേരിയൻറുകൾ വിപണിയിൽ അവതരിപ്പിച്ച് കഴിഞ്ഞു. ഒല ആണ് ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ വിപ്ളവം ഉണ്ടാക്കിയതെങ്കിൽ ഇന്ത്യയിൽ നിരവധി കമ്പനികൾ ഇതിനോടകം വിപണിയിലേക്ക് എത്തി കഴിഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

അങ്ങിനെ തന്നെയാണ് ബൗൺസിൻറെയും വരവ്. ഒരു ഇലക്ട്രിക് സ്കൂട്ടറിന് എത്ര രൂപയായിരിക്കും ഉണ്ടാവുക? എന്തായാലും അത് 70000 രൂപയിൽ കുറയില്ല എന്ന് സാരം. എന്നാൽ 50,000 രൂപ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഒരു സ്കൂട്ടർ വാങ്ങിക്കാം. അത്തരമൊന്നാണ് ബൗൺസ് എന്ന കമ്പനി വിൽക്കാൻ ഉദ്ദേശിക്കുന്നത്.


Also ReadOla Electric scooter: Ola ഇലക്ട്രിക് സ്കൂട്ടര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? വിപണിയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക് സ്കൂട്ടര്‍ ഏതാണ്? അറിയാം


അൽപ്പം അവിശ്വസനീയമായിതോന്നുമെങ്കിലും ബാറ്ററി സ്വാപ്പിങ്ങ് എന്ന സംവിധാനം വഴിയാണ് കമ്പനി ഇത്തരമൊരു സംവിധാനം നടപ്പാക്കുന്നത്. ഇലക്ട്രിക് സ്കൂട്ടറിൻറെ (bounce infinity) വിലയുടെ പ്രധാന ഭാഗങ്ങളിൽ ഒന്ന് അതിൻറെ ബാറ്ററിയാണ്. ഇത് താത്കാലികമായി വാടകയ്ക്ക് നൽകുകയാണ് കമ്പനി. 


ചാർജിങ്ങ് തീർന്നാൽ വീണ്ടും ബാറ്ററികൾ തിരികെ നൽകി ചാർജ് ചെയ്ത് വാങ്ങാം. ഇതിന് നിശ്ചിത തുക പക്ഷെ ഉണ്ടായിരിക്കും. ഇതിനായി പ്രത്യേകം സ്വൈപ്പിങ്ങ്  സെൻററുകളും എത്തും. അതായത് ബാറ്ററി ഇല്ലാതെ സ്കൂട്ടർ വാങ്ങാം എന്ന് അർഥം.


Bounce electric scooter price


50000 രൂപ മുതലായിരിക്കും ഇത്തരത്തിൽ സ്വൈപ്പിങ്ങ് ബാറ്ററി സംവിധാനമുള്ള സ്കൂട്ടറിൻറെ വില. 70000 രൂപ കൊടുത്താൽ നോർമൽ ബാറ്ററി മോഡലും ലഭ്യമാകും. ഇനി ഒലയുമായി താരതമ്യം ചെയ്താലും വിലക്കുറവ് തന്നെ. ഒല എസ്.1 പതിപ്പിന് വില ഒരു ലക്ഷം, പ്രോ ടൈപ്പിന് 1,29,999 എക്സ് ഷോ റൂം വില.


ALSO READ: Skoda Enyaq iV| ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിലേക്ക് എത്തുന്നു സ്കോഡയും,എന്യാക് iV 2022-ൽ എത്തും


 



Bounce electric scooter booking


ഡിസംബർ ആദ്യവാരം മുതൽ സ്കൂട്ടറിൻറെ പ്രീ-ബുക്കിംഗ് ആരംഭിക്കും എന്നാണ് സൂചന. ഡെലിവറി ജനുവരിയിലും  ആയിരിക്കുമെന്നും വാർത്തകളുണ്ട്. ബാംഗ്ലൂർ ആസ്ഥാനമായ സ്മാര്‍ട്ട് മൊബിലിറ്റി സൊല്യൂഷന്‍
ആണ് സ്കൂട്ടറിൻറെ നിർമ്മാതാക്കൾ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.