Ola Electric scooter: Ola ഇലക്ട്രിക് സ്കൂട്ടര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? വിപണിയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക് സ്കൂട്ടര്‍ ഏതാണ്? അറിയാം....

ഏറെ കാത്തിരുന്ന   Ola Electric scooter വിപണിയിലേയ്ക്ക്  എത്തുകയാണ്.  കഴിഞ്ഞ ദിവസമാണ്  Ola Electric scooter ബുക്കിംഗ് ആരംഭിച്ചതായി കമ്പനി അറിയിച്ചത്.    വെറും 499 രൂപയ്ക്കാണ് ഒല  ഇലക്ട്രിക് സ്കൂട്ടര്‍  ബുക്കിംഗ് ആരംഭിച്ചിരിയ്ക്കുന്നത്.  Booking ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍  ഒരു ലക്ഷത്തിലധികം   പേര്‍    Ola Electric scooter ബുക്ക് ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.

ഏറെ കാത്തിരുന്ന   Ola Electric scooter വിപണിയിലേയ്ക്ക്  എത്തുകയാണ്.  കഴിഞ്ഞ ദിവസമാണ്  Ola Electric scooter ബുക്കിംഗ് ആരംഭിച്ചതായി കമ്പനി അറിയിച്ചത്.    വെറും 499 രൂപയ്ക്കാണ് ഒല  ഇലക്ട്രിക് സ്കൂട്ടര്‍  ബുക്കിംഗ് ആരംഭിച്ചിരിയ്ക്കുന്നത്.  Booking ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍  ഒരു ലക്ഷത്തിലധികം   പേര്‍    Ola Electric scooter ബുക്ക് ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.

ഉടന്‍ ബുക്ക് ചെയ്യുന്നവർക്ക് സ്കൂട്ടർ ഡെലിവറിയിൽ മുൻ ഗണന ലഭിക്കും.  വരും ദിവസങ്ങളിൽ Ola Electric scooter ന്‍റെ  മറ്റുസവിശേഷതകളും വിലയും അടക്കം  വെളിപ്പെടുത്തുമെന്നാണ് കമ്പനി   അറിയിച്ചിട്ടുള്ളത്. 
 
എന്നാല്‍,  ഇതിനോടകം വിപണിയില്‍  മറ്റ് നിരവധി ബ്രാൻഡുകളുടെ   ഇലക്ട്രിക് സ്കൂട്ടര്‍ ലഭ്യമാണ്.   ഇന്ത്യൻ വിപണിയില്‍  ഒല ഇലക്ട്രിക് സ്കൂട്ടറിന്  എതിരാളികളാകാൻ സാധ്യതയുള്ളതും മികച്ചതുമായ  5  ഇലക്ട്രിക് ബൈക്കുകളുടെ ഒരു ലിസ്റ്റ് ചുവടെ: -

1 /5

  വരും കാലങ്ങളിൽ ഓല ഇലക്ട്രിക്ക്  സ്കൂട്ടറിന്  ( Ola Electric scooter)  മുഖ്യ എതിരാളികളാകാൻ സാധ്യതയുള്ള കമ്പനികളില്‍ ഒന്നാണ്  സിമ്പിൾ എനർജി (Simple Energ).   ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ   സിമ്പിൾ എനർജി (Simple Energ)  2021 ഓഗസ്റ്റിൽ ഇലക്ട്രിക് ബൈക്ക് സിമ്പിൾ വൺ (electric bike, Simple One)  പുറത്തിറക്കാൻ ഒരുങ്ങുന്നു.    കമ്പനി അവകാശ പ്പെടുന്നതനുസരിച്ച്    70 മിനിറ്റ് ചാർജിൽ 240 കിലോമീറ്റർ ദൂരം ഈ സ്കൂട്ടര്‍  ഓടിക്കാന്‍ സാധിക്കും.   ഈ സ്കൂട്ടറിന്‍റെ വില  1,20,000 ആണ്.

2 /5

Ather Energy കഴിഞ്ഞ വർഷമാണ്   ആതർ 450 എക്‌സ്  (Ather 450X) പുറത്തിറക്കിയത്.  നിലവില്‍ ഇന്ത്യന്‍  വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്കൂട്ടറുകളിൽ  ഒന്നാണ്  Ather 450X. ഈ സ്കൂട്ടറിന് ഡല്‍ഹി  വിപണിയില്‍   1,32,426 രൂപയാണ് വില.   ഇതിന്‍റെ ബാറ്ററി 80% ചാര്‍ജ്ജ് ചെയ്യുവാനായി  3 മണിക്കൂർ 35 മിനിറ്റ് സമയം വേണ്ടിവരും. ഒരു ഫുള്‍ ചാര്‍ജ്ജില്‍ ഈ സ്കൂട്ടര്‍  116 കിലോമീറ്റർ സഞ്ചരിയ്ക്കും.  പരിധി വാഗ്ദാനം ചെയ്യുന്നു.

3 /5

TVS iQube ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒന്നാണ് ടിവിഎസ് ഐക്യൂബ് (TVS iQube). വെറും 4.2 സെക്കൻഡിനുള്ളിൽ 40 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ സ്‌കൂട്ടറിന് കഴിയും. പൂർണ്ണ ചാർജിൽ,  പരമാവധി 75 കിലോമീറ്റർ ദൂരം  ഈ ബൈക്ക്  സഞ്ചരിയ്ക്കും.

4 /5

വരും മാസങ്ങളിൽ യമഹ ഇന്ത്യ  (Yamaha India) ഇലക്ട്രിക് ബൈക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.  ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയിലേയ്ക്ക് കടക്കുന്നതിന് മുമ്പ് ഇലക്ട്രിക് വാഹനങ്ങൾ സംബന്ധിച്ച ഇന്ത്യൻ നയങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ് എന്ന് വാഹന നിർമ്മാതാക്കള്‍ ചൂണ്ടിക്കാട്ടി.

5 /5

ഇന്ത്യയിൽ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന  ബൈക്ക് അയ  സുസുക്കി ബർഗ്മാന്‍റെ  ഇലക്ട്രിക് പതിപ്പ് കമ്പനി പുറത്തിറക്കാൻ  ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍,  കൂടുതല്‍ വിവരങ്ങള്‍ കമ്പനി ഇതുവരെ പുറത്തു വിട്ടിട്ടില്ല.

You May Like

Sponsored by Taboola