New Delhi: VIP നമ്പര്‍ സ്വന്തമാക്കുക എന്നത് ചിലര്‍ക്ക് ഇഷ്ടമുള്ള കാര്യമാണ്. അത്, വാഹനങ്ങളുടെ  നമ്പരോ, മൊബൈല്‍ നമ്പരോ ആകട്ടെ, ലക്ഷങ്ങള്‍ മുടക്കി അത് സ്വന്തമാക്കാന്‍ അവര്‍ തയാറാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്തിടെ  ലക്ഷങ്ങള്‍ മുടക്കി  BSNL VIP നമ്പര്‍ സ്വന്തമാക്കിയ ഒരു വ്യക്തിയാണ് ഉപ്പോള്‍ വാര്‍ത്തകളിലെ താരം.  കാരണം മറ്റൊന്നുമല്ല ആള്‍ ഒരു ഉരുളക്കിഴങ്ങ് വില്ലനക്കാരനാണ്...!!


രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള   വ്യക്തിയാണ് ഈ VIP Number സന്തമാക്കിയത്.  ആദ്യ 4 നമ്പറിന് ശേഷം തുടര്‍ച്ചയായി   6 പൂജ്യങ്ങള്‍ ഉണ്ട് എന്നതാണ് ഈ   നമ്പരിന്‍റെ  പ്രത്യകത, 2.4 ലക്ഷം  രൂപ മുടക്കിയാണ് ഈ നമ്പര്‍  ഇദ്ദേഹം സ്വന്തമാക്കിയത്.


Also  Read: Airtel vs Reliance Jio vs BSNL: ഒരുപാട് ഡാറ്റ ഉപയോഗിക്കുന്നവർക്ക് കിടിലം പ്ലാനുകളുമായി ടെലികോം കമ്പനികൾ; 999 രൂപയ്ക്ക് താഴെ വിലയുള്ള കിടിലം ഡാറ്റ പ്ലാനുകൾ


നിലവില്‍ VIP മൊബൈല്‍  Number BSNL -ന്‍റെ  ഓൺലൈൻ പോർട്ടലിൽ വിൽപ്പനയ്‌ക്ക് ലഭ്യമാണ്. VIP നമ്പരുകള്‍  ലേലത്തില്‍ വിളിയ്ക്കാനുള്ള  സൗകര്യം പോര്‍ട്ടല്‍ ഒരുക്കുന്നുണ്ട്.   


അത്തരത്തില്‍ ലേലത്തില്‍ വച്ചിരുന്ന VIP നമ്പര്‍ ആണ്  അദ്ദേഹം സ്വന്തമാക്കിയത്.   XXX70000 എന്ന VIP നമ്പർ  2.4 ലക്ഷം രൂപയ്ക്ക് ആണ് അദ്ദേഹം വാങ്ങിയത്. അതായത്, ഈ തുകയ്ക്ക്   3 Apple iPhone 13 (ഇന്ത്യയിൽ 128GB വില 79,900 രൂപ)വാങ്ങാനുള്ള തുകയ്ക്ക് ഒരു ഫോണ്‍ നമ്പര്‍...!! 


Also Read: Jio Wifi Mesh| നെറ്റ്വർക്ക് പ്രശ്നമുണ്ടോ? 117 രൂപക്ക് കിട്ടും ജിയോ വൈഫൈ മെഷ് വാങ്ങി വെയ്ക്കാം


 രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള  ഒരു ഉരുളക്കിഴങ്ങ് വ്യാപാരിയാണ്  BSNL VIP Mobile Number സ്വന്തമാക്കിയ   തനുജ് ദുഡേജ.  ഒരാഴ്ചയായി ഈ നമ്പർ ലേലത്തിലായിരുന്നു. 20,000 രൂപയിൽ തുടങ്ങിയ ലേലം  ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ  2 ലക്ഷം രൂപയ്ക്ക് മുകളിലെത്തിയിരുന്നു.  


VIP Number വാങ്ങുക എന്നത് ഹോബിയാണ്  എന്നാണ് അദ്ദേഹം  പറയുന്നത്. ഇത് അദ്ദേഹത്തിന്‍റെ  രണ്ടാമത്ത VIP Number ആണ് . ഇതിനുമുന്‍പും അദ്ദേഹം ഇതുപോലെ VIP Number സ്വന്തമാക്കിയിട്ടുണ്ട്.  അന്ന് ചിലവാക്കിയത് ഒരു ലക്ഷം രൂപയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.